പുതിയ ഫെരാരി പേറ്റന്റ് ലീക്ക്; ഏതാണ് മോഡല്‍?
ഫെരാരിയുടെ പുതിയ കൂപെ പദ്ധതി വെളിപ്പെട്ടു. യൂറോപ്പില്‍ പേറ്റന്റ് അപേക്ഷയ്‌ക്കൊപ്പം നല്‍കിയ ചിത്രങ്ങള്‍ ലീക്കായത് ഇന്റര്‍നെറ്റിലെമ്പാടും പരക്കുകയാണിപ്പോള്‍. ഒരു കൂപെ മോഡലാണിത്. നിലവിലുള്ള മോഡലുകളില്‍ നിന്നുള്ള ഡിസൈന്‍ ശൈലികള്‍ക്കൊപ്പം പുതിയ ചില ഡിസൈന്‍ നീക്കങ്ങള്‍ കൂടി ഫെരാരി നടത്തുന്നതായി ചിത്രങ്ങള്‍ വെളിവാക്കുന്നു.
ഫെരാരി 458, എഫ് 12 ബെര്‍ലിനെറ്റ, എഫ്എഫ് എന്നീ മോഡലുകളില്‍ നിന്ന് കാര്യമായ കടം കൊള്ളലുകള്‍ പുതിയ ഫെരാരി എഫ്എഫിലുണ്ട്.

ഫെരാരിയുടെ ആദ്യത്തെ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച വാഹനം നിരത്തിലെത്തിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഈ നീക്കം വളരെ വിമര്‍ശിക്കപ്പെട്ടെങ്കിലും എഫ്എഫ് ഗ്രാന്‍ ടൂറിസ്‌മോ വന്‍ വിജയമായിത്തീര്‍ന്നു.

ഇത്തവണ ഇതേ ശൈലിയില്‍ കൂപെ മോഡലാണ് അണിയറയില്‍ തയ്യാറാവുന്നത്. ആള്‍ വീല്‍ ഡ്രൈവില്‍ തന്നെയാണ് വാഹനം വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഫെരാരി കാലിഫോര്‍ണിയയ്ക്ക് നിലവിലുള്ളതു പോലത്തെ, നീക്കം ചെയ്യാവുന്ന മെറ്റല്‍ ടോപ്പ് ഈ കൂപെയ്ക്കുണ്ടാകുമെന്നാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

പുതിയ ഫെരാരിക്ക് നിലവില്‍ കാലിഫോര്‍ണിയ മോഡലിനുള്ളതുപോലെ ഫ്രണ്ട് എന്‍ജിനായിരിക്കും. കുറച്ചു പഴക്കം ചെന്ന കാലിഫോര്‍ണിയയുടെ റീപ്ലേസിംഗ് മോഡലായിരിക്കാം ഇതെന്ന് ഊഹിക്കപ്പെടുന്നു.

2014 പാരിസ് മോട്ടോര്‍ ഷോയില്‍ ഈ വാഹനത്തെ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില ചര്‍ച്ചാ ഫോറങ്ങളില്‍ മറ്റു തരത്തിലുള്ള നിരീക്ഷണങ്ങളും വരുന്നുണ്ട്. പാശ്ചാത്യ സംഗീതജ്ഞന്‍ സ്വന്തം ഇഷ്ടങ്ങള്‍ പറഞ്ഞുണ്ടാക്കിച്ച ഒരു ഫെരാരി ഇതുപോലെ പേറ്റന്റ് അപേക്ഷയുമായി എത്തിയിരുന്നു. ഫെരാരി 458 ഇറ്റാലിയയെ ആധാരമാക്കിയുള്ള ഡിസൈനായിരുന്നു അത്.

പുതിയ പേറ്റന്റ് ചിത്രങ്ങള്‍ ഇത്തരമൊരു കാറിന്റേതാകാം എന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. സമ്പന്നനായ ഏതെങ്കിലും ഫെരാരി ഭ്രാന്തനു വേണ്ടിമാത്രം നിര്‍മിച്ച ഒരു മോഡല്‍.


Click it and Unblock the Notifications








