ഫിയറ്റ് 500 ബീച്ച് കാറായപ്പോള്‍
വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നത് നമ്മുടെ നാട്ടില്‍ അത്ര അസാധാരണമൊന്നുമല്ല. മോഡിഫൈ ചെയ്ത വാഹനം അസാധാരണമായ വിലയിലേക്ക് എത്തിച്ചേരുന്നതും അപൂര്‍വമല്ല. എന്നാല്‍ ഫിയറ്റ് 500 മോഡിഫൈ ചെയ്തപ്പോള്‍ അതിന്‍റെ വില സാധാരണ മോഡലിനെക്കാള്‍ മൂന്നിരട്ടിയായി വര്‍ധിച്ചത് വാര്‍ത്തയായിരിക്കുകയാണ്. വിലയുടെ വര്‍ധന മാത്രമാണ് ഈ മോഡിഫൈഡ് കാറിനെ ശ്രദ്ധേയമാക്കുന്നതെന്ന് കരുതരുത്. അന്തംവിട്ട ആഡംബരങ്ങള്‍ കുത്തിനിറച്ചാണ് വില ഇത്രയധികം കയറ്റാന്‍ സാധിച്ചത്.
ഇന്നേവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളവയില്‍ വെച്ചേറ്റവും ചെലവേറിയ ഫിയറ്റ് 500 കാര്‍ എന്ന പേരിലാണ് കാസ്റ്റഗ്ന മിലനോ മോഡിഫൈ ചെയ്ത ഈ വാഹനം വാര്‍ത്തയായിരിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഈ ഡിസൈനിംഗ് സ്ഥാപനം ആഗോള പ്രശസ്തിയുള്ളതാണ്. ടെന്‍ഡര്‍ ടു എന്ന പേരിലാണ് മോഡിഫൈ ചെയ്ത ആഡംബര ഫിയറ്റ് 500 അറിയപ്പെടുക.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
5641480 രൂപയാണ് ടെന്‍ഡര്‍ ടു കാറിന് വിലയിട്ടിരിക്കുന്നത്. 2008ലാണ് ഈ മോഡിഫൈഡ് കാര്‍ ആദ്യമായി ഒരു ഡിസൈന്‍ കണ്‍സെപ്റ്റ് എന്ന നിലയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ കണ്‍സെപ്റ്റ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയും ഒരു അമേരിക്കക്കാരന്‍ കാര്‍ സ്വന്തമാക്കുകയും ചെയ്തു.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
1849ല്‍ സ്ഥാപിതമായ കാസ്റ്റഗ്ന മിലനോ കഴിഞ്ഞ അറുപത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വാഹനം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കാസ്റ്റഗ്ന മോഡിഫൈ ചെയ്ത വാഹനങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
2000 മണിക്കൂറോളം ജോലി ചെയ്താണ് ഫിയറ്റിനെ ഈ രുപത്തിലേക്ക് മാറ്റിയെടുത്തത്. അമേരിക്കയിലെ ബെര്‍ട് ഡിവിക് ആണ് വാഹനം സ്വന്തമാക്കിയത്.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
ടെന്‍ഡര്‍ ടു ഡിസൈന്‍ ചെയ്തിരിക്കുന്നത് ബീച്ച് കാര്‍ ശൈലിയിലാണ്. ഡോറുകള്‍ ഈ വാഹനത്തിനില്ല.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
ഷവര്‍, ഷാംപൈന്‍ കൂളര്‍, ഗുണനിലവാരമുള്ള തടി ഉരുപ്പടികള്‍ ഇന്‍റീരിയറില്‍ ആര്‍ഭാടമായി ഉപയോഗിച്ചിരിക്കുന്നു.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
കുട്ടികള്‍ക്ക് കയറിയിറങ്ങാന്‍ പടികളുണ്ട്. ഇവ ഇലക്ട്രിക് നിയന്ത്രണങ്ങളുള്ളവയാണ്.

ഫിയറ്റ് 500 ടെന്‍ഡര്‍ ടു
മുമ്പിലും പിന്നിലുമായി രണ്ട് ടച്ച് സ്ക്രീനുകള്‍ നല്‍കിയിരിക്കുന്നു.



Click it and Unblock the Notifications








