ഇക്കോസ്പോര്‍ട് ബേസ് പതിപ്പില്‍ സുരക്ഷാ സന്നാഹങ്ങളില്ല

ലോഞ്ചിനു മുമ്പ് തന്നെ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ഫോഡ് ഇക്കോസ്പോര്‍ട് എസ്‍യുവിയുടെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. വാഹനത്തെക്കുറിച്ചുള്ള മിക്കവാറും വിവരങ്ങള്‍ ഇതിനകം തന്നെ ചോര്‍ന്നു കഴിഞ്ഞു. വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ മാത്രമേ ഉണ്ടാകൂ എന്ന വാര്‍ത്തയും നിങ്ങളറിഞ്ഞു കാണും. ഇപ്പോള്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് ഇക്കോസ്പോര്‍ട് ബൈസ് വേരിയന്‍റില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ മാത്രേമ ഉണ്ടായിരിക്കൂ എന്നാണ് മനസ്സിലാകുുന്നത്.

കഴിഞ്ഞ മാസം ഗോവയില്‍ നടന്ന റോഡ് ടെസ്റ്റില്‍ ഇക്കോസ്പോര്‍ട് അപകടത്തില്‍ പെട്ടതും വാഹനത്തിലെ എമര്‍ജന്‍സി അസിസ്റ്റ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഫോഡി സിങ്ക് (Sync) സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സുരക്ഷാ സംവിധാനം ടോപ് വേരിയന്‍റില്‍ മാത്രമേ ലഭ്യമാകൂ. സിങ്ക് സാങ്കേതികത ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സൗകര്യങ്ങളും ഉയര്‍ന്ന പതിപ്പ് ഒഴികെയുള്ള മൂന്ന് പതിപ്പിലും ലഭ്യമാവില്ല.

ആംബിയന്‍റ്, ട്രന്‍ഡ്

ആംബിയന്‍റ്, ട്രന്‍ഡ്

ആംബിയന്‍റ്, ട്രന്‍ഡ് എന്നിവയാണ് ഇക്കോസ്പോര്‍ടിന്‍റെ ബേസ് മോഡലുകള്‍. ഇവയില്‍ ഏറ്റവും അടിസ്ഥാന മോഡലായ ആംബിയന്‍റില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. ഇതിന് മുകളിലുള്ള പതിപ്പായ ട്രന്‍ഡില്‍ സാധാരണ കാറുകള്‍ക്കുള്ള സുരക്ഷാ സന്നാഹങ്ങള്‍ മാത്രമേ കാണൂ

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങള്‍

എബിഎസ്, ഡ്രൈവര്‍ സഹായ സന്നാഹങ്ങളായ ഇബിഎ, ഇഎസ്ഇ, ടിസിഎസ്, എച്ച്എല്‍എ എന്നിവയും, ഡ്രൈവര്‍ എയര്‍ബാഗ്, പാസഞ്ചര്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗ്, എമര്‍ജന്‍സി അസിസ്റ്റ്, ഇഷ്ടാനുസൃതം സെറ്റ് ചെയ്യാവുന്ന സ്പീഡ് അലാറം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എമര്‍ജന്‍സി ബ്രേക് ഹസാര്‍ഡ് വാണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ടോപ് വേരിയന്‍റിലുണ്ട്. ഇവ ബേസ് പതിപ്പുകളില്‍ ലഭ്യമാകില്ല.

More from DriveSpark

Article Published On: Tuesday, June 4, 2013, 11:05 [IST]
English summary
buyers should be aware that Ford Sync Emergency Assist will not be available for the first two variants of Ecosport- Ambiente and Trend.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X