ഇക്കോസ്‌പോര്‍ടിന് 17 ദിവസത്തില്‍ 30,000 ബുക്കിംഗ്

ഫോഡ് ഇക്കോസ്‌പോര്‍ട് ലോഞ്ച് ചെയ്തിട്ട് ഇരുപത് ദിവസം തികഞ്ഞതേയുള്ളൂ. വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് അനുമാനിക്കാവുന്നത് ഇക്കോസ്‌പോര്‍ട് അതിന്റെ ഇന്ത്യന്‍ പണി തുടങ്ങിക്കഴിഞ്ഞു എന്നാണ്. വെറും 17 ദിവസങ്ങള്‍ക്കുള്ളില്‍ 30,000 ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

ജൂണ്‍ 26നാണ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തിയത്. വാഹനത്തിന്റെ ഡെലിവെറി ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

Ford EcoSport Bookings

ഫോഡ് ഇക്കോസ്‌പോര്‍ട് 30,000 ബുക്കിംഗ് നേടിയത് വെറും 17 ദിവസങ്ങള്‍ക്കുള്ളിലാണ്. എല്ലാ വേരിയന്റുകളുടെയും ഡെലിവെറി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടുദിവസം മുമ്പ് ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ക്ക് ചെറിയ തകരാറുള്ളത് കണ്ടെത്തിയതിനെ തുടര്‍ന്ന് 900ത്തിലധികം കാറുകളെ തിരിച്ചുവിളിച്ചിരുന്നു കമ്പനി.

Ford EcoSport Bookings

കാത്തിരിപ്പ് സമയം വലിയ തോതില്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് ആറ് മാസം കാത്തിരിപ്പ് സമയമുണ്ട് ബങ്കളുരുവിലെ ഡീലര്‍ഷിപ്പുകളില്‍. ചില നിറങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുള്ളതിനാല്‍ അവയുടെ കാത്തിരിപ്പ് സമയം കൂടും. കറുപ്പ് നിറത്തിന് ആറ് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ഡീലര്‍ അറിയിച്ചതായി വാഹനം ബുക്ക് ചെയ്ത ചിലരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. വെള്ള നിറത്തിനാണ് താരതമ്യേന കാത്തിരിപ്പ് കുറവ്. ഇത് ഏതാണ്ട് രണ്ട് മാസത്തിനുള്ളില്‍ കൈയില്‍ കിട്ടും.

Ford EcoSport Bookings

കാത്തിരിപ്പ് പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ എടുത്തുവരുന്നതായി കമ്പനി അറിയിക്കുന്നുണ്ട്.

Ford EcoSport Bookings

റിനോ ഡസ്റ്റര്‍ എസ്‌യുവി ലോഞ്ച് ചെയ്ത് രണ്ട് മാസം കൊണ്ട് ലഭിച്ചത് 18,000 ബുക്കിംഗാണ് എന്നതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇക്കോസ്‌പോര്‍ട് സൃഷ്ടിച്ച തരംഗം എത്രമാത്രമാണെന്ന് വ്യക്തമാവുക. ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചു വരുന്നത് ഏറ്റവും ഉയര്‍ന്ന വേരിയന്റിലാണെങ്കിലും വിലനിലവാരത്തിന്റെ പ്രത്യേകത മറ്റ് മോഡലുകള്‍ക്കും വലിയ ഡിമാന്‍ഡുണ്ടാക്കുന്നു.

Ford EcoSport Bookings

കാര്‍ വിപണിയില്‍ പൊതുവില്‍ മാന്ദ്യം നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇക്കോസ്‌പോര്‍ട് ഈ നേട്ടമുണ്ടാക്കിയത് എന്നതുകൂടി കണക്കിലെടുക്കണം.

More from DriveSpark

Article Published On: Wednesday, July 17, 2013, 14:43 [IST]
English summary
Ford EcoSport has earned a whopping 30,000 Bookings just after 17 days of its launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X