ഭാവികാലത്തിൻറെ ടാക്സികൾ

എന്തിനും ഏതിനും കാറുമെടുത്തിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. മണിക്കൂറുകളോളം സ്വന്തം കാറില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നാലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ആളുകള്‍ക്ക് മടിയാണ്. ഇതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തോന്നിയ നേരത്ത് തോന്നുന്ന പോലെ ഓടുന്ന കഴുകാത്ത സര്‍ക്കാര്‍ ബസ്സുകള്‍ക്കുള്ളില്‍, ആളുകളുടെ ചവിട്ടും തൊഴിയും കൊണ്ട് യാത്ര ചെയ്യാന്‍ എത്ര പേര്‍ ഇഷ്ടപ്പെടും?

പൊതുഗതാഗത സംവിധാനം ആളുകള്‍ ഉപയോഗിക്കണമെങ്കില്‍ കാര്യക്ഷമവും ഉന്നത നിലവാരമുള്ളതുമായ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂ. ഇതിന് അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വളരേണ്ടതുണ്ട്. അങ്ങനെയൊരു കാലം ഒരുപക്ഷെ നമ്മുടെ നാട്ടിലും വന്നേക്കാം. ഭാവിയുടെ പൊതുഗതാഗതം എങ്ങനെയായിരിക്കണം എന്നത് നിരവധി ഡിസൈനിംഗ് എന്‍ജിനീയര്‍മാര്‍ ഇതിനകം തന്നെ സ്വപ്‌നങ്ങള്‍ നെയ്തിട്ടുണ്ട്. അവയില്‍ ചിലതിനെ നമുക്ക് പരിചയപ്പെടാം.

2020ലെ ടാക്‌സി

2020ലെ ടാക്‌സി

സ്ലോവാക്യക്കാരനായ മാര്‍സെല്‍ സുസിയെക് ആണ് ഈ കണ്‍സെപ്റ്റിന്റെ ഡിസൈനര്‍. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് ഈ ടാക്‌സി ഡിസൈന്‍. ഇത്തരം ടാക്‌സികളെല്ലാം പരസ്പരം കണക്ട് ചെയ്യപ്പെട്ടിരിക്കും; നഗരത്തിലോ ഓരോ വാഹനവും പരസ്പരം കണക്ട് ചെയ്യപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന കാലത്തിനായി രൂപകല്‍പന ചെയ്തതാണ് ഈ ടാക്‌സി.

2020ലെ ടാക്‌സി

2020ലെ ടാക്‌സി

കാറിനകത്ത് കയറിയതിനു ശേഷം യാത്രക്കാര്‍ പോകേണ്ട സ്ഥലം പറയുകയോ ടച്ച്‌സ്‌ക്രീന്‍ വഴി തെരഞ്ഞെടുക്കുകയോ ചെയ്താല്‍ മതിയാവും.

എല്‍ഫ്

എല്‍ഫ്

റിസ്‌കി തരിസയുടേതാണ് ഈ കണ്‍സെപ്റ്റ്. സിറ്റിയില്‍ മാത്രമല്ല ഒരല്‍പം ഓഫ റോഡ് യാത്രയ്ക്കും എല്‍ഫ് തയ്യാറാണ്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ഈ കാര്‍ പേഴ്‌സനല്‍ മൊബിലിറ്റി എന്ന സങ്കല്‍പത്തെ ഉയര്‍ത്തിപ്പിടിക്കുന്നു.

എല്‍ഫ്

എല്‍ഫ്

എല്‍ഫിന്റെ പിന്‍വീലുകള്‍ അസാധ്യ വഴക്കമുള്ളവയാണ്. പരുക്കന്‍ റോഡുകളില്‍ മികച്ച പിടിത്തം കിട്ടാന്‍ ഈ ഫ്‌ലക്‌സിബിലിറ്റി സഹായിക്കും.

എയര്‍ഫ്ലോ

എയര്‍ഫ്ലോ

ലൂക്കാസ് മെഡിസിസിന്റെ കണ്‍സെപ്റ്റാണിത്. ഫിന്‍ലന്‍ഡിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ഈ പൊതുഗതാഗത സംവിധാനത്തിന്റെ നിര്‍മാണം. 40 യാത്രക്കാരെ കൊണ്ടുപോകാന്‍ വാഹനത്തിനാകും.

എയര്‍ഫ്ലോ

എയര്‍ഫ്ലോ

വീല്‍ ചെയറുകള്‍, സൈക്കുളുകള്‍ എന്നിവ കയറ്റാനുള്ള സംവിധാനങ്ങളും വാഹനത്തിനകത്ത് ഒരുക്കിയിരിക്കുന്നു. മേല്‍ക്കൂര സുതാര്യമാണ്. സൗരോര്‍ജം സ്വീകരിക്കുന്ന പാളികള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

ക്രീഡോ ഇ-ബോണ്‍ ബസ്

ക്രീഡോ ഇ-ബോണ്‍ ബസ്

കരിമ്പുക വമിക്കാത്ത ബസ്സ്. പീറ്റര്‍ സൈമണാണ് ഡിസൈനര്‍. ലിതിയം അയേണ്‍ ബാറ്ററിയും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളും ചേര്‍ന്നാണ് വാഹനത്തിനുള്ള ഊര്‍ജ്ജം പകരുന്നത്.

ക്രീഡോ ഇ-ബോണ്‍ ബസ്

ക്രീഡോ ഇ-ബോണ്‍ ബസ്

ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തെ നയിക്കുന്നത്. വളരെ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് മിശ്രിതങ്ങളുപയോഗിച്ചാണ് ബോഡിയുടെ നിര്‍മാണം.

ഫ്യൂച്ചര്‍ ടാക്‌സി കാബ്

ഫ്യൂച്ചര്‍ ടാക്‌സി കാബ്

ഡിസൈനര്‍ പീറ്റര്‍ കുബിക് ആണ് ആ ഭാവി ടാക്‌സിയുടെ ഡിസൈനര്‍. ഈ റോബോട്ടിക് ടാക്‌സിയില്‍ രണ്ട് പേര്‍ക്കിരിക്കാം. ചെറിയ ലഗ്ഗേജും താങ്ങാനാകും.

ഫ്യൂച്ചര്‍ ടാക്‌സി കാബ്

ഫ്യൂച്ചര്‍ ടാക്‌സി കാബ്

സ്വയം നീങ്ങുന്ന റോബോട്ടുകളാണ് യഥാര്‍ത്ഥത്തിലിവ. റോഡിലെ സൈനുകളും മറ്റും സ്വയം തിരിച്ചറിയാനും അപകടങ്ങളെ തിരിച്ചറിയാനുമെല്ലാം ഈ വാഹനത്തിന് ശേഷിയുണ്ട്.

സിറ്റി അക്വാട്ടിക് ട്രാന്‍സ്‌പോര്‍ട്

സിറ്റി അക്വാട്ടിക് ട്രാന്‍സ്‌പോര്‍ട്

കാല്‍ ക്രാവന്‍ ആണ് ഡിസൈനര്‍. യാത്രക്കാരന് ഈ വാഹനം ഡ്രൈവ് ചെയ്യുകയോ ഓട്ടോമാറ്റിക് മോഡിലിട്ട് വെറുതെയിരിക്കുകയോ ആവാം.

സിറ്റി അക്വാട്ടിക് ട്രാന്‍സ്‌പോര്‍ട്

സിറ്റി അക്വാട്ടിക് ട്രാന്‍സ്‌പോര്‍ട്

വൈഫി, കോണ്‍ഫറന്‍സ് ടേബിള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ വാഹനത്തിലുണ്ട്. ടൂറിസ്റ്റ് വാഹനമായും ഈ വണ്ടി ഉപയോഗിക്കാവുന്നതാണ്.

More from DriveSpark

Article Published On: Monday, October 28, 2013, 18:25 [IST]
English summary
Following is a small list of futuristic concept designs of what may or may not be the taxis and public transports of the future. Take a look.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X