ഇന്ത്യന്‍ വിപണിയിലേക്ക് ചൈനാ ഭായി

Posted By:

പഴയ പട്ടുപാതകളുടെ മിനുസമൊന്നും ഇന്ത്യ ചൈന ബന്ധത്തിന് ഇന്നില്ല. ഇന്ത്യയുടെ അതിര്‍ത്തി കടന്ന് പട്ടാളക്കാര്‍ ഇടയ്ക്കിടെ വന്ന് ഞെട്ടിക്കാറുണ്ട് എന്നതല്ലാതെ കച്ചവടബന്ധങ്ങള്‍ അത്ര സജീവമായി അതിര്‍ത്തി കടന്നുവരുന്നില്ല. എന്നാല്‍, എക്കാലവും ഇങ്ങനെ നിലനില്‍ക്കുവാന്‍ മേഖലയ്ക്ക് കഴിയില്ല എന്ന ബോധ്യം ഇരുവിഭാഗത്തിനുമുണ്ടുതാനും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ വളര്‍ത്തുന്ന ഒരു വാര്‍ത്ത കൊണ്ടുവരുന്നുണ്ട്. ചൈനയുടെ ഏറ്റവും വലിയ എസ്‍യുവി നിര്‍മാതാവായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് പൂനെയില്‍ ഒരു പ്ലാന്‍റ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. 2016ല്‍ തന്നെ ഈ പ്ലാന്‍റില്‍ ഉല്‍പാദനം ആരംഭിക്കുവാനും ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്!

ജിഡബ്ല്യുഎമ്മിന്‍റെ ആഗോളവിപണി സാന്നിധ്യമായ ഹവാല്‍ എച്ച്5 മോഡലാണ് ഇന്ത്യയില്‍ ആദ്യമെത്തുക എന്നാണറിയുന്നത്.

തമിഴ്നാട്ടിലോ, ഗുജറാത്തിലോ പ്ലാന്‍റ് സ്ഥാപിക്കാമെന്നാണ് കമ്പനി ആദ്യം കരുതിയിരുന്നത്. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വന്‍ വാഗ്ദാനങ്ങളില്‍ വീഴുകയായിരുന്നു ജിഡബ്ല്യുഎം.

ചൈന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീകി ഫോട്ടോണ്‍ മോട്ടോര്‍ കമ്പനിയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഈ കമ്പനിയുടെ ഭാഗത്തു നിന്ന് ചില ഗൗരവപ്പെട്ട നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1,676 കോടിയുടെ നിക്ഷേപമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഇതും പൂനെയില്‍ തന്നെയാണ്.

ഇന്ത്യന്‍ കമ്പനികള്‍ക്കൊന്നിനും ഇന്ന് ചൈനയില്‍ കച്ചവടമില്ല. ടാറ്റയുടെ ജാഗ്വര്‍ ലാന്‍ഡ് റോവറിന് ഇത്തരമൊരു പരിപാടിയുണ്ടെങ്കിലും നീക്കങ്ങള്‍ നടക്കുക കൂടുതലും ബ്രിട്ടിഷ് വഴിയിലൂടെയാണ്. അതാണ് കൂടുതല്‍ സുരക്ഷിതവും.

2014 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ജിഡബ്ല്യുഎമ്മിന്‍റെ മോഡലുകള്‍ പ്രദര്‍ശനത്തിനുണ്ടാകാനിടയുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Great Wall Motors Haval H5
Great Wall Motors Haval H5
Great Wall Motors Haval H5
Great Wall Motors Haval H5
Great Wall Motors Haval H5
English summary
Chinese SUV maker Great Wall Motors may come to India introducing their global SUV, Haval H5.
Story first published: Monday, June 10, 2013, 12:08 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark