ലോകനേതാക്കളുടെ വണ്ടികള്‍

മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഉപയോഗിച്ചുവന്നത് അംബാസ്സഡര്‍ കാറുകളായിരുന്നു. വലിയ തോതില്‍ സുരക്ഷാ സന്നാഹങ്ങള്‍ ഘടിപ്പിച്ചവയായിരുന്നു പ്രസ്തുത കാറുകള്‍. എന്നാല്‍, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ദാരുണമരണങ്ങള്‍ രാഷ്ട്രീയക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി. വെടിയേല്‍ക്കാനുള്ള യോഗ്യത തങ്ങള്‍ക്ക് കൂടിവരുന്നതായി അവര്‍ മനസ്സിലാക്കി. അങ്ങനെയാണ് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളുള്ള വിദേശ കാറുകളിലേക്ക് പ്രധാനമന്ത്രിയും പ്രസിഡന്‍ഡുമെല്ലാം കൂടുമാറുന്നത്.

രാഷ്ട്രത്തലവന്മാരുടെ വാഹനമെന്നാല്‍ അത് രാഷ്ട്രത്തിന്‍റെ പ്രൗഢിയും പാരമ്പര്യവും കാണിക്കാന്‍ കൂടിയുള്ളതാണ്. ഓട്ടോമൊബൈല്‍ പാരമ്പര്യമുള്ള വിദേശരാഷ്ട്രത്തവന്മാര്‍ സ്വന്തം രാഷ്ട്രത്തില്‍ നിര്‍മിച്ച കാറുകള്‍ തെരഞ്ഞെടുക്കുകയാണ് പതിവ്. വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയം കലരുന്നതും ചിലയിടങ്ങളില്‍ കാണാവുന്നതാണ്. ഇറാന്‍ ബന്ധമുള്ള കമ്പനിയുടെ കാര്‍ ഹ്യൂഗോ ഷാവേസ് ഉപയോഗിക്കുന്നതില്‍ പ്രസ്തുത രാഷ്ട്രീയം കാണാവുന്നതാണ്. രാഷ്ട്രത്തലവന്മാരുടെ കാറുകള്‍ താഴെ കാണാം.

അമേരിക്ക

അമേരിക്ക

അമേരിക്കന്‍ പ്രസിഡന്‍ഡ് ഉപോയഗിക്കുന്നത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ കൂട്ടിച്ചേര്‍ത്ത കാഡില്ലാക് ലിമോസിനാണ്.

ഇന്ത്യ

ഇന്ത്യ

ഇന്ത്യന്‍ പ്രസിഡന്‍ഡിനെ വഹിക്കുന്നത് മെഴ്സിഡിസ് എസ്600 പുള്‍മാന്‍ ലിമോസിനാണ്.

ജപ്പാന്‍

ജപ്പാന്‍

ജപ്പാനിലെ രാജാവ് തിരുമനസ്സ് കല്‍പിച്ചുപയോഗിക്കുന്നത് ടൊയോട്ടയില്‍ നിന്ന് പ്രത്യേകം കല്‍പ്പിച്ചുണ്ടാക്കിയ സെഞ്ച്വറി റോയല്‍ എന്ന കാറാണ്. രാജാവ് തിരുമനസ്സ് ഉപയോഗിക്കുന്നത് ലോകത്ത് വേറാരും ഉപയോഗിക്കരുതെന്നാണ് കല്‍പന!

ജര്‍മനി

ജര്‍മനി

ജര്‍മന്‍ പ്രസിഡന്‍ഡ് നാട്ടിലുള്ള പ്രധാന ആഡംബരക്കമ്പനികളെ പിണക്കുന്നില്ല. മെഴ്സിഡിസ്, ഓഡി, ബിഎംഡബ്ലിയു കാറുകള്‍ വാങ്ങി ഗാരേജിലിട്ടിരിക്കുകയാണ് പുള്ളി. എങ്കിലും മെഴ്സിഡിസ് എസ് ക്ലാസാണ് മൂപ്പരുടെ ഔദ്യോഗിക വണ്ടി.

ന്യൂസീലാന്‍ഡ്

ന്യൂസീലാന്‍ഡ്

ന്യൂസീലാന്‍ഡ് ഗവര്‍ണര്‍ ജനറല്‍ ഉപയോഗിക്കുന്നത് ബ്രിട്ടിഷ് ബ്രാന്‍ഡായ ജാഗ്വര്‍ എക്സ്‍ജെ8 ആണ്. ഇംഗ്ലണ്ടിലെ രാജ്ഞിയെ അമ്മമഹാറാണിയായി അംഗീകരിക്കുന്ന അപൂര്‍വം ചില കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലൊന്നാണ് ന്യൂസീലാന്‍ഡ്. രാഷ്ട്രത്തിന്‍റെ പരമപദത്തില്‍ ഇംഗ്ലണ്ട് രാജ്ഞിയാണ് ഇപ്പോഴും.

ഹോംങ്കോങ്

ഹോംങ്കോങ്

ഹോംകോങ്ങിലെ ചൈന നിയമിച്ച അഡ്‍മിനിസ്ട്രേറ്റര്‍ ഉപയോഗിക്കുന്നത് ലക്സസ് സെഡാനാണ്.

യുനൈറ്റഡ് കിംഗ്‍ഡം

യുനൈറ്റഡ് കിംഗ്‍ഡം

ഇംഗ്ലണ്ട് പ്രധാനമന്ത്രി ഉപയോഗിക്കുന്നത് നീണ്ട വീല്‍ ബേസുള്ള ജാഗ്വര്‍ എക്സ്‍ജെ സെന്‍റിനെല്‍ ആണ്.

മലേഷ്യ

മലേഷ്യ

മലേഷ്യന്‍ മഹാരാജാവ് തിരുമനസ്സ് കല്‍പിച്ച് ഉപയോഗിക്കുന്നത് മെയ്‍ബാക്ക് എ62 ആണ്.

സ്വീഡന്‍

സ്വീഡന്‍

സ്വീഡനിലെ മഹാരാജാവ് ഡൈംലര്‍ ഡിഎസ് 420 എന്ന ക്ലാസിക് വാഹനമാണ് ഔദ്യോഗികവാഹനമായി അംഗീകരിച്ചത്.

ഇറ്റലി

ഇറ്റലി

ഇറ്റാലിയന്‍ പ്രസിഡന്‍ഡിന് വേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കിച്ച ലാന്‍സിക ഫ്ലാമിന ലിമോസിന്‍.

റൊമാനിയ

റൊമാനിയ

റൊമാനിയയിലെ പ്രസിഡന്‍ഡ് മെഴ്സിഡിസ് എസ് ക്ലാസ് ലിമോസിന്‍ ഉപയോഗിക്കുന്നു. ഈ വാഹനം നിരവധി രാഷ്ട്രത്തലവന്മാരുടെ പ്രിയവാഹനമാണ്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

സിംഗപ്പൂര്‍ പ്രസിഡന്‍ഡ് മെഴ്സിഡിസ് എസ്350എല്‍ പ്രീമിയം സലൂണ്‍ ഉപയോഗിക്കുന്നു.

കെനിയ

കെനിയ

കെനിയന്‍ പ്രസിഡന്‍ഡും ഒട്ടും കുറയ്ക്കുന്നില്ല. മെഴ്സിഡിസ് ബെന്‍സ് പുള്‍മാന്‍ തന്നെയാണ് മൂപ്പരുടെ പക്കലുമുള്ളത്.

ക്രൊയേഷ്യ

ക്രൊയേഷ്യ

ക്രൊയേഷ്യന്‍ പ്രസിഡന്‍ഡ് മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസ് ഉപയോഗിക്കുന്നു.

വെനസ്വേല

വെനസ്വേല

വെനസ്വേലയുടെ പ്രസിഡന്‍ഡ് ഹ്യൂഗോ ഷാവേസ് വെനിരോറ്റോ സെഞ്ച്വോരോ എന്ന തദ്ദേശീയനിര്‍മിതി ഉപയോഗിക്കുന്നു.

വെനസ്വേല

വെനസ്വേല

ഷാവേസ് ചിലപ്പോഴൊക്കെ ട്യൂന യുആര്‍ 53എആര്‍50 എന്ന ഈ മിലിട്ടറി പിക്കപ്പും ഉപയോഗിക്കാറുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബിഎംഡബ്ല്യു 7 സീരീസ്

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബിഎംഡബ്ല്യു 7 സീരീസ്

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലവിലെ വാഹനത്തിന് എന്തെല്ലാം സുരക്ഷാ സന്നാഹങ്ങള്‍ ചേര്‍ത്തിരിക്കുന്നു എന്നതു സംബന്ധിച്ച് ചില ഐതിഹ്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബോംബുകള്‍, വെടിയുണ്ടകള്‍, ഷെല്ലാക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചു നിറുത്താന്‍ ബിഎംഡബ്ല്യു 7 സീരീസിനു സാധിക്കും. വെടിയുണ്ടാകളാലോ മറ്റേതെങ്കിലും വിധേനയോ ടയര്‍ പങ്ചറായാലും സാരമില്ല. ഫ്‌ലാറ്റ് ടയറില്‍ വളരെ വൃത്തിയായി ഓടാനുള്ള ശേഷിയുണ്ട് വാഹനത്തിന്. വിശദമായി വായിക്കാം.

More from DriveSpark

Article Published On: Tuesday, February 19, 2013, 14:52 [IST]
English summary
Here are the special cars that are used by the heads of states across the world. All these cars have enhanced security features and offer the belt in luxury.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X