2013 ഹോണ്ട സിആര്‍-വി വരുന്നു?!
ഹോണ്ട സിആര്‍-വി 2013 മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു. നിരവധി വിദേശവിപണികള്‍ ഈ വാഹനം എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവറിയിച്ചകൊണ്ട് വാഹനത്തിന്‍റെ ടീസര്‍ ഇമേജുകള്‍ ഹോണ്ട ഇന്ത്യ വെബ്‍സൈറ്റില്‍ പ്രത്യേക്ഷപ്പെട്ടുകഴിഞ്ഞു.
ഡിസൈനിലും സവിശേഷതകളില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയാണ് ഹോണ്ട സിആര്‍-വി വരുന്നത്. പുതിയ വാഹനത്തിന്‍റെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും താഴെ.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
മുന്‍പതിപ്പില്‍ ഉപയോഗിച്ചുവന്ന അതേ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും 2013 പതിപ്പിലുണ്ടായിരിക്കുക.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ആ-വിടിഇസി എന്‍ജിനാണ് സിആര്‍-വിക്കുള്ളത്. 153 കുതിരകളുടെ ശേഷിയാണ് എന്‍ജിന്‍ പകരുന്നത്. 190 എന്‍എം ചക്രവീര്യം വാഹനം പകരും.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ആയിരിക്കും 2013 പതിപ്പിനുണ്ടായിരിക്കുക.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
ഈ വാഹനത്തിന് ആവശ്യമായ ഡീസല്‍ എന്‍ജിന്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഡീസല്‍ പതിപ്പിന്‍റെ അഭാവത്തില്‍ വലിയ വിപണിനഷ്ടമാണ് സിആര്‍-വി അനുഭവിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ ആധിപത്യമാണുള്ളത്. ഷെവര്‍ലെ കാപ്റ്റിവ, ഫോഡ് എന്‍ഡിവര്‍ എന്നിവ അടക്കമുള്ള മോഡലുകള്‍ സിആര്‍-വിയെ പിന്തള്ളുകയാണ്.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
ഹോണ്ട വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനുമായി അമേസ് സെഡാന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. കുറെക്കൂടി വലിയ എന്‍ജിന്‍ ആവശ്യമാണ് സിആര്‍-വിക്ക്.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
28 ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും ഈ വാഹനം വന്നെത്തുക. വിലനിലവാരം അല്‍പം ഉയരത്തിലാണെങ്കിലും ഹോണ്ടയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു പ്രശ്നമാകില്ല.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
ഡിസൈനില്‍ ഗൗരവപ്പെട്ട മാറ്റങ്ങള്‍ക്കൊന്നും ഹോണ്ട മുതിര്‍ന്നിട്ടില്ല. പിന്‍വശത്തെ ക്രിസ്മസ് ട്രീ ആകൃതിയിലുള്ള ലൈറ്റ് ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

2013 ഹോണ്ട സിആര്‍-വി വരുന്നു?!
അഞ്ച് പേര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട് ഈ വാഹനം. സ്പേസ്, കംഫര്‍ട് തുടങ്ങിയവയില്‍ വിട്ടുവീഴ്ചകളില്ല.


Click it and Unblock the Notifications








