ഹോണ്ട സിആര്‍വി ലോകത്തില്‍ കൂടുതല്‍ വിറ്റ എസ്‍യുവി
2012ല്‍ ലോകത്തില്‍ ഏറ്റവുമധികം വിറ്റ എസ്‍യുവി ഹോണ്ട സിആര്‍വിയെന്ന് കണക്കുകള്‍. 635,256 യൂണിറ്റ് സിആര്‍വിയാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. ഹ്യൂണ്ടായിയുടെ ഐഎക്സ്35നാണ് രണ്ടാം സ്ഥാനം. 494,453 ഐഎക്സ്35 എസ്‍യുവികള്‍ വിറ്റഴിച്ചു 2012ല്‍. മൂന്നാ സ്ഥാനത്ത് 429,013 യൂണിറ്റ് വില്‍പനയുമായി ഫോക്സ്‍വാഗണ്‍ ടിഗ്വാന്‍ ഉണ്ട്.
ഹോണ്ട സിആര്‍വിയുടെ വില്‍പനയില്‍ ഇന്ത്യയില്‍ നിന്നുള്ള സംഭാവന വളരെ ചെറുതാണ്. രാജ്യത്ത് ഈ വാഹനം പ്രീമിയം നിലവാരത്തിലുള്ളതാണ്. ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ ആധിപത്യത്തിലുള്ള വിപണിയില്‍ അത്ര വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സിആര്‍വിക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ഡീസല്‍ പതിപ്പിന്‍റെ അഭാവവും ഈ മാന്ദ്യത്തിന് കാരണമാവാം.
സിആര്‍വിക്ക് ലോക്കല്‍ അംസംബ്ലിംഗ് തുടങ്ങാനുള്ള പദ്ധതി ഹോണ്ടയ്ക്കുണ്ട്. ഇത് വാഹനത്തിന്‍റെ വിലയില്‍ കാര്യമായ മാറ്റം വരുത്തുമ്പോള്‍ വിപണി സ്വീകാര്യത ഏറും എന്ന് പ്രതീക്ഷിക്കാം.
2012ല്‍ ലോകത്തില്‍ ഏറ്റവുമധികം വിറ്റ പത്ത് എസ്‍യുവികളെ താഴെ കാണാം.

10. ഹ്യൂണ്ടായ് സാന്‍റ ഫെ: 2,37,562 യൂണിറ്റ്.

09. ഷെവര്‍ലെ ഇക്വിനോക്സ്: 2,93,152 യൂണിറ്റ്

08. ഡാസിക ഡസ്റ്റര്‍: 2,95,096 യൂണിറ്റ്

07. നിസ്സാന്‍ ക്വഷ്ക്വായ്: 2,98,066 യൂണിറ്റ്

06. കിയ സ്പോര്‍ടേജ്: 3,87,142 യൂണിറ്റ്

05. ഫോഡ് കുഗ/എസ്കേപ്: 4,03,841 യൂണിറ്റ്

04. ടൊയോട്ട ആര്‍എവി4: 4,28,514 യൂണിറ്റ്

03. ഫോക്സ്‍വാഗണ്‍ ടിഗ്വാന്‍: 4,29,013 യൂണിറ്റ്

02. ഹ്യൂണ്ടായ് ഐഎക്സ്35: 494,453 യൂണിറ്റ്



Click it and Unblock the Notifications








