പുതിയ ജാസ്സില്‍ മ്യൂജെന്‍ പണിഞ്ഞപ്പോള്‍
ഹോണ്ട ജാസ്സ് രണ്ടു ദിവസം മുമ്പാണ് ജപ്പാന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. അടുത്ത വര്‍ഷം ജാസ്സ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും വരും. ഹോണ്ട വികസിപ്പിച്ചെടുത്ത പുതിയ ഡിസൈന്‍ സങ്കല്‍പമായ എക്‌സൈറ്റിംഗ് എച്ച് കോണ്‍സെപ്റ്റില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് ജാസ്സ് എന്ന പ്രത്യേകതയുമുണ്ട്.
ജാസ്സിന്റെ ലോഞ്ച് വളരെ സുപ്രധാനമായിത്തീരുന്നതിന്റെ കാരണങ്ങള്‍ കൂടിയാണ് മുകളില്‍ പറഞ്ഞത്. ഹോണ്ടയുടെ പുതിയ ശില്‍പം പുതിയ കാലത്തോട് ഏറ്റവും തീവ്രമായിത്തന്നെ സംവദിക്കുന്നവയാണ്. ഇതിനെല്ലാം പുറമെയാണ് ഹോണ്ടയുടെ പെര്‍ഫോമന്‍സ് വിഭാഗമായ മ്യൂജെന്‍ നല്‍കുന്ന പണി.

ജാസ്സിന്റെ ആര്‍എസ്, ഹൈബ്രിഡ് എന്നീ രണ്ട് പതിപ്പുകള്‍ക്കും മ്യൂജെന്‍ നല്‍കുന്ന പെര്‍ഫോമന്‍സ് കിറ്റ് ഘടിപ്പിക്കാവുന്നതാണ്.

ഫ്രണ്ട് എയര്‍ സ്പ്ലിറ്ററുകള്‍ രണ്ട് ശൈലിയില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട് മ്യൂജെന്‍. ഫോഗ് ലാമ്പ് ഹൗസിംഗിന്റെ ഡിസൈന്‍ രണ്ടു പതിപ്പുകളിലും വ്യത്യസ്തമാണെന്നത് ശ്രദ്ധിക്കുക. ഇത് എര്‍ഡാം സില്‍പ ശൈലിയിലും മാറ്റം വരുത്തുന്നുണ്ട്.

എയര്‍ഡാമിനു താഴെയുള്ള ഫ്രണ്ട് സ്‌പോയ്‌ലറും സൈഡ് സ്‌പോയ്‌ലറുകളും ഉപഭോക്താക്കളുടെ താല്‍പര്യാനുസരണം ഘടിപ്പിച്ചു നല്‍കും ഹോണ്ട.

കാര്‍ബണ്‍ ബ്ലാക്കിലുള്ള റിയര്‍ സ്‌പോയ്‌ലറുകള്‍ ജാസ്സിന് കിടിലന്‍ സ്‌പോര്‍ടി ലുക്ക് നല്‍കുന്നു.

അല്‍കാന്‍ട്ര തുകലില്‍ ഫിനിഷ് ചെയ്ത സ്‌പോര്‍ട്‌സ് ബക്കറ്റ് സീറ്റുകള്‍ കാണാം ഇന്റീരിയറില്‍. ഗേയ്ജുകളും മീറ്ററുകളും മറ്റ് സന്നാഹങ്ങളുമെല്ലാം കൃത്യമായും റേസ് കാര്‍ ശൈലിയെ പിന്‍പറ്റുന്നു.

എംഡി8 വീലുകളാണ് മ്യൂജെന്‍ പാക്കേജിലുള്ളത്. രണ്ട് ശില്‍പ ശൈലിയില്‍ ഇത് ലഭ്യമാണ്.

സ്‌പോര്‍ട്‌സ് സൈലന്‍സര്‍, സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷന്‍, വലിയ ബ്രേക് പാഡുകള്‍, എയര്‍ ഫില്‍റ്ററുകള്‍ തുടങ്ങിയ സന്നാഹങ്ങളും മ്യൂജെന്‍ ജാസ്സ് പാക്കേജില്‍ ഉണ്ട്.


Click it and Unblock the Notifications








