'കുഴല്‍പണി' പരസ്യം: ഹ്യൂണ്ടായ് മാപ്പ് പറഞ്ഞു

ഫോഡ് ഇന്ത്യ ഈയിടെ നല്‍കിയ ഒരു പത്രപ്പരസ്യം ആഗോളതലത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോഡിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്‍റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇതിന്‍റെ ഫലമായി പണി തന്നെ പോയിക്കിട്ടിയിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് സമാനമായ ഒരു പണി ഹ്യൂണ്ടായിക്കും കിട്ടിയതിനെക്കുറിച്ചാണ്.

ഹ്യൂണ്ടായ് 'കുഴല്‍ പണി' (Pipe Job)

ഈയിടെ ഹ്യൂണ്ടായ് പുറത്തിറക്കിയ 'കുഴല്‍ പണി' എന്ന് പേരിട്ട പരസ്യം വന്‍ തോതിലുള്ള വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതിനെത്തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിച്ച് മാപ്പപേക്ഷിച്ചു. ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും അതിനായി വളരെ സങ്കീര്‍ണമായ ഒരു മാര്‍ഗം തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് പരസ്യത്തിന്‍റെ തീം. തന്‍റെ ഹ്യൂണ്ടായ് ഐഎക്സ്35 കാറിനകത്തേക്ക് എക്സോസ്റ്റ് കുഴല്‍ നീട്ടിയെടുക്കുയും കാര്‍ പൂര്‍ണമായി ബന്തവസ്സിലാക്കി അയാള്‍ അതിനകത്തിരിക്കുകയും ചെയ്യുന്നു. കാറിനകത്ത് കരിമ്പുക നിറഞ്ഞ് താന്‍ ശ്വാസം മുട്ടിച്ചാവുമെന്നാണ് സങ്കല്‍പം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ വളരെ കുറച്ച് മാത്രം കരിമ്പുക പുറത്തുവിടുന്ന ഈ വാഹനത്തിന് അദ്ദേഹത്തെ കൊല്ലാന്‍ സാധിക്കുന്നില്ല.

കരിമ്പുകരഹിതമായ തങ്ങളുടെ കാറിന്‍റെ മഹത്വം പരസ്യപ്പെടുത്തുക എന്ന സദുദ്ദേശ്യം മാത്രമേ ഹ്യൂണ്ടായിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ പരസ്യം നല്‍കുന്ന സന്ദേശം അത്യന്തം അപകടകരവും പിന്തിരിപ്പനുമാണെന്ന് വാഹനലോകം മുഴുവന്‍ നിലവിളിച്ചു. വിഷയത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഒരു ഔദ്യോഗിക പ്രസ്താവനയിറക്കി തടിയൂരിയിരിക്കുകയാണ് ഹ്യൂണ്ടായ്. തങ്ങള്‍ ആവശ്യപ്പെടാതെയും തങ്ങളുടെ അനുമതിയില്ലാതെയും ഇന്നൊസീന്‍ യൂറോപ്പ് എന്ന കമ്പനി പരസ്യം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഈ പ്രസ്താവന പറയുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് പക്ഷെ, പ്രസ്താവന പറയുന്നില്ല. ഹ്യൂണ്ടായിയുടെ കുഴല്‍പണി പരസ്യം താഴെ കാണാം.

ഹ്യൂണ്ടായ് 'കുഴല്‍പണി' പരസ്യം

More from DriveSpark

Article Published On: Saturday, April 27, 2013, 11:34 [IST]
English summary
Its Hyundai this time which has attracted bad publicity with a controversial TV advertisement. The commercial, titled Pipe Job.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X