ഹ്യൂണ്ടായ് ചെറു എസ്‍യുവി ടെസ്റ്റ് ചെയ്യുന്നു

ഇന്ത്യയില്‍ ഒരു കോംപാക്ട് എസ്‍യുവി എത്തിക്കാനുള്ള ഹ്യൂണ്ടായിയുടെ പ്രഖ്യാപനത്തെക്കുറിച്ച് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. വാഹനത്തിന്‍റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല ഹ്യൂണ്ടായ്. ഇനിയും തുടങ്ങിയിട്ടില്ല എന്ന ധാരണയിലായിരുന്നു ഓട്ടോ ഉലകം. എന്നാല്‍, blog.naver.com എന്ന ചൈനീസ് സൈറ്റ് പുറത്തുവിട്ട ചില ചാരപ്പടങ്ങള്‍, കോംപാക്ട് എസ്‍യുവി ജോലികള്‍ ഹ്യൂണ്ടായ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു എന്ന തീരുമാനത്തിലേക്ക് നമ്മെയെത്തിക്കും.

കോംപാക്ട് എസ്‍യുവികള്‍ക്ക് വളരുന്ന വിപണികളില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത ഈ വഴിക്കുള്ള കമ്പനികളുടെ ഇടിച്ചുകയറ്റത്തിന് കാരണമായിട്ടുണ്ട്. ക്രോസ്സോവറുകളെന്നും എംപിവികളെന്നും എസ്‍യുവികളെന്നുമൊക്കെയായി നിരവധി കോംപാക്ട് വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. റിനോ ഡസ്റ്ററാണ് ഈ നിരയില്‍ ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത്. വമ്പന്മാര്‍ ഇനിയും വരാനിരിക്കുന്നു.

ഹ്യൂണ്ടായിയുടെ പുതിയ എസ്‍യുവി ഫ്ലൂയിഡിക് ഡിസൈനിലായിരിക്കും എത്തുക എന്നുറപ്പിക്കാം. ഏത് പ്ലാറ്റഫോമിലായിരിക്കും വാഹനം നിലയുറപ്പിക്കുക എന്നത് വ്യക്തമല്ല. ഒരു പുതിയ പ്ലാറ്റഫോം നിര്‍മിച്ചെടുത്തിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. വാഹനം പെട്രോളിലും ഡീസലിലും ലഭ്യമാക്കുമെന്നും കരുതാം.

2014ല്‍ ഇന്ത്യന്‍ വിപണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന അതേ കോംപാക്ട് എസ്‍യുവിയായിരിക്കും ഇത് എന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. താഴെ ചിത്രങ്ങള്‍ കാണാം.

Hyundai Compact SUV
Hyundai Compact SUV
Hyundai Compact SUV
Hyundai Compact SUV
Hyundai Compact SUV

More from DriveSpark

Article Published On: Monday, June 17, 2013, 17:40 [IST]
English summary
A Hyundai compact SUV has been caught tested in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X