ഗ്രാന്‍ഡ് ഐ10 ഡീസല്‍ ഓട്ടോമാറ്റിക് അടുത്ത മാസം
ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍ പതിപ്പിനോട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് നവംബര്‍ മാസം അവസാനത്തില്‍ വിപണിയിലെത്തിക്കുമെന്ന് വാര്‍ത്ത. ആഗോളതലത്തില്‍ പുതുതലമുറ ഐ10 ആയി അവതരിപ്പിക്കപ്പെട്ട ഈ വാഹനം ഇന്ത്യയില്‍ ഐ10-ന് ഒരല്‍പം മുകളിലായി ഇടം പിടിക്കുകയായിരുന്നു. മികച്ച വരവേല്‍പ്പാണ് ഗ്രാന്‍ഡ് ഐ10ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡീസല്‍ എന്‍ജിനുകളോടൊപ്പം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുമായാണ് വാഹനം വിപണിയിലെത്തിയത്. പെട്രോള്‍ വേരിയന്റില്‍ ഇത് ട്രാന്‍സ്മിഷനൊപ്പം ഒരു 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പു കൂടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ അടുത്ത മാസമേ എത്തൂ.

ഗിയര്‍ബോക്‌സ്
4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍ പതിപ്പിനോടൊപ്പം ചേര്‍ക്കുക. പെട്രോള്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നതും ഇതേ ട്രാന്‍സ്മിഷനാണ്.

എന്‍ജിന്‍
1.1 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 69 കുതിരകളുടെ കരുത്ത് പകരുന്നതാണ്. 153 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

വില
ഹ്യൂണ്ടായിയുടെ തന്നെ വെര്‍ണ സെഡാനാണ് ഇന്ത്യയില്‍ ഇന്ന് ലഭ്യമായ ഏറ്റവും വിലക്കുറവുള്ള ഡീസല്‍ ഓട്ടോമാറ്റിക് കാര്‍. 10.34 ലക്ഷം രൂപവരും ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വാഹനത്തിന്.
ഫ്ലൂയിഡിക് വെർണ സമ്പൂർണ വിവരങ്ങൾ

വില
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഡീസല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറായി ഗ്രാന്‍ഡ് ഐ10 മാറും നവംബര്‍ അവസാനത്തോടെ. വാഹനത്തിന് വില 7.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിലായിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ലോഞ്ച് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങല്‍ വന്നിട്ടില്ലെങ്കിലും നവംബര്‍ അവസാനം (ഏറിയാല്‍ ഡിസംബര്‍ ആദ്യവാരം) തന്നെ വാഹനം എത്തിച്ചേരും.


Click it and Unblock the Notifications








