ഹ്യൂണ്ടായ് 'ഐ10 ഗ്രാന്‍ഡ്' അവതരിച്ചു

ചെറിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ നിരത്തുകളില്‍ ഇടക്കാലത്ത് ടെസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഹ്യൂണ്ടായിയുടെ പുതിയ ചെറുകാര്‍, ഹ്യൂണ്ടായ് ഐ10 ഗ്രാന്‍ഡ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടു. ഈ വാഹനത്തിന്റെ ടെസ്റ്റ് ആദ്യം യൂറോപ്പിലും പിന്നീട് ഇന്ത്യന്‍ നിരത്തുകളിലും നടക്കുന്നതിന്റെ ചാരപ്പടങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ടെസ്റ്റ് വാഹനത്തിന്റെ വലിപ്പക്കൂടുതല്‍ ശ്രദ്ധയില്‍ പെട്ടതോടെ അതിനെ 'ഐ15' എന്നൊരു പേരിട്ട് ഓട്ടോ ഉലകം വിളിക്കാന്‍ തുടങ്ങിയിരുന്നു. ഐ10നും ഐ20ക്കും ഇടയില്‍ വലിപ്പമുള്ള ഈ വാഹനം തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് വരുന്നത്.

ഹ്യൂണ്ടായ് ഐ10 ഗ്രാന്‍ഡ് എന്നാണ് വാഹനത്തിന് പേര്. ഐ10നെക്കാള്‍ വലിപ്പക്കൂടുതലുള്ള ഐ10 ഗ്രാന്‍ഡ് സെപ്തംബറില്‍ നടക്കും. വരുന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയിലും വാഹനത്തെ കാണാവുന്നതാണ്.

മുഖം

മുഖം

ഷഡ്ഭുജാകൃതിയിലുള്ള എയര്‍ഡാം ആണ് ആദ്യം ശ്രദ്ധയില്‍ വരിക. ഇത് ഫ്‌ലൂയിഡിക് വെര്‍ണയില്‍ എയര്‍ഡാമും ഗ്രില്ലും ഉള്‍പ്പെടുന്ന ഭാഗത്തെ ഫ്‌ലൂയിഡിക് ശില്‍പശൈലിയില്‍ വേര്‍തിരിക്കുന്ന മൊത്തം ഭാഗത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. ഗ്രില്ല് കുറുകെ ഒരു നേര്‍രേഖയില്‍ നിലനിര്‍ത്തുകയും ഹെഡ്‌ലാമ്പുകളുമായി ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. നടുവില്‍ ഹ്യൂണ്ടായ് ലോഗോ. ഹെഡ്‌ലാമ്പുകള്‍ ഐ20ക്ക് നിലവിലുള്ളതിന് സമാനമാണെന്ന് പറയാമെങ്കിലും മൗലികമായ ചില വ്യത്യാസങ്ങളുമുണ്ട്. ഫോഗ് ലാമ്പ് ഇടത്തിന് സാധാരണയില്‍ കവിഞ്ഞ വലിപ്പം നല്‍കിയിരിക്കുന്നത് സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്.

ശില്‍പം

ശില്‍പം

മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുള്ള 14 ഇഞ്ച് അലോയ് വീലുകള്‍ കാണാം. വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രത്യേക ഡിസൈനിലുള്ള കനമേറിയ സ്‌ക്രാച്ച് പ്രതിരോധങ്ങള്‍ കാണാം. വിന്‍ഡോ ഡിസൈന്‍ യൂറോപ്യന്‍ പതിപ്പ് കുറെക്കൂടി സ്‌പോര്‍ടിയാണെന്നു കാണാം. യൂറോപ്യിന്‍ മോഡലില്‍ പിന്‍ വിന്‍ഡോ ഡിസൈന്‍ കുറെക്കൂടി കൂര്‍ത്തതാണ്.

എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ്

എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ്

എക്സ്റ്റീരിയര്‍ സ്റ്റൈലിംഗില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം റൂഫ് റെയിലുകളുടേതാണ്. ഐ10 ഗ്രാന്‍ഡിന്റെ സ്‌പോര്‍ടി ശില്‍പഭംഗി വര്‍ധിപ്പിക്കുവാന്‍ ഇത് സഹായിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ പോലെ തികച്ചു വ്യത്യിസ്തമായ ഒരു പ്ലാറ്റ്‌ഫോമിലാണ് വാഹനം നില്‍ക്കുന്നത്. ഐ10-ല്‍ നിന്നുള്ള അടിസ്ഥാനപരമായ വ്യതിചലനം ഇവിടെത്തന്നെ പ്രകടമാണ്. ശില്‍പശൈലിയിലും മറ്റു ചില സാങ്കേതികതകളിലുമുള്ള തുടര്‍ച്ചകളാണ് വാഹനത്തെ ഇപ്പോഴും 'ഐ10' ആയി നിലനിര്‍ത്തുന്നത്. പുതിയ പ്ലാറ്റ്‌ഫോം വാഹനത്തെ ഐ10നെക്കാള്‍ 100എംഎം നീളമേറിയതാക്കി മാറ്റിയിട്ടുണ്ട്. വീതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഐ10 ഗ്രാന്‍ഡിന്റെ വീല്‍ബേസ് 70 എംഎം നീളമേറിയതാണ്.

പുതിയ ഡീസല്‍ എന്‍ജിന്‍ (ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ പതിപ്പ്)

പുതിയ ഡീസല്‍ എന്‍ജിന്‍ (ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ പതിപ്പ്)

പെട്രോള്‍ എന്‍ജിനൊപ്പം ഒരു പുതിയ ഡീസല്‍ എന്‍ജിന്‍ കൂടി വാഹനത്തില്‍ ഘടിപ്പിക്കുമെന്നതാണ് പുതിയ സവിശേഷത. ഐ10ല്‍ ഉപയോഗിക്കുന്ന അതേ 1.2 ലിറ്റര്‍ പാപ്പ പെട്രോള്‍ യൂണിറ്റ് ഈ വാഹനവും പേറും. 1.1 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിനുണ്ടാവുക. എന്‍ജിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 1 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഒരു മ്യൂസിക് സിസ്റ്റം, പിന്‍വശത്ത് എസി വേന്റുകള്‍, എയര്‍കണ്ടീഷന്‍ ചെയ്ത ഗ്ലോവ് ബോക്‌സ്, സ്റ്റാര്‍ട് സ്‌റ്റോപ് ബട്ടണ്‍, സ്മാര്‍ട് കീ എന്നീ സന്നാഹങ്ങള്‍ ഐ10 ഗ്രാന്‍ഡിലുണ്ട്.

(ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ പതിപ്പ്)

(ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ പതിപ്പ്)

ഐ10മായി താരതമ്യപ്പെടുത്തിയാല്‍ ഗ്രാന്‍ഡിന്റെ ഉള്‍വശം കുറെയധികം പ്രീമിയമാണെന്നു പറയാം. പ്ലാസ്റ്റിക് ഗുണനിലവാരത്തില്‍ വര്‍ധന വന്നിട്ടുണ്ട്. ഡാഷ്‌ബോര്‍ഡ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുടെ ശില്‍പവും ഗ്രാന്‍ഡാണെന്ന് കേള്‍ക്കുന്നു. ഇത് സ്ഥിരീകരിക്കാന്‍ ഉള്‍ച്ചിത്രങ്ങള്‍ പുറത്തു വരേണ്ടതുണ്ട്.

(ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ പതിപ്പ്)

(ചിത്രത്തില്‍ കാണുന്നത് യൂറോപ്യന്‍ പതിപ്പ്)

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എയര്‍ബാഗുകള്‍, എബിഎസ് എന്നീ സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിനുണ്ടാകുമെന്നറിയുന്നു. ഫോഡ് ഫിഗോ, മാരുതി സുസൂക്കി റിറ്റ്‌സ് എന്നിവയായിരിക്കും വാഹനത്തിന്റെനേരിട്ടുള്ള എതിരാളികള്‍. ഹ്യൂണ്ടായിക്കകത്തുതന്നെ വാഹനത്തിന് എതിരാളികളുണ്ടാകാനുള്ള വഴികളുമുണ്ട്. ഐ10, ഐ20 എന്നിവയുടെ ഒരു ചെറിയ ഭാഗത്തെയെങ്കിലും കവരാന്‍ ഈ വാഹനത്തിന് സാധിക്കും. എങ്കിലും വിപണിയില്‍ ഹ്യൂണ്ടായിക്ക് ഐ10 ഗ്രാന്‍ഡ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്നതില്‍ സന്ദേഹമില്ല.

More from DriveSpark

Article Published On: Wednesday, August 7, 2013, 11:26 [IST]
English summary
The new Hyundai hatchback which we have all been expecting for months has finally been revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X