ഹ്യൂണ്ടായ് ബ്രില്യന്‍റ് ചെന്നൈയില്‍! - ചാരപ്പടങ്ങള്‍

ഹ്യൂണ്ടായ് ഐ10-ന്‍റെ 2014 മോഡല്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തി. ചെന്നൈയിലാണ് ഹ്യൂണ്ടായ് ബ്രില്യന്‍റിന്‍റെ മൂടിപ്പുതച്ച രൂപത്തെ കണ്ടെത്തിയത്. ടീം ബിഎച്ച്പി ഈ ഇമേജുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഐ10 ഹാച്ച്ബാക്കിന്‍റെ ഒരു തലമുറമാറ്റം എന്ന നിലയിലാണ് ഈ വാഹനം എത്തുന്നത് എന്നതിനാല്‍ വലിയ ആകാംക്ഷയോടെയാണ് ഓട്ടോപ്രേമികള്‍ വാഹനത്തെ കാത്തിരിക്കുന്നത്. ഈ വാഹനം ഹ്യൂണ്ടായ് ബ്രില്യന്‍റ് എന്ന പേരിലും വിശേഷിപ്പിക്കപ്പെടുന്നു.

വരുന്ന ദീപാവലിക്ക് ഇന്ത്യന്‍ വിപണിയില്‍ ബ്രില്യന്‍റ് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്‍റെ ഉല്‍പാദനം വരുന്ന ഡിസംബറില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് കുറച്ചുകൂടി നേരത്തെ, അതായത് സെപ്തംബറിലേക്ക് മാറ്റിയതായി ഊഹിക്കപ്പെടുന്നുണ്ട്. ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതില്‍ ലഭ്യമല്ല.

ഹ്യൂണ്ടായ് ബ്രില്യന്‍റ്

ഹ്യൂണ്ടായ് ബ്രില്യന്‍റ്

പുതുതലമുറ ഐ10-നൊപ്പം ഹ്യൂണ്ടായ് മറ്റൊരു പുതുമ കൂടി കൊണ്ടുവരുന്നുണ്ട്. ഒരു പുതിയ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം വരുന്നത്. ബി സെഗ്മെന്‍റ് ഹാച്ച്ബാക്ക് നിരയില്‍ ഷെവര്‍ലെ ബീറ്റിലാണ് ഡീസല്‍ എന്‍ജിനുള്ളത്. ഷെവര്‍ലെ ബീറ്റ് ഒരല്‍പം പ്രീമിയം നിലവാരത്തില്‍ നില്‍ക്കുന്നതിനാല്‍ ഐ10-മായി വാഹനത്തിന് ഒരിടപാടുമില്ല. എ പ്ലസ് സെഗ്മെന്‍റില്‍ നിലകൊള്ളുന്ന ഇയോണിലാണ് മറ്റൊരു ചെറു ഡീസല്‍ എന്‍ജിനുള്ളത്.

ഹ്യൂണ്ടായ് ബ്രില്യന്‍റ്

ഹ്യൂണ്ടായ് ബ്രില്യന്‍റ്

1.1 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനായിരിക്കും ഹ്യൂണ്ടായ് ബ്രില്യന്‍റ് പേറുക. 1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ടായിരിക്കും.

ഹ്യൂണ്ടായ് ബ്രില്യന്‍റ്

ഹ്യൂണ്ടായ് ബ്രില്യന്‍റ്

കൂടുതല്‍ ഇന്ധനക്ഷമതയോടെയായിരിക്കും ഹ്യൂണ്ടായ് ഐ10 വരുംതലമുറപ്പതിപ്പ് എത്തിച്ചേരുക. കാറിന്‍റെ വലിപ്പം വര്‍ധിക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നു. കൂടുതല്‍ ലെഗ് റൂം, ഹെഡ്‍ റൂം എന്നിവ വലിപ്പം കൂടുന്നതോടെ ലഭ്യമാകും. നിലവിലുള്ള തലമുറയെക്കാള്‍ കൂടുതല്‍ മികച്ച ക്രാഷ് റേറ്റിംഗ് ബ്രില്യന്‍റ് സ്വന്തമാക്കിയേക്കും. മറ്റൊരു പ്രധാന സവിശേഷത, ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ശില്‍പ ചാരുതയിലായിരിക്കും വാഹനം വരിക എന്നതാണ്.

Source

More from DriveSpark

Article Published On: Wednesday, March 20, 2013, 8:08 [IST]
English summary
The 2014 model of Hyundai i10 aka Hyundai Brilliant has been caught testing at Chennai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X