ഹ്യൂണ്ടായിയില്‍ നിന്ന് 4 ചെറുവണ്ടികള്‍

'എച്ച്എ' എന്ന രഹസ്യപ്പേരില്‍ ഒരു വാഹനം നിര്‍മിക്കുന്നുണ്ട് ഹ്യൂണ്ടായ്. ഇത് യൂറോപ്യന്‍ നിരത്തുകളിലെത്തുകളില്‍ ടെസ്റ്റിനെത്തിയപ്പോള്‍ ആദ്യമെല്ലാം കരുതിയത് നമ്മുടെ ഐ10ന്‍റെ പുതുതലമുറ പതിപ്പാണെന്നാണ്. ഇപ്പോള്‍ ഇന്ത്യയിലും ഈ വാഹനം ടെസ്റ്റ് ചെയ്തുവരികയാണ്. വിശദമായ പരിശോധനയില്‍ ഹ്യൂണ്ടായ് ഐ10നെക്കാള്‍ വലിപ്പക്കൂടുതലുണ്ട് ഇവനെന്ന് ബോധ്യപ്പെട്ടു. ഐ10നും ഐ20ക്കും ഇടയിലായി നിലപാടെടുക്കാന്‍ പോകുന്ന 'ഐ15' ആണ് ടെസ്റ്റ് ചെയ്യുന്ന കാറെന്നാണ് പുതിയ നിഗമനം.

ഹ്യൂണ്ടായ് കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതിന്‍റെ ആദ്യ സൂചനയായി വേണം ഈ പുതിയ വണ്ടിയുടെ അവതാരത്തിനെ കാണാന്‍. ഇനിയും മൂന്നോ നാലോ കാറുകള്‍ ഇന്ത്യയിലേക്ക് കരുതിവെച്ചിട്ടുണ്ടെന്നും അവ അധികം താമസിക്കാതെ തന്നെ നിരത്തുകളിലെത്തുമെന്നും ഇന്‍ഡസ്ട്രിയിലെ ഊഹാപോഹങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. ഈ വണ്ടികള്‍ ഏതെല്ലാമാണ് എന്നതാണ് ഇനിയത്തെ പ്രശ്നം.

എച്ച്ബി20എക്സ് ചെറു ക്രോസോവര്‍

എച്ച്ബി20എക്സ് ചെറു ക്രോസോവര്‍

ഹ്യൂണ്ടായ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന വാഹനങ്ങളിലൊന്നാണ് ചിത്രങ്ങളില്‍. എച്ച്ബി20എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ കണ്‍സെപ്റ്റ് കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഹ്യൂണ്ടായ് ഐ20യുടെ ചെറു ക്രോസോവര്‍ മോഡലാണിത്. ബ്രസീലില്‍ ഐ20 അറിയപ്പെടുന്നത് എച്ച്ബി20 എന്നാണ്.

കോംപാക്ട് സെഡാന്‍

കോംപാക്ട് സെഡാന്‍

രണ്ടുമൂന്ന് ദിവസം മുമ്പ് ഇന്ത്യയുടെ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ട ഹ്യൂണ്ടായ് ആക്സന്‍റിന് പകരക്കാരനെ കൊണ്ടുവരിക എന്നതായിരിക്കും കമ്പനിയുടെ നീക്കങ്ങളിലൊന്ന്. പക്ഷെ, ഇത് വളരെ പെട്ടെന്ന് സംഭവിക്കണമെന്നില്ല. ഹ്യൂണ്ടായിയുടെ ഏറ്റവും പ്രധാന ആശങ്കയായ ഹോണ്ട കോംപാക്ട് സെഡാന്‍ സെഗ്മെന്‍റ് പ്രശ്നം പരിഹരിക്കലായിരിക്കും ആദ്യത്തെ നടപടി.

പുതിയ ഉപ സെഗ്മെന്‍റ്

പുതിയ ഉപ സെഗ്മെന്‍റ്

നിലവില്‍ ഹോണ്ട അമേസ്, സ്വിഫ്റ്റ് ഡിസൈര്‍, ഇന്‍ഡിഗോ സിഎസ് എന്നീ വാഹനങ്ങള്‍ ഇടം പിടിച്ചിരിക്കുന്ന കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഹ്യൂണ്ടായിക്ക് സാന്നിധ്യമില്ല. മാസ്സ് വിപണിയില്‍ അങ്ങേയറ്റം പ്രാധാന്യം കൈവരിച്ചിട്ടുണ്ട് ഈ പുതിയ ഉപ സെഗ്മെന്‍റ്.

കോംപാക്ട് എസ്‍യുവി

കോംപാക്ട് എസ്‍യുവി

ഹ്യൂണ്ടായിക്ക് സാന്നിധ്യമില്ലാത്തതും ഈയിടെ പെട്ടെന്ന് സൃഷ്ടിക്കപ്പെട്ടതുമായ മറ്റൊരു ഉപവിഭാഗമാണ് കോംപാക്ട് എസ്‍യുവികളുടേത്. നാല് മീറ്ററില്‍ താഴെ വലിപ്പം വരുന്ന ചെറു എസ്‍യുവികള്‍ വലിയ തോതിലുള്ള നികുതിലാഭമാണ് നേടിക്കൊടുക്കുന്നത്. 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ യൂട്ടിലിറ്റി വാഹന വിപണി 52 ശതമാനം കണ്ടാണ് വളര്‍ന്നത്. ഹ്യൂണ്ടായിയുടെ ചെറു എസ്‍യുവി അടുത്ത രണ്ട് അര്‍ഷത്തിനുള്ളില്‍ വിപണിയിലിടം പിടിക്കും.

വിപണി വിഹിതം

വിപണി വിഹിതം

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഹ്യൂണ്ടായിയുടെ വിപണി വിഹിതം 14.3 ശതമാനമാണ്. പ്രധാന എതിരാളിയായ മാരുതിയുടേതാകട്ടെ 39.1 ശതമാനത്തിലാണ് നില്‍പ്. കൂടുതല്‍ മികച്ച മോഡല്‍ നിരയും വില്‍പനാ സന്നാഹങ്ങളും ഒരുക്കുക എന്നതാണ് ഹ്യൂണ്ടായ് ഇപ്പോള്‍ നടപ്പാക്കുന്ന വിപണിതന്ത്രം.

More from DriveSpark

Article Published On: Friday, May 31, 2013, 12:31 [IST]
English summary
Hyundai is planning to launch three or four new models in India which include a compact SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X