2013ലെ ഏറ്റവും സുരക്ഷിതമായ കാറുകള്‍

സുരക്ഷിതത്വം കാര്‍ വാങ്ങലിന്‍റെ ഒരു പ്രധാന മാനദണ്ഡമായി നമ്മുടെ വോള്യം വിപണിയിലേക്ക് കടന്നുവന്നിട്ടില്ല. എങ്കിലും, വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ തന്നെ വരുത്തുന്നുണ്ട്. ഒരു നാല് വര്‍ഷം മുന്‍പുണ്ടായിരുന്ന കാര്‍വാങ്ങല്‍ മാനദണ്ഡങ്ങളല്ല ഇന്ന് ഉപഭോക്താവിന്‍റേത്. അത്രവേഗം മാറ്റങ്ങള്‍ കടന്നുവരുന്നു.

സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യം പക്വതയെത്തിയ വിപണികളിലുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ ഇടപെടുന്നു. അപകടം കുറയ്ക്കേണ്ടത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഒരാവശ്യമാണല്ലോ.

യുഎസ്സിലെ ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി (IIHS) വാഹന സുരക്ഷയില്‍ ഊന്നിയ പഠനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന ഒരു സ്ഥാപനമാണ്. ഇവര്‍ നടത്തിയ പഠനത്തിന്‍റെ ഫലങ്ങള്‍ ഈയിടെ പുറത്തു വിടുകയുണ്ടായി. ക്രാഷ് ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകളിലൂടെയാണ് വാഹനത്തിന്‍റെ സുരക്ഷാ സന്നാഹങ്ങളുടെ കാര്യക്ഷമത ഇവര്‍ വിലയിരുത്തിയത്. ഇങ്ങനെ തെരഞ്ഞെടുത്ത് TOP SAFETY PICK അവാര്‍ഡ് നല്‍കിയ സുരക്ഷിതമായ അഞ്ച് വാഹനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

2013 ഹോണ്ട സിവിക് സെഡാന്‍

2013 ഹോണ്ട സിവിക് സെഡാന്‍

ഹോണ്ട സിവിക്കിന്‍റെ 2013 പതിപ്പാണ് ടോപ് സേഫ്റ്റി പിക്ക് അവാര്‍ഡ് ലഭിക്കുന്ന ഒന്നാമത്തെ താരം.

2013 ഹോണ്ട സിവിക് കൂപെ

2013 ഹോണ്ട സിവിക് കൂപെ

സിവിക് കൂപെയും സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ മികവുറ്റ പ്രകടനമാണ് ടെസ്റ്റില്‍ പുറത്തെടുത്തത്. ഈയിടെ വാഹനത്തിന്‍ ലഭിച്ച അപ്‍ഗ്രേഡ് ഈ വഴിക്ക് വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

2013 വോള്‍വോ എക്സ്‍സി60 മിഡ്‍സൈസ് ആഡംബര എസ്‍യുവി

2013 വോള്‍വോ എക്സ്‍സി60 മിഡ്‍സൈസ് ആഡംബര എസ്‍യുവി

സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഈ വാഹനത്തില്‍ വോള്‍വോ ഈയിടെ ചില പണിയൊക്കെ എടുത്തിരുന്നു. ഇങ്ങനെ എയര്‍ബാഗ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പാണ് ടെസ്റ്റിനെത്തിയത്.

2013 ലിങ്കണ്‍ എംകെസെഡ്

2013 ലിങ്കണ്‍ എംകെസെഡ്

ഈ മിഡി‍സൈസ് ആഡംബര സെഡാന്‍ ടെസ്റ്റില്‍ സ്വീകര്യമായ റേറ്റിംഗ് നിലനിര്‍ത്തിയ വാഹനമാണ്.

2013 മസ്ദ 6

2013 മസ്ദ 6

ഈ മിഡ്‍സൈസ് സെഡാനും ടെസ്റ്റ് കടമ്പ മികച്ച നിലയില്‍ മറികടന്നു.

More from DriveSpark

Article Published On: Saturday, March 9, 2013, 17:56 [IST]
English summary
Insurance Institute for Highway Safety (IIHS) is an organization from the United States whose function is to set vehicle safety standards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X