ഹോണ്ട അര്‍ബന്‍ എസ്‌യുവി പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന ഹോണ്ട അര്‍ബന്‍ എസ്‌യുവി മോഡലിന്റെ ഉല്‍പാദന പതിപ്പ് വെളിപ്പെട്ടു. കഴിഞ്ഞ ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയിലാണ് അര്‍ബന്‍ എസ്യുവിയുടെ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്.
നടപ്പ് മാസം 20നാണ് ഈ വാഹനത്തിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

ടൊക്കിയോ മോട്ടോര്‍ ഷോയില്‍ 20ാം തിയ്യതി അവതരിപ്പിക്കാനിരിക്കുന്ന ഈ വാഹനത്തിന്റെ പേറ്റന്റ് അപേക്ഷയോടൊപ്പം നല്‍കിയ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മുന്‍വശത്തു നിന്നുള്ള കാഴ്ചയില്‍ അര്‍ബന്‍ എസ്‌യുവി അതിന്റെ കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് നിരവധി ഡിസൈന്‍ സവിശേഷതകള്‍ ഏറ്റൈടുത്തിട്ടുള്ളതായി കാണാം. മുന്‍ തലമുറ സി ആര്‍വിയുടെ ഡിസൈന്‍ ശൈലികളോടും വലിയ തോതില്‍ യോജിപ്പ് പ്രകടമാക്കുന്നുണ്ട് പലയിടങ്ങളിലും ഈ വാഹനം.

ഹോണ്ട സിറ്റിയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും അമേസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ ഘടിപ്പിക്കുക എന്നാണ് അറിയുന്നത്.

പുതിയ ജാസ്സിന്റെ സമാനമായ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട അര്‍ബന്‍ യൂട്ടിലിറ്റി നിലപാടെടുക്കുക.

4.3 മീറ്റര്‍ നീളമായിരിക്കും വാഹനത്തിന്.


Click it and Unblock the Notifications








