ഗുണനിലവാരം: ഹോണ്ട, ടൊയോട്ട, ഹ്യൂണ്ടായ്, മാരുതി മുന്നില്‍
'ഉപഭോക്താക്കളുടെ വാങ്ങല്‍രീതികളില്‍ ഗുണനിലവാരത്തിനുള്ള സ്വാധീനം' എന്ന വിഷയത്തിലാണ് ജെഡി പവര്‍ പഠനം നടത്തിയത്. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വിപണിയായിരുന്നു പഠനത്തിന്റെ ഇടം. പഠനത്തിന്റെ ഭാഗമായി ജെഡി പവര്‍ തയ്യാറാക്കി. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാരന്റെ മുന്തിയ പരിഗണന പോകുന്നത് പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന ഹോണ്ട, ടൊയോട്ട, ഹ്യൂണ്ടായ്, മാരുതി സുസൂക്കി എന്നിവരിലേക്കാണ്.
പഠനത്തിന്റെ വിശദാംശങ്ങളിലേക്ക് നമുക്കൊന്ന് പോയിനോക്കാം.

ഒന്നാമതെത്തിയവര്‍
താഴെ പറയുന്ന വാഹനങ്ങളാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഓരോ വാഹനവിഭാഗത്തിലും ഒന്നാമതെത്തിയത്.
- ഹോണ്ട ബ്രിയോ - അപ്പര്‍ കോംപാക്ട് സെഗ്മെന്റ്
- ഹോണ്ട അമേസ് - എന്‍ട്രി മിഡ്‌സൈസ്
- ഹോണ്ട സിറ്റി - മിഡ്‌സൈസ്
- ടൊയോട്ട ഇന്നോവ - എംയുവി, എംപിവി
- ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡുകളിലേക്ക് ഉപഭോക്താക്കള്‍ നീങ്ങുന്നു.
- പ്രാഥമികമായ ഗുണനിലവാര പ്രശ്‌നങ്ങള്‍ കുറഞ്ഞ വാഹനങ്ങള്‍ തെരഞ്ഞുപിടിച്ച് വാങ്ങുവാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുന്നു.
- വിപണിയിലെ ശരാശരി ഗുണനിലവാരത്തിന് മുകളിലുള്ള കാറുകളിറക്കുന്ന കാര്‍നിര്‍മാതാക്കളുടെ വില്‍പന 2011 മുതല്‍ ശരാശരി 6 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്.
- ഗുണനിലവാര പ്രശ്‌നം ഇടയ്ക്കിടെ ഉന്നയിക്കപ്പെടാറുള്ള നിര്‍മാതാക്കളുടെ വില്‍പന 8 ശതമാനം കണ്ട് താഴ്ന്നിട്ടുമുണ്ട്.
- പരിചയസമ്പന്നരായ വാങ്ങലുകാര്‍ക്കിടയില്‍ വിപണിനിലവാരത്തില്‍ കൂടിയ ഗുണനിലവാരം കാണിക്കുന്ന വാഹനങ്ങളിലേക്ക് പോകുന്ന പ്രവണത ശക്തിപ്പെട്ടിട്ടുണ്ട്. 27 ശതമാനം കണ്ട് ഈ ട്രെന്‍ഡ് കൂടിയിരിക്കുന്നു, 2011 മുതല്‍.

ഒന്നാമതെത്തിയവര്‍
ടൊയോട്ട കൊറോള ആള്‍ടിസ് - പ്രീമിയം മിഡ്‌സൈസ് സെഡാന്‍
ടൊയോട്ട ഫോര്‍ച്യൂണര്‍ - എസ്‌യുവി
ഹ്യൂണ്ടായ് സാന്‍ട്രോ - കോംപാക്ട് കാര്‍ (കഴിഞ്ഞ വര്‍ഷവും ഈ നേട്ടം കൈവരിച്ചിരുന്നു സാന്‍ട്രോ)
മാരുതി സുസൂക്കി ആള്‍ട്ടോ 800 - എന്‍ട്രി ലെവല്‍ കോംപാക്ട് കാര്‍
മാരുതി സുസൂക്കി സ്വിഫ്റ്റ് - പ്രീമിയം കോംപാക്ട് കാര്‍

ഗുണനിലവാരം വളരെ പ്രധാനഘടകമായി വിപണിയില്‍ മാറിക്കഴിഞ്ഞെന്ന് ജെഡി പവര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മോഹിത് അറോറ പറഞ്ഞു. ഉയര്‍ന്ന ഗുണനിലവാരമുള്ള വാഹനങ്ങളെത്തിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ബ്രാന്‍ഡ് വിശ്വാസ്യത വലിയ തോതില്‍ ഇടിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

9,070 വാഹന ഉടമകളില്‍ നിന്ന് സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെഡി പവര്‍ തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2012 നവംബറിനും 2013 ജൂലൈക്കും ഇടയില്‍ വാഹനം വാങ്ങിയവരാണ് ഇവരെല്ലാം. 17 കാര്‍നിര്‍മാതാക്കളില്‍ നിന്നുള്ള 74 മോഡലുകള്‍ സര്‍വേയ്ക്ക് ആധാരമായി. ഇന്ത്യയില്‍ 25 നഗരങ്ങളില്‍ സര്‍വേ നടത്തി.

പഠനത്തിന്റെ മറ്റ് കണ്ടെത്തലുകള്‍



Click it and Unblock the Notifications








