2014 ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ നടക്കില്ല?

2014 ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഒരു പക്ഷെ സംഭവിച്ചേക്കില്ല. റൂയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം, ഇക്കാര്യത്തില്‍ ഫോര്‍മുല വണ്‍ ഗ്രൂപ്പ് സിഇഒ ബേണി എക്ലസ്റ്റണ്‍ കടുത്ത നിലപാടെടുക്കുന്നുവെന്നാണ്. ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആലോചിക്കുന്നതിന്റെ പിറകില്‍ 'തികച്ചും രാഷ്ട്രീയമായ' കാരണങ്ങളാണുള്ളതെന്ന് എക്ലസ്റ്റണ്‍ പറയുന്നു.

ഞായറാഴ്ച ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയുടെ സമാപനച്ചടങ്ങുകള്‍ക്കിടെയാണ് എക്ലസ്റ്റണ്‍ തന്റെ പുതിയ നിലപാടുമായി രംഗത്തെത്തിയത്. 2013 ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ അരങ്ങേറുവാന്‍ രണ്ട് മാസം കൂടി ശേഷിക്കെയാണ് ഇദ്ദേഹം രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്.

Indian Grand Prix

2014 എഫ് വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയുടെ ഭാവി സെപ്തംബറില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് മോട്ടോര്‍സ്‌പോര്‍ട് കൗണ്‍സില്‍ മീറ്റിംഗില്‍ വെച്ച് തീരുമാനിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ ഉടമകളായ ജേപീ സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണലിന് ഇക്കാര്യത്തില്‍ പക്ഷെ, തികഞ്ഞ ശുബാപ്തിവിശ്വാസമാണുള്ളത്.

2015 വരെ ഇന്ത്യയില്‍ റേസ് നടത്താനുള്ള കരാറാണ് എക്ലസ്റ്റണിന്റെ കമ്പനിയുമായി ഉണ്ടാക്കിയിട്ടുള്ളതെന്ന് ജെപിഎസ്‌ഐ-യുടെ പ്രസ്താവന പറയുന്നു. ഇക്കാരണത്താല്‍ തന്നെ 2014 ഗ്രാന്‍ഡ് പ്രീ നടക്കില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. റേസ് നടത്താന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്.

2014 റേസിംഗ് കലണ്ടറില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ എക്ലസ്റ്റണിന് പദ്ധതിയുണ്ട്. നിലവില്‍ ആകെ 20 റേസുകളാണ് നടത്തപ്പെടുന്നത്. ഇതിനോട് മൂന്നെണ്ണം കൂടി അധികം ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍, ഭൂരിപക്ഷം ഡ്രൈവര്‍മാരും ഈ ആഗ്രഹത്തിന് എതിരാണ്. പരമാവധി 20 റേസുകള്‍ എന്ന നിലപാടിലാണ് ഡ്രൈവര്‍മാരുള്ളത്.

റഷ്യന്‍ ഗ്രാന്‍ഡ് പ്രീ (ബ്ലാക് സീ റിസോര്‍ട്ട്), ഗ്രാന്‍ഡ് പ്രീ ഓഫ് അമേരിക്ക, ഓസ്ട്രിയ എന്നീ വേദികള്‍ പരിഗണനയിലുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മൊത്തം റേസ് 22 എണ്ണമാക്കി പരിമിതപ്പെടുത്താന്‍ എക്ലസ്റ്റണിന് സാധിക്കും. ഇന്ത്യയില്‍ ഗ്രാന്‍ഡ് പ്രീ നടത്തുവാന്‍ പ്രത്യേക ടാക്‌സ് ഇളവും മറ്റും അനുവദിക്കുകയില്ല എന്ന നിലപാട് സര്‍ക്കാരിനുണ്ട്. തെരഞ്ഞെടുപ്പിന്റെയും മറ്റും സാഹചര്യത്തില്‍ ഇക്കാര്യത്തിലൊരു അനുകൂല മാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോള്‍ പരിഗണനയിലുള്ള സ്ഥലങ്ങളിലെ സര്‍ക്കാരുകള്‍ ചില പ്രത്യേക വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എക്ലസ്റ്റണ്‍ പറയാതെ പറയുന്നത്.

More from DriveSpark

Article Published On: Tuesday, July 30, 2013, 11:02 [IST]
English summary
For the 2014 Formula 1 season Indian Grand Prix will most likely not be on the list of races.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X