ആദ്യത്തെ ഇന്ത്യന്‍ ഇസുസു എസ്‌യുവി ലോഞ്ച് ചെയ്തു

ജാപ്പനീസ് എസ്‌യുവി നിര്‍മാതാവായ ഇസുസുവില്‍ നിന്നുള്ള എംയു-7 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഇഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ഇസുസു പക്ഷെ, വ്യാപകമായ മാര്‍ക്കറ്റിംഗിലേക്ക് ഇനിയും കടന്നിട്ടില്ല. ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ തുടങ്ങി പതുക്കെ വളരാനുള്ള ശ്രമത്തിലാണ് കമ്പനി.

മൂന്നും നാലും ഇന്ത്യന്‍ കരിമ്പുകച്ചട്ടങ്ങളനുസരിക്കുന്ന പതിപ്പുകള്‍ എംയു7 എസ്‌യുവിക്കുണ്ട്. ചെന്നൈയില്‍ വെച്ചാണ് ലോഞ്ച് ചടങ്ങുകള്‍ നടന്നത്. എംയു-7 എസ്‌യുവിയെ കൂടുതലടുത്തറിയാം ചുവടെ.

എംയു-7 എസ്‌യുവിയുടെ വില

എംയു-7 എസ്‌യുവിയുടെ വില

  • മൂന്നാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന പതിപ്പ്: 22 ലക്ഷം
  • നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന പതിപ്പ്: 22.3 ലക്ഷം

    (ചെന്നൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം)

  • എന്‍ജിന്‍

    എന്‍ജിന്‍

    • 3 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍
    • 163 പിഎസ് കരുത്ത്
    • 360 എന്‍എം ചക്രവീര്യം
    • 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍
    • നിറങ്ങള്‍

      നിറങ്ങള്‍

      മൂന്ന് നിറങ്ങളില്‍ എംയു 7 യൂട്ടിലിറ്റി വിപണിയില്‍ ലഭ്യമാകും. ബ്ലാക്, വൈറ്റ്, സില്‍വര്‍ എന്നിവ. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയുമായി ഏറ്റുമുട്ടുകയാണ് ഇസുസു എംയു 7 യൂട്ടിലിറ്റിയുടെ ഉദ്ദേശ്യങ്ങളിലൊന്ന്. ഹൈദരബാദിലും ചെന്നൈയിലുമായി രണ്ട് പ്ലാന്റുകള്‍ മാത്രമാണ് കമ്പനിക്ക് നിലവിലുള്ളത്. വളരെ ശ്രദ്ധിച്ചുള്ള ഇസുസുവിന്റെ നീക്കങ്ങള്‍ ഫലം കാണുമെന്നു വിശ്വസിക്കാം.

      നിര്‍മാണം ഇന്ത്യയില്‍

      നിര്‍മാണം ഇന്ത്യയില്‍

      ഇസുസു ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എസ്‌യുവിയാണ് എംയു-7. തായ്‌ലന്‍ഡില്‍ നിന്ന് ഘടകഭാഗങ്ങള്‍ വരുത്തിച്ച് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുകയാണ് ഇസുസു ചെയ്യുന്നത്. എംയു-7 കൂടാതെ മറ്റൊരു വാഹനം കൂടി ഇന്ത്യയില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്നുണ്ട്. ഡി-മാക്‌സ് ട്രാക്കാണിത്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ തിരുവള്ളൂര്‍ പ്ലാന്റില്‍ വെച്ചാണ് അസംബ്ലിംഗ് നടക്കുന്നത്. ഇതിനായി ഇരുകൂട്ടരും നേരത്തെ കരാറിലെത്തിയിരുന്നു.

      ഇസുസുവിന്റെ സ്വന്തം പ്ലാന്റ്

      ഇസുസുവിന്റെ സ്വന്തം പ്ലാന്റ്

      ഇന്ത്യയില്‍ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായി മുന്നേറുന്നുണ്ട്. ആന്ധ്രയിലെ ശ്രീ സിറ്റിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 2016 ആകുമ്പോഴേക്കും ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 3,000 കോടി രൂപയുടെ നിക്ഷേപം ഇതിനായി ഇസുസു നടത്തുന്നുണ്ട്. വര്‍ഷത്തില്‍ 1,20,000 വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശേഷിയുണ്ടായിരിക്കും ഈ പ്ലാന്റിന്. 2016ല്‍ സ്വന്തം പ്ലാന്റില്‍ ഉല്‍പാദനം തുടങ്ങിയാല്‍ വര്‍ഷത്തില്‍ 5,000 വാഹനങ്ങള്‍ വില്‍ക്കുന്ന നിലയിലേക്ക് കമ്പനിയെ എത്തിക്കുക എന്ന് ലക്ഷ്യമിടുന്നു ഇസുസു.

Most Read Articles

Malayalam
English summary
Isuzu Motors, the Japanese commercial vehicle and SUV manufacturer has launched its MU-7 SUV in India.
Story first published: Wednesday, December 11, 2013, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X