ജാഗ്വര്‍ എഫ് ടൈപ്പ് ഇന്ത്യയിലെത്തി

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വിഖ്യാതമായ സ്‌പോര്‍ട്‌സ് കാര്‍, ജാഗ്വര്‍ എഫ് ടൈപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി അവതരിച്ചത്.

1.37 കോടി രൂപയിലാണ് എഫ് ടൈപ്പിന്റെ ഇന്ത്യന്‍ വിലകള്‍ തുടങ്ങുന്നത്.

2013 വേള്‍ഡ് കാര്‍ ഡിസൈന്‍ സമ്മാനം നേടിയിട്ടുണ്ട് എഫ് ടൈപ്പിന്റെ ശില്‍പം. ജാഗ്വര്‍ ഇ ടൈപ്പിന്റെ പിന്‍ഗാമി എന്ന നിലയിലാണ് എഫ് ടൈപ്പ് കഴിഞ്ഞ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇ ടൈപ്പിന്റെ കാല്‌സിക് സൗന്ദര്യത്തെ പിന്‍പറ്റാന്‍ എഫ് ടൈപ്പിന് സാധിച്ചുവെന്ന കാര്യത്തില്‍ സന്ദേഹത്തിന് വഴിയില്ല. ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ പക്കലാണ് ഈ ബ്രിട്ടീഷ് കമ്പനി ഇപ്പോഴുള്ളത്.

Jaguar F-Type Launched In India

മൂന്ന് വേരിയന്റുകള്‍ ലോക വിപണിയിലുണ്ട് എഫ് ടൈപ്പിന്. വി6, വി6 എസ്, വി8 എസ് എന്നിവ. ഇവയില്‍ അവസാനത്തെ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. 3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വി6ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ പതിപ്പിന് വില 1.37 കോടി രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം. 5 ലിറ്ററിന്റെ എന്‍ജിനാണ് വി8 എസ്സിലുള്ളത്. 1.61 കോടി രൂപയാണ് ഇതിന് വില.

Jaguar F-Type Launched In India

ജാഗ്വര്‍ എഫ് ടൈപ്പ് 3 ലിറ്റര്‍ വി6 സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 375 കുതിരശക്തി പകരുന്നതാണ്. 3500 ആര്‍പിഎമ്മില്‍ 460 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു എന്‍ജിനുകള്‍ക്കൊപ്പവും ഘടിപ്പിച്ചിട്ടുള്ളത്.

Jaguar F-Type Launched In India

3 ലിറ്റര്‍ എന്‍ജിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വോഗത പിടിക്കാന്‍ 4.9 സെക്കന്‍ഡ് സമയം വേണം. പരമാവധി വേഗത മണിക്കൂറില്‍ 262 കിലോമീറ്റര്‍.

Jaguar F-Type Launched In India

5 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനില്‍ 490 (@ 6500 ആര്‍പിഎം) കുതിരകളെ പൂട്ടിയിരിക്കുന്നു. 2,500 ആര്‍പിഎമ്മില്‍ 625 എന്‍എം ആണ് ടോര്‍ക്ക് നില.

Jaguar F-Type Launched In India

5 ലിറ്റര്‍ വി8 എസ് എന്‍ജിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.5 സെക്കന്‍ഡാണ് എടുക്കുക. പരമാവധി വേഗത 299 കിലോമീറ്റര്‍.

More from DriveSpark

Article Published On: Monday, July 8, 2013, 15:26 [IST]
English summary
Arguably the most beautiful open top sports car available today, Jaguar F-Type has been launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X