2014 ജാഗ്വര്‍ എക്സ്‍ജെആര്‍ അവതരിച്ചു
2014 ജാഗ്വര്‍ എക്സ്‍ജെആര്‍ ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിച്ചു. കരുത്തിന്‍റെയും ആഡംബരത്തിന്‍റെയും അസാധ്യ പ്രകടനത്തിന്‍റെയും സമ്മേളനസ്ഥലമാണ് ഈ സെഡാന്‍.
സ്പോര്‍ട്സ് കാര്‍ നിലവാരത്തിലുള്ള പ്രകടനത്തോടെ ഒരു ആഡംബര സെഡാന്‍ എന്നതായിരുന്നു 2014 ജാഗ്വര്‍ എക്സ്‍ജെആറിനു പിന്നിലെ കണ്‍സെപ്റ്റ്. 5.0 ലിറ്ററിന്‍റെ സൂപ്പര്‍ചാര്‍ജ്‍ഡ് വി8 എന്‍ജിന്‍ 542 കുതിരകളെ ഉള്ളില്‍ പേറുന്നു. 680 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ പകരുക.
എന്‍ജിനിലെ കുതിരകളെ ചക്രങ്ങളിലേക്ക് പായിക്കുന്നത് 8 സ്പീഡ് സെഡ്എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. 4.4 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വെഗത കൈവരിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു.
ഇലക്ട്രോണിക് കോര്‍ണര്‍ റെക്കഗനിഷ്യന്‍ എന്ന സാങ്കേതികസൗകര്യം ഈ വാഹനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇത് കോര്‍ണറുകള്‍ ഡിറ്റക്ട് ചെയ്യുകയും ശരിയായ ഗിയര്‍നില കണ്ടെത്തുകയും ചെയ്യുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന സന്ദര്‍ഭങ്ങളെയും ഈ പ്രത്യേക ട്രാന്‍സ്മിഷന്‍ സംവിധാനം തിരിച്ചറിഞ്ഞ് പെരുമാറുന്നു.
സ്റ്റാര്‍ട് - സ്റ്റോപ് ഫങ്ഷന്‍ വാഹനത്തിന് ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പ് നല്‍കുന്നു. ലിറ്റിന് 8.6 കിലോമീറ്ററാണ് ഇന്ധനക്ഷമത.
വാഹനത്തിന്‍റെ എയ്റോഡൈനമിക്സില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചാണ് ഡിസൈനര്‍മാര്‍ വാഹനത്തെ സങ്കല്‍പിച്ച് ഉരുവപ്പെടുത്തിയത്. ഇത് വാഹനത്തിന്‍റെ പ്രകടനത്തെ വലിയ തോതില്‍ സഹായിക്കുന്നു.

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍

2014 ജാഗ്വര്‍ എക്സ്‍ജെആര്‍



Click it and Unblock the Notifications








