ജീപ്പ് ഗ്രാന്‍ഡ് ചീരോക്കിയുടെ രണ്ട് പതിപ്പ് ടെസ്റ്റില്‍

Posted By:

ജീപ്പ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ പ്രവേശത്തില്‍ ഫിയറ്റ് തീരുമാനമെടുത്തിട്ട് കുറച്ചുനാളായി. ഇടക്കാലത്ത് ജീപ്പിന്റെ ഗ്രാന്‍ഡ് ചീരോക്കി, വ്രാങ്‌ലര്‍ മോഡലുകള്‍ ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ ചില വാര്‍ത്തകള്‍ കൗതുകം നിറയ്ക്കുന്നതാണ്.

ചെന്നൈയില്‍ നേരത്തെ ടെസ്റ്റ് ചെയ്തിരുന്നത് 2014 ഗ്രാന്‍ഡ് ചീരോക്കി മോഡലായിരുന്നു. എന്നാല്‍, റഷ്‌ലേനിലെ ഞങ്ങളുടെ ചെങ്ങായിമാര്‍ പുറത്തു കൊണ്ടുവന്ന പുതിയ ചില ടെസ്റ്റിംഗ് ചിത്രങ്ങളില്‍ ഗ്രാന്‍ഡ് ചീരോക്കിയുടെ 2013 മോഡലിനെയും കാണാം.

Jeep Grand Cherokee

ഇന്ത്യന്‍ നിരത്തുകളില്‍ പ്രകടനം വിലയിരുത്തുക എന്ന ഉദ്ദേശ്യത്തിലായിരിക്കാം രണ്ട് വാഹനങ്ങളും എത്തിച്ച് ടെസ്റ്റ് നടത്തുന്നത്. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഗ്രാന്‍ഡ് ചീരോക്കിയുടെ പുതിയ മോഡല്‍ ലഭ്യമാകുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 2013 മോഡല്‍ എത്തിക്കുവാന്‍ ജീപ്പ് തയ്യാറാകുമെന്ന് കരുതാന്‍ വയ്യ.

Jeep Grand Cherokee

കുറെ നേരത്തെ തന്നെ ചീരോക്കിയുടെ ലോഞ്ച് ആലോചിച്ചിരുന്നതാണ് കമ്പനി. അന്ന് എത്തിച്ചതാവണം 2013 മോഡല്‍. ഇന്ത്യന്‍ ലോഞ്ച് നീട്ടിവെക്കപ്പെട്ടതിന് പിന്നാലെ 2014 മോഡല്‍ വിപണിയിലെത്തുകയായിരുന്നു. ലോഞ്ച് ഇനിയും നീളുകയാണെങ്കില്‍ 2015 മോഡലിന്റെ ടെസ്റ്റു കൂടി നമുക്ക് കാണാന്‍ കഴിയുമായിരിക്കും :)

Jeep Grand Cherokee

2013 ഡിട്രേയ്റ്റ് ഓട്ടോ ഷോയിലാണ് 2014 ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി അവതരിപ്പിക്കപ്പെട്ടത്. എങ്ങനെയാണ് ഫിയറ്റിന്റെ വില്‍പനാനയം പോകുന്നതെന്നത് കണ്ടുതന്നെ അറിയണം.

Jeep Grand Cherokee

പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതാകയാല്‍ 2013 മോഡല്‍ ആദ്യമെത്തിക്കുകയും ഉപഭോക്തൃ പ്രതികരണം ആരായുകയും ചെയ്യുക എന്ന നിലപാട് ഫിയറ്റ് എടുക്കുവാന്‍ സാധ്യതയുണ്ട്. പിന്നീട് വാഹനം ഇന്ത്യയില്‍ തന്നെ അസംബ്ള്‍ ചെയ്യുവാനുള്ള തീരുമാനവും എടുത്തേക്കാം. ഈയവസരത്തില്‍ 2014 മോഡലിലേക്ക് മാറുകയുമാകാം.

Jeep Grand Cherokee

ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നത് ജീപ്പ് ഗ്രാന്‍ഡ് ചീരോക്കിയുടെ ഓവര്‍ലാന്‍ഡ് സമ്മിറ്റ് വേരിയന്റാണ്. ഈ വേരിയന്റ് തന്നെയായിരിക്കും ഇന്ത്യയിലേക്ക് ആദ്യം കൊണ്ടുവരിക എന്നാണ് കരുതേണ്ടത്.

Jeep Grand Cherokee

ലാരെഡോ, ലാരെഡോ ഇ, ലിമിറ്റഡ് ഓവര്‍ലാന്‍ഡ്, ഓവര്‍ലാന്‍ഡ് സമ്മിറ്റ്, എസ്ആര്‍ടി8 എന്നീ വേരിയന്റുകളാണ് ഗ്രാന്‍ഡ് ചീരോക്കിക്കുള്ളത്.

Jeep Grand Cherokee

3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഓവര്‍ലാന്‍ഡ് സമ്മിറ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. 243 കുതിരശക്തിയും 569 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.

Jeep Grand Cherokee

എന്‍ജിനോടൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവില്‍ വരുന്ന ചീരോക്കിയുടെ ലോഞ്ച് വരുന്ന ദീപാവലിക്കെങ്കിലും നടക്കണം.

English summary
2013 and 2014 Jeep Grand Cherokee continue its testing in India.
Story first published: Friday, August 30, 2013, 13:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark