ജീപ്പ് ചീരോക്കിയും വ്രങ്‌ലറും ചെന്നൈയില്‍!
ജീപ്പ് വ്രാങ്‌ലര്‍, ഗ്രാന്‍ഡ് ചീരോക്കീ എന്നീ എസ്‌യുവികള്‍ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത് സംബന്ധിച്ച് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഈ എസ്‌യുവിയുടെ രാജ്യം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നേരത്തെ ജീപ്പിന്റെ നിലവാരം കുറഞ്ഞ പകര്‍പ്പുകള്‍ ധാരാളം കണ്ടു പരിചയിച്ചിട്ടുള്ള ഇന്ത്യയ്ക്ക് ഒറിജിനലിനെ നേരിട്ടു കാണാന്‍ വലിയ കൗതുകമുണ്ട്.
വരുന്ന ഉത്സവ സീസണോടനുബന്ധിച്ച് ഇന്ത്യയില്‍ ഈ വാഹനം ലോഞ്ച് ചെയ്യും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്തായാലും ചെന്നൈയിലുള്ള കുറെപ്പേര്‍ക്കെങ്കിലും ലോഞ്ചിനു മുമ്പ് രണ്ട് വാഹനങ്ങളെയും കാണാനുള്ള അവസരം ലഭിച്ചിരിക്കുന്നു. വാഹനത്തിന്റെ ചില ചാരപ്പടങ്ങള്‍ ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് പ്രസിദ്ധീകരിച്ചത് ഇവിടെ നല്‍കുന്നു.

Jeep Wranglers and Grand Cherokee Are Testing
ചെന്നൈയിലെ ഒരു ഫിയറ്റ് സര്‍വീസ് സ്റ്റേഷനിലാണ് രണ്ട് വാഹനങ്ങളെയും കണ്ടത്.

ജീപ്പ്
വാഹനങ്ങളുടെ മെയിന്റനന്‍സ്, സര്‍വീസ് ജോലികള്‍ നടക്കുകയായിരുന്നു ഫിയറ്റ് സര്‍വീസ് സെന്ററില്‍.

ജീപ്പ്
ടെസ്റ്റ് ചെയ്യുന്ന വ്രാങ്‌ലര്‍ അണ്‍ലിമിറ്റഡ് ഡീസല്‍ പതിപ്പാണ്.

ജീപ്പ്
വ്രാങ്‌ലര്‍ സ്‌പോര്‍ട് പെട്രോള്‍ പതിപ്പും.

ജീപ്പ്
തുടക്കത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിലാണ് ജീപ്പ് ബ്രാന്‍ഡ് വില്‍പന നടത്തുക.

ജീപ്പ്
സ്വന്തമായ ഷോറൂമുകള്‍ സ്ഥാപിക്കുവാനാണ് പദ്ധതി.

ജീപ്പ്
ജീപ്പ് വാഹനങ്ങള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഇന്ത്യയിലെത്തുക.

ജീപ്പ്
ഇതില്‍ നിന്നുതന്നെ തന്നെ വാഹനങ്ങളുടെ വിലസ്ഥിതി മനസ്സിലാക്കാം.

ജീപ്പ്
വളരെ താമസിക്കാതെ തന്നെ ഇന്ത്യയില്‍ അസംബ്ലിംങ് പ്ലാന്റ് സ്ഥാപിക്കാന്‍ ജീപ്പിന് പദ്ധതിയുണ്ട്.

ജീപ്പ്
വ്രാങ്‌ലറിന് 20 മുതല്‍ 25 ലക്ഷം വരെ വില പ്രതീക്ഷിക്കാം.

ജീപ്പ്
ഗ്രാന്‍ഡ് ചീരോക്കിയുടെ വില 45ലക്ഷത്തിനും 55ലക്ഷത്തിനും ഇടയിലായിരിക്കും.

ജീപ്പ്
ജീപ്പ് വാഹനങ്ങള്‍ ടെസ്റ്റുന്നു

ജീപ്പ്
ജീപ്പ് വാഹനങ്ങള്‍ ചെന്നൈയില് ടെസ്റ്റ് ചെയ്യുന്നു

ജീപ്പ്
ജീപ്പ വാഹനങ്ങളുടെ ടെസ്റ്റ്


Click it and Unblock the Notifications








