വികലാംഗര്‍ക്കൊരു വാഹനം
വികലാംഗര്‍ക്കുള്ളനിരവധി വാഹനങ്ങള്‍ നാം കണ്ടിട്ടുണ്ട്. അവ കമ്പനികള്‍ നിര്‍മിച്ച് വില്‍ക്കുന്നവയായിരുന്നില്ല. നാട്ടിലെ മോഡിഫിക്കേഷന്‍ വിദഗ്ധരുടെ കൈപ്പണിയിലൂടെയാണ് വാഹനങ്ങള്‍ വികലാംഗര്‍ക്ക് അനുയോജ്യമാക്കിയെടുക്കുന്നത്. വിപണിമൂല്യം താരതമ്യേന കുറവായതിനാല്‍ കമ്പനികള്‍ ഈ വഴിക്ക് കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാല്‍ യുകെയിലെ കെംഗുരു (Kenguru) ഓട്ടോമൊബൈല്‍സ് ഈ പ്രാന്തവല്‍കൃതരിലേക്ക് ശ്രദ്ധ പായിച്ചിരിക്കുകയാണ്.
ഇതൊരു ചെറിയ ഇലക്ട്രിക് വാഹനമാണ്. വീല്‍ചെയറില്‍ ഇരുന്നു തന്നെ വാഹനമോടിക്കാനുള്ള സൗകര്യം ഈ വാഹനം നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യവാഹനമാണിതെന്നാണ് കെംഗുരു അവകാശപ്പെടുന്നത്.

കെംഗുരു (Kenguru)
മണിക്കൂറില്‍ 45 കിലോമീറ്ററാണ് കെംഗുരുവിന്‍റെ പരമാവധി വേഗത.

കെംഗുരു (Kenguru)
പിന്‍വശത്ത് ഒറ്റ ഡോര്‍ മാത്രമേ കാറിനുള്ളൂ.

കെംഗുരു (Kenguru)
ഇത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തുറക്കാവുന്നതാണ്.

കെംഗുരു (Kenguru)
കാറിന്‍റെ മൊത്തം ഭാരം 350 കിലോയാണ്.

കെംഗുരു (Kenguru)
വളരെ കോംപാക്ട് ആയതിനാല്‍ ഏത് ട്രാഫിക്കിനിടയിലൂടെയും കടന്നുപോരാന്‍ സാധിക്കും.

കെംഗുരു (Kenguru)
പിന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള 2 കിലോവാട്ടിന്‍റെ മോട്ടോറുകളാണ് വാഹനത്തെ മുമ്പോട്ട് നീക്കുന്നത്.

കെംഗുരു (Kenguru)
നഗരത്തിലെ ചെറിയ യാത്രകള്‍ക്ക് മാത്രമേ ഈ വാഹനം ഉപകരിക്കൂ.

കെംഗുരു (Kenguru)
...ഇത് ഇലക്ട്രിക് മോട്ടോര്‍ മാത്രം ഘടിപ്പിച്ച വാഹനങ്ങളുടെ ഒരു പൊതുപ്രശ്നമാണല്ലോ?

കെംഗുരു (Kenguru)
25,000 യുഎസ് ഡോളറാണ് വാഹനത്തിന്റെ വില.


Click it and Unblock the Notifications








