ലംബോര്‍ഗിനി ഫാന്‍സുകാര്‍ ഒത്തുകൂടി
ഇത് അത്യപൂര്‍വമായി സംഭവിക്കുന്നതാണെന്നു പറയാം. ഇത്രയധികം ലംബോര്‍ഗിനികള്‍, വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തി ഒരിടത്ത് ഒരുമിച്ച് കൂടുന്നത് ഇതാദ്യമായിരിക്കും. ഏതാണ്ട് 29 രാഷ്ട്രങ്ങളില്‍ നിന്നുള്ള ലംബോര്‍ഗിനി കാറുകളാണ് ലംബോര്‍ഗിനിയുടെ മാതൃനഗരമായ സെയ്ന്‍റ് അഗത ബൊലഗ്നീസില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.
ഈ ഒത്തു ചേരല്‍ ലംബോര്‍ഗിനിയുടെ 50ാം വര്‍ഷികം പ്രമാണിച്ചാണ്. ഏതാണ്ട് എഴുനൂറോളം ലംബോര്‍ഗിനി ആരാധകര്‍ ഈ അവസരം അര്‍മാദിച്ച് തീര്‍ക്കാനായി ഈ ഇറ്റാലിയന്‍ നഗരത്തിലേക്ക് പറന്നെത്തിയിട്ടുണ്ട്, വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി.

മെയ് 8ന്
കഴിഞ്ഞ ദിവസം, അതായത് മെയ് 8ന് എല്ലാം ലംബോര്‍ഗിനി പ്രാന്തന്മാരും കൂടി സ്ഫ്രോന്‍സെസ്കോ കാസ്റ്റിലിന് മുമ്പിലുള്ള പിയാസ്സ കാസ്റ്റെല്ലോയില്‍ എല്ലാവരും ഒത്തുകൂടി. തങ്ങളുടെ ലംബോര്‍ഗിനി വിശേഷങ്ങള്‍ പങ്കുവെച്ചു.

മെയ് 8ന്
യുകെയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫാന്‍സുകാര്‍ വന്നത്. 71 ലംബോര്‍ഗിനികളും കൊണ്ടാണ് ഇവരെത്തിയത്.

റാലി
എല്ലാവരും കൂടി നടത്തിയ റാലി ഏതാണ്ട് 350 കിലോമീറ്റര്‍ നീളമുള്ളതായിരുന്നു.

സമ്മേളനം
ഇറ്റലി, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 30 വീതം ലംബോര്‍ഗിനികളെത്തി. യുഎസ്സില്‍ നിന്ന് 21ഉം ചൈനയില്‍ നിന്ന് 17ഉം ലംബോര്‍ഗിനികളെത്തി.

പയ്യന്‍
കുവൈറ്റില്‍ നിന്നുള്ള 23കാരനായിരുന്നു സമ്മേളനത്തിലെ പയ്യന്‍.

വയസ്സന്‍
75 വയസ്സുകാരനായ ഫ്രഞ്ചുകാരനും എത്തിയിരുന്നു.

ഒരു ഇന്ത്യക്കാരന്‍
ഒരു ഇന്ത്യക്കാരനും ഇറ്റലിയിലെത്തിയിരുന്നു. റെയ്മണ്ട് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ഗൗതം സിംഘാനിയ.


Click it and Unblock the Notifications








