ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി ഒരു കാര്‍ നിര്‍മാതാവ് എന്ന നിലയിലേക്ക് കയറി നിന്നിട്ട് 50 വര്‍ഷം തികഞ്ഞത് ഒരു വമ്പന്‍ സംഭവം തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹമുണ്ടാകാന്‍ തരമില്ല. ഇക്കാര്യത്തില്‍ ലോകരെല്ലാം അത്യന്തം സന്തോഷിക്കുകയും ചെയ്യുന്നു. ലോബോര്‍ഗിനി അവരുടെ സന്തോഷം പ്രമാണിച്ച് വെനിനോ എന്ന പേരില്‍ ലംബോര്‍ഗിനിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ ആഹ്ലാദം ഒരു വെനിനോയിലൊന്നും ഒതുങ്ങുന്ന ലക്ഷണം കാണുന്നില്ല. അമ്പതാം വയസ്സ് എല്ലാക്കൊല്ലവും വരില്ല എന്നതായിരിക്കണം ഈ കടുത്ത ആഹ്ലാദത്തിന് കാരണം.

ലംബോര്‍ഗിനി അവന്‍റഡോറിന്‍റെ ഒരു ആനിവേഴ്സറി എഡിഷനാണ് അടുത്തതായി വരാന്‍ പോകുന്ന കക്ഷി. അവന്‍റഡോര്‍ എല്‍പി720-4 50 എന്നാണ് ഈ മോഡല്‍ അറിയപ്പെടുക. വരാനിരിക്കുന്ന ഷാംങ്ഹായ് ഓട്ടോ ഷോയില്‍ ഈ വാഹനം ലോഞ്ച് ചെയ്യും.

ഓട്ടോബില്‍ഡ് മാഗസിന്‍ മുഖാന്തരം സംബോര്‍ഗിനി അവന്‍റഡോറിന്‍റെ ആനിവേഴ്സറി പതിപ്പിന്‍റെ ചിത്രങ്ങള്‍ ലീക്കടിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങളാണ് താഴെ കാണുന്നത്.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ഒരല്‍പം കരുത്ത് കൂടുതല്‍ കിട്ടുന്നതിനായി നിലവിലുള്ള എന്‍ജിന്‍ ട്യൂണ്‍ ചെയ്യപ്പെട്ടതാണ് ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി പതിപ്പിന്‍റെ എന്‍ജിന്‍.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

2013 ഏപ്രില്‍ 20നാണ് ഈ കാറിന്‍റെ ലോഞ്ച് ഷാങ്ഹായിയില്‍ നടക്കുക.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ഗിയല്ലോ മാജ്ജിയോ എന്ന് ലംബോര്‍ഗിനി വിളിക്കുന്ന നിറമാണ് കാറില്‍ പൂശിയിരിക്കുന്നത്. ഈ വാക്കുകളുടെ മലയാള പരിഭാഷ "മഞ്ഞ മെയ്" എന്നാകുന്നു.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

6.5 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് അവന്‍റഡോര്‍ എ700-4 50ക്കുള്ളത്.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

പുതുതായി ട്വീക്ക് ചെയ്തതോടെ എന്‍ജിന്‍ കരുത്തില്‍ 20 കുതിരശേഷി കൂടിയിട്ടുണ്ട്. മൊത്തം 710 കുതിരശക്തി.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ഈ വാഹനത്തിന് 2.9 സെക്കന്‍ഡ് കൊണ്ട് 100 കിമി വേഗം പിടിക്കാന്‍ സാധിക്കുന്നതാണ്. പരമാവധി വേഗത മണിക്കൂറില്‍ 350 കിമി.

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ലംബോര്‍ഗിനി അവന്‍റഡോര്‍ ആനിവേഴ്സറി എഡിഷന്‍

ഈ വാഹനം ലിമിറ്റഡ് എഡിഷനാണ്. വെറും 100 യൂണിറ്റ് മാത്രമേ നിര്‍മിക്കൂ.

More from DriveSpark

Article Published On: Thursday, April 18, 2013, 15:14 [IST]
English summary
Lamborghini has planned the launch of an anniversary edition Aventador LP720-4 50, which is scheduled to launch at the upcoming Shanghai Auto Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X