ഈഗോയിസ്റ്റ: ആത്മരതി അത്ര മോശം രതിയാണോ?

ലംബോര്‍ഗിനിയുടെ അമ്പതാം വാര്‍ഷികം അതിഗംഭീരമായി കൊണ്ടാടപ്പെട്ടുകൊണ്ടിരിക്കുന്ന വിവരം അറിയാമല്ലോ. ഇതിന്‍റെ ഭാഗമായാണ് മൊണാക്കോയില്‍ ഒരു വന്‍ ലംബോര്‍ഗിനി കാര്‍ റാലി സംഘടിപ്പിച്ചത്. ഈ ആഘോഷങ്ങളുടെ അവസാനത്തില്‍ ലംബോര്‍ഗിനി കരുതി വെച്ചിരുന്നത് ഒരു വന്‍ അത്ഭുതമായിരുന്നു. ഈഗോയിസ്റ്റ എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് അവതരിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് അവസാനമായത്.

പേരില്‍ തന്നെ സൂചനയുള്ളതുപോലെ ഒരല്‍പം 'സെല്‍ഫിഷ്' ആണ് ഈ കാര്‍ എന്ന് ലംബോര്‍ഗിനിയുടെ തലവന്‍ സ്റ്റീഫന്‍ വിന്‍കല്‍മന്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ വിളിക്കുന്നതിന്‍റെ കാരണവും അദ്ദേഹം വിശദീകരിച്ചു.

എന്തൊരീഗോ!

എന്തൊരീഗോ!

ഒരേയൊരു സീറ്റ് മാത്രമേ ഈ കാറിനുള്ളൂ എന്നതാണ് പ്രത്യേകത.

വാള്‍ടര്‍ ഡി സില്‍വ

വാള്‍ടര്‍ ഡി സില്‍വ

ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ ഡിസൈന്‍ തലവനായ വാള്‍ടര്‍ ഡി സില്‍വയാണ് കണ്‍സെപ്റ്റിന്‍റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.

അപ്പാഷെ ഹെലികോപ്റ്റര്‍

അപ്പാഷെ ഹെലികോപ്റ്റര്‍

ഡി സില്‍വ, അപ്പാഷെ ഹെലികോപ്റ്റര്‍ രൂപകല്‍പനയില്‍ നിന്നാണ് ഈഗോയിസ്റ്റയുടെ ഡിസൈന്‍ ഉരുത്തിരിച്ചെടുക്കുന്നത്.

ഭാരം

ഭാരം

വലിയ തോതില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഭാരം കാര്യമായി കുറച്ചിരിക്കുന്നു.

Lamborghini Egoista

5.2 ലിറ്ററിന്‍റെ വി10 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഉല്‍പാദനം

ഉല്‍പാദനം

ഈഗോയിസ്റ്റ തീര്‍ച്ചയായും ഉല്‍പാദന മോഡലായി മാറുമെന്ന് ലംബോര്‍ഗിനി ഡിസൈന്‍ തവന്‍ ഫിലിപ്പോ പെരിനിയെ ഉദ്ധരിച്ച് റഷ്‍ലേന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Lamborghini Egoista

ഒരു വ്യക്തിക്കു വേണ്ടി മാത്രമുള്ള നിര്‍മിതിയാണ് ഈഗോയിസ്റ്റ എന്ന് ലംബോര്‍ഗിനി വ്യക്തമാക്കുന്നു. വ്യക്തിയുടെ സമൂഹത്തിലെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുക എന്നതാണ് ഈഗോയിസ്റ്റയുടെ ലക്ഷ്യം. ആത്മരതിയുടെ അങ്ങേത്തലയാണിത്.

More from DriveSpark

Article Published On: Monday, May 13, 2013, 17:51 [IST]
English summary
Lamborghini has unveiled the ‘Egoista’ model which is a single seater speed racer concept.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X