ചൈനീസ് 'ചെങ്കൊടി കാറുകള്‍' തിരിച്ചുവരുന്നു!

ചൈനയുടെ 'ചെങ്കൊടി കാറുകള്‍' തിരിച്ചുവരാനൊരുങ്ങുന്നു. രാജ്യത്തെ ആദ്യ കാര്‍ നിര്‍മാതാവായ എഫ്എഡബ്ല്യു ഗ്രൂപ്പാണ് മത്സരം കടുത്തതായിക്കഴിഞ്ഞ ചൈനീസ് വിപണിയിലേക്ക് ആഡംബര മോഡലുകളുമായി വീണ്ടും ഇറങ്ങുന്നത്. നീണ്ട 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ഈ കാറിന് ചൈനീസ് വിപ്ലവത്തോളം ചരിത്രവും രാജ്യത്തെ പാര്‍ടി സംവിധാനത്തിന്‍റെ വൈകാരിക പിന്തുണയുമുണ്ട്. പാര്‍ടി നേതാക്കള്‍ മുമ്പെന്നതു പോലെ ഹോങ്കിയെ ഔദ്യോഗിക വാഹനമായി സ്വീകരിച്ചാലും ഓഡി പോലുള്ള കാറുകളുമായാണ് വിപണിയില്‍ മത്സരിക്കേണ്ടത് എന്നതിനാല്‍ കാത്തിരുന്ന് കാണുക എന്നേ ഇപ്പോള്‍ പറയാനാകൂ.

ചൈനയില്‍ 1958ല്‍ ഉല്‍പാദനം തുടങ്ങിയ ഓട്ടോമൊബൈല്‍ കമ്പനിയാണ് ഹോങ്കി. ചെങ്കൊടി എന്നാണ് ഈ പേരിനര്‍ത്ഥം. ചെയര്‍മാന്‍ മാവോ സെ ദൂങ് ഈ കാര്‍ ചില പരേഡുകള്‍ക്കും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പൊതുവില്‍ പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടിരുന്ന വാഹനമാണിത്. 1981ല്‍ ഉല്‍പാദനം ഹോങ്കി കാറുകളുടെ ഉല്‍പാദനം അവസാനിച്ചു. ഹോങ്കി കാറുകള്‍ പെട്രോള്‍ കുടിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധി തന്നെ നേടിയിരുന്നു ഇതിനകം.

'ചെങ്കൊടി കാറുകള്‍'

'ചെങ്കൊടി കാറുകള്‍'

ഇടക്കാലത്ത് ഓഡി പോലുള്ള വിദേശ ബ്രാന്‍ഡ് കാറുകള്‍ ഹോങ്കി എന്ന ബാഡ്‍ജില്‍ വിറ്റഴിച്ചിരുന്നു. സാമ്പത്തിക വ്യവസ്ഥ ഇന്നുള്ള അത്രയും ഉദാരമല്ലാത്തതിനാല്‍ ഓഡി ഈ വഴി തെരഞ്ഞെടുത്തതായിരിക്കണം. ഹോങ്കി അതിന്‍റെ തനി രൂപത്തില്‍ പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് നടപ്പ് നൂറ്റാണ്ടിന്‍റെ ആദ്യ വര്‍ങ്ങളിലാണ്. കൃത്യമായി പറഞ്ഞാല്‍ പുതുതലമുറ നേതാവായ ഹു ജിന്‍റാവോ ചൈനയുടെ പ്രസിഡണ്ടായി മാറിയതിന് ശേഷം.

'ചെങ്കൊടി കാറുകള്‍'

'ചെങ്കൊടി കാറുകള്‍'

2005ല്‍ ഷാങ്ഹായ് ഓട്ടോഷോയില്‍ എച്ച്ക്യുഡി എന്ന അത്യാഡംബര കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടു. ഈ കാര്‍ ഹു ജിന്‍റാവോ തന്‍റെ ഔദ്യോഗിക വാഹനങ്ങളിലൊന്നായി സ്വീകരിച്ചു. പരേഡുകള്‍ക്കും മറ്റും ഹോങ്കി കാറുകള്‍ തന്നെയാണ് ജിന്‍റാവോ ഉപയോഗിച്ചത്. ഹോങ്കി കാറുകള്‍ മുമ്പെത്തെ പോലെ പാർടി നേതാക്കള്‍ക്ക് മാത്രമായി നിർമിക്കുന്ന നയമായിരിക്കും കമ്പനി പിന്തുടരുക.

ഉള്‍പാര്‍ടി വിമര്‍ശനം

ഉള്‍പാര്‍ടി വിമര്‍ശനം

പ്രസിഡണ്ട് സി ജിന്‍പിങ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ഒരു ഉള്‍പാര്‍ടി വിമര്‍ശനമാണ് ഹോങ്കിയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയത്. നിലവില്‍ പാര്‍ടി ഉന്നതര്‍ സഞ്ചരിക്കുന്നത് ഓഡി പോലുള്ള വിദേശ കാറുകളിലാണ്.

പ്രസിഡണ്ട് ഒബാമയ്ക്കും ഒരു ഹോങ്കി

പ്രസിഡണ്ട് ഒബാമയ്ക്കും ഒരു ഹോങ്കി

ഹോങ്കി കാറുകള്‍ വീണ്ടും നിരത്തിലിറങ്ങിത്തുടങ്ങിയാല്‍ ഇവയെ വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് സമ്മാനമായി നല്‍കുവാനും പാര്‍ട്ടി തീരുമാനമുണ്ട്. ഒരു ആഗോള ബ്രാന്‍ഡായി ഹോങ്കിയെ വളര്‍ത്താന്‍ ഈ നടപടിക്ക് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ. പ്രസിഡണ്ട് ഒബാമയ്ക്കും ഒരു ഹോങ്കി കാര്‍ നല്‍കിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഡിസൈന്‍

ഡിസൈന്‍

ചൈന സ്വന്തം പണം മുടക്കി നിര്‍മിച്ചതാണെങ്കിലും ഹോങ്കി മോഡലുകളെല്ലാം പാശ്ചാത്യ ഡിസൈനുകളെ അനുകരിക്കുന്നവയായിരുന്നു. ഇക്കാരണത്താല്‍ വാഹനങ്ങള്‍ എത്രതന്നെ ഗുണനിലവാരം കൂടിയതായാലും ലോക ഓട്ടോമൊബൈല്‍ രംഗം ചൈനയെ അവഗണിക്കുന്നതിന് കാരണമായി. പുതുതായി അവതരിപ്പിച്ച കാറുകളില്‍ ചിലതെങ്കിലും ഈ വഴിയില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നത് പ്രത്യാശയുണ്ടാക്കുന്നു.

നിക്ഷേപം

നിക്ഷേപം

ബ്രാന്‍ഡിനെ പുതുക്കിയെടുക്കുന്നതിനായി 300 ദശലക്ഷം ഡോളര്‍ ഇതിനകം ചെലവിട്ടു കഴിഞ്ഞു ഹോങ്കി. 1.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം വരുന്ന രണ്ട് വര്‍ഷത്തിനകം കമ്പനി നടത്തും.

More from DriveSpark

Article Published On: Monday, June 3, 2013, 12:55 [IST]
English summary
Honggi cars of China is returns to take up its old scenario among the party elites of the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X