കരണ്ട് വെരിറ്റോ ഉറപ്പായി

മഹീന്ദ്ര ഇ2ഒ ഇലക്ട്രിക് കാറിന് ബുക്കിംഗ് ലഭിക്കാത്തതില്‍ മഹീന്ദ്ര പരസ്യമായി കുണ്ഠിതപ്പെട്ടത് രണ്ടു ദിവസം മുമ്പാണ്. എന്നാല്‍ രാജ്യത്ത് കരണ്ട് വണ്ടികള്‍ക്ക് വന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍ നിന്ന് മഹീന്ദ്ര പിന്മാറാന്‍ ഒരുക്കമല്ല. പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രകാരം, മഹീന്ദ്ര വെരിറ്റോ സെഡാന്‍, മാക്സിമോ മിനി ട്രക്ക്, ജിയോ ട്രക്ക് എന്നീ വാഹനങ്ങളെ കരണ്ട്‍വല്‍ക്കരിക്കാനാണ് പദ്ധതി.

കിടിലം കൊള്ളിക്കുന്ന സംഗതിയെന്താണെന്നു വെച്ചാല്‍ ഈ വാഹനങ്ങളില്‍ വെരിറ്റോ സെഡാനിന്‍റെ ഇലക്ട്രിക് പതിപ്പ് വളറെ പെട്ടെന്നുതന്നെ വിപണിയിലെത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്! മറ്റ് രണ്ട് വാഹനങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ എത്രമാത്രം പ്രതികരിക്കുന്നു എന്നതിനെ ആസ്പദിച്ച് തീരുമാനമെടുക്കും.

Verito

മഹീന്ദ്ര പ്രസിഡണ്ട് പവന്‍ ഗോയങ്ക പറയുന്നത് പ്രകാരം വെരിറ്റോ കരണ്ട് പതിപ്പിന്‍റെ പ്രോട്ടോടൈപ് കമ്പനിയുടെ ഗവേഷണസ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുക്കുന്നതിന്‍റെ തിരക്കിലാണ് എന്‍ജിനീയര്‍മാര്‍.

ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് 50 ഇലക്ട്രിക് മാക്സിമോ ട്രക്കുകള്‍ ഇതിനകം തന്നെ നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്. ഡിമാന്‍ഡ് അനുസരിച്ച് ലോഞ്ച് തീരുമാനം വരും. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കാറായിട്ടില്ല.

രേവ കാറിന്‍റെ ഇലക്ട്രിക് മോട്ടോര്‍ തന്നെയായിരിക്കും വെരിറ്റോയിലും ഘടിപ്പിക്കുക. 39 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കു. ഇതോടൊപ്പം നിലവിലെ പെട്രോള്‍ എന്‍ജിന്‍ നിലനിര്‍ത്തുകയും ചെയ്യും.

പൂര്‍ണമായും കരണ്ടിലോടുന്ന വാഹനങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ വിപണി സാഹചര്യത്തിന് യോജിച്ചതല്ല എന്ന വ്യക്തമായ സന്ദേശം മഹീന്ദ്ര ഉള്‍ക്കൊണ്ടു കഴിഞ്ഞു. വിപണിയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള സാധ്യത വളരെ വലുതുമാണ്. എന്തായാലും കണ്ട് വെരിറ്റോ തകര്‍ക്കും എന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, April 5, 2013, 15:59 [IST]
English summary
Pawan Goenka has now stated that the a prototype model of the an electric version of the Verito is being developed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X