മഹീന്ദ്ര വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍
മഹീന്ദ്ര വെരിറ്റോയുടെ ഹാച്ച്ബാക്ക് മോഡല്‍ വരുന്ന വിവരം വളരെക്കാലമായി കേള്‍ക്കുന്നതാണ്. റിനോയുമായുള്ള പങ്കാളിത്തമൊഴിഞ്ഞ ലോഗന്‍ സെഡാനെ വെരിറ്റോയാക്കി മഹീന്ദ്ര സ്വന്തമാക്കുന്നതിനു മുമ്പ് തന്നെ ഹാച്ച്ബാക്ക് മോഡല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു.
പിന്നീട് 2012 ഒടുവിലായി വാഹനം വിപണിയിലെത്തുമെന്ന സൂചനയുള്ള പ്രഖ്യാപനം മഹീന്ദ്ര തന്നെ നടത്തിയെങ്കിലും സംഗതി നടന്നില്ല. ഒരു എസ്‍യുവി നിര്‍മാതാവെന്ന നിലയില്‍ തങ്ങള്‍ക്ക് കോംപാക്ട് കാറുകളുടെ സാങ്കേതികതയിലുള്ള ധാരണക്കുറവ് മൂലം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി അല്‍പം കൂടുതല്‍ സമയം വേണ്ടിവരുന്നതായി മഹീന്ദ്ര തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇന്‍റര്‍നെറ്റിലമ്പാടും പരക്കുന്ന വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍ തെളിയിക്കുന്നത് ഹാച്ച്ബാക്ക് മോഡലിന്‍റെ വിപണിപ്രവേശം വളരെ അകലെയല്ലെന്നാണ്.
വാഹനത്തിന്‍റെ പേരും സാങ്കേതിക വിവരങ്ങളുമെല്ലാം ഇനി വെളിപ്പെടേണ്ടതായിട്ടാണുള്ളത്. എങ്കിലും എന്‍ജിന്‍ സംബന്ധിച്ച് ഉറപ്പിക്കാവുന്ന ഒരു സംഗതിയുണ്ട്. മഹീന്ദ്ര വെരിറ്റോ സെഡാന്‍, ക്വണ്‍ടോ കോംപാക്ട് എസ്‍യുവി എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഹാച്ച്ബാക്ക് മോഡലിലും ഉപയോഗിക്കുക.
ഇന്ത്യയിലെ അറ്റവും വലിയ എസ്‍യുവി നിര്‍മാതാവില്‍ നിന്നുള്ള ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യന്‍ വിപണി വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വിവിധയിടങ്ങളില്‍ നിന്നുള്ള വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍ താഴെ കാണാം.

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍

വെരിറ്റോ ഹാച്ച്ബാക്ക് ചാരപ്പടങ്ങള്‍
പുതിയ വെരിറ്റോ ഹാച്ച്ബാക്കിന്‍റെ രൂപം വരുന്നത് ഡാസിയ ലോഗന്‍ ഹാച്ചബാക്കിന്‍ നിന്നാണോയെന്ന് സംശയിക്കാവുന്ന വിധത്തിലാണ് വാഹനത്തിന്‍റെ ലഭ്യമായ ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍



Click it and Unblock the Notifications