ഇക്കോസ്പോര്‍ടിനെതിരെ മഹീന്ദ്ര ഒരുങ്ങുന്നു!

മഹീന്ദ്രയില്‍ എസ്101 എന്ന രഹസ്യനാമത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിശയത്തെ ഓട്ടോകാര്‍ ഇന്ത്യ പുറത്തുകൊണ്ടുവന്നു. ഇതൊരു കോംപാക്ട് എസ്‍യുവിയാണ്. പുതിയ വാഹനങ്ങളുടെ ഗവേഷണവും നിര്‍മാണവുമെല്ലാം രഹസ്യമാക്കി വെക്കുന്നതില്‍ കുപ്രസിദ്ധിയുണ്ട് മഹീന്ദ്രയ്ക്ക്. പുതിയ കോംപാക്ട് എസ്‍യുവിയുടെ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതായാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഹനത്തിന്‍റെ രൂപത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു കാര്യം വ്യക്തമായിരിക്കും. ഇന്ത്യന്‍ വിപണിയിലേക്ക് ഇടിച്ചിറങ്ങാനൊരുങ്ങുന്ന ഫോഡ് ഇക്കോസ്പോര്‍ടിനും നിലവില്‍ വിപണി വാഴുന്ന റിനോ ഡസ്റ്ററിനുമുള്ള മഹീന്ദ്രയുടെ ഉറച്ച മറുപടിയാണിത്.

Mahindra S101

നിലവില്‍ കോംപാക്ട് സെഗ്മെന്‍റില്‍ ഡസ്റ്ററിന്‍റെ ആധിപത്യം തുടരുകയാണ്. മഹീന്ദ്ര ക്വണ്‍ടോ രൂപപരമായും സാങ്കേതികമായും റിനോ ഡസ്റ്ററുമായി താരതമ്യം അര്‍ഹിക്കുന്നില്ല എന്നുതന്നെ പറയണം. ഇവിടെയാണ് പുതിയൊരു വാഹനത്തിന്‍റെ ആവശ്യകത മഹീന്ദ്ര കണ്ടറിഞ്ഞതെന്ന് കരുതേണ്ടിയിരിക്കുന്നു.

പുതിയ കോംപാക്ട് വാഹനത്തിന്‍റെ ശില്‍പം എക്സ്‍യുവി500-യുടേതിന് സമാനമാണെന്നത് ശ്രദ്ധേയമാണ്. സൈലോയുടെ ചെറുരൂപമായ ക്വണ്‍ടോയെ ഒരു 'മിനി എംപിവി' എന്ന നിലയിലാണ് വിപണി മനസ്സിലാക്കുന്നത്. കോംപാക്ട് എസ്‍യുവി സെഗ്മെന്‍റിലേക്ക് ഒരു ശരിയായ എന്‍ട്രി ഈ വാഹനത്തിന് ലഭിച്ചിട്ടില്ല.

അഞ്ച് ലക്ഷത്തിന് താഴെ വിലവരുന്ന രീതിയിലായിരിക്കും മഹീന്ദ്രയുടെ പുതിയ പിറവിയുടെ വിപണിയിലെ ഇടം.

More from DriveSpark

Article Published On: Monday, April 1, 2013, 17:17 [IST]
English summary
Autocar India recently caught sight of a new compact SUV/crossover model from Mahindra, code named S101, being tested.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X