മാരുതി എര്‍റ്റിഗ ഫെലിസ് ചിത്രങ്ങള്‍
മാരുതി സുസൂക്കി എര്‍റ്റിഗയുടെ വിപണിപ്രവേശത്തിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് എര്‍റ്റിഗ ഫെലിസ് എന്ന പ്രത്യേക പതിപ്പ് വന്നത്. വിഎക്സ്ഐ, സെഡ്എക്സ്ഐ എന്നീ വേരിയന്‍റുകളില്‍ ഫെലിസ് ലഭിക്കും. രഹസ്യമായാണ് ഫെലിസ് ആദ്യം വിപണിയിലെത്തിയത്. നാട്ടുകാരറിയാതെ പുറത്തിറങ്ങുന്ന ഏതൊരുല്‍പന്നവും നേരിടേണ്ടി വരാറുള്ള 'വില്‍പനക്കുറവ്' എന്ന പ്രതിഭാസത്തെ നേരിടുകയാണ് ഫെലിസ് എന്നു കേള്‍ക്കുന്നു.
എന്തായാലും വാഹനത്തിന്‍റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് മാരുതി ഇപ്പോള്‍. ചിത്രങ്ങളിലൂടെ സഞ്ചരിച്ച് ഫെലിസിന്‍റെ ഗുണഗണങ്ങള്‍ അറിയുക.

രണ്ട് വേരിയന്‍റുകളാണ് വാഹനത്തിനുള്ളതെന്ന് പറഞ്ഞുവല്ലോ. ഇവയ്ക്ക് 8,23,740 രൂപയും 9,14,674 രൂപയുമാണ് വില. മുംബൈ എക്സ്ഷോറൂം വിലയാണ് ഇവ. സാധാരണ പതിപ്പില്‍ നിന്ന് ചില വ്യതിയാനങ്ങള്‍ കാറിനുണ്ട്.

പ്രത്യേക ബോഡി ഗ്രാഫിക്സിലാണ് എര്‍റ്റിഗ ഫെലിസ് വരുന്നത്.

സില്‍വര്‍ ഫോഗ് ലാമ്പുകളാണ് ഫെലിസിനുള്ളത്.

റിയര്‍ സ്പോയ്‍ലര്‍ ഘടിപ്പിച്ചിരിക്കുന്നു.

ഡിജിറ്റല്‍ ഡിസ്പ്ലേയോടു കൂടിയ റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍

സീറ്റ് കവറുകള്‍. ഇവയില്‍ പ്രത്യേക പതിപ്പ് ലോഗോ കാണാം.

ഫെലിസ് ലോഗോയോടു കൂടിയ പില്ലോകള്‍

ബാക്പോക്കറ്റ് ഓര്‍ഗനൈസര്‍

സ്റ്റീയറിംഗ് വീല്‍ കവര്‍

ഡോര്‍ സില്‍ ഗാര്‍ഡില്‍ എര്‍റ്റിഗ ബ്രാന്‍ഡ് ലോഗോ



Click it and Unblock the Notifications








