റിറ്റ്സ്ബസ്സ് വിപണിയിലെത്തി
മാരുതി സുസൂക്കി റിറ്റ്സിന്റെ ലിമിറ്റഡ് എഡിഷന് വില എത്രയെന്നറിയാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇക്കാര്യം മാത്രം വെളിപ്പെടുത്തിയിട്ടില്ല. എന്‍ജിന്‍ സവിശേഷതകളും മറ്റ് പ്രധാന സാങ്കേതികവശങ്ങളും അതേപടി നിലനിര്‍ത്തി ചില കോസ്മെറ്റിക് മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്.
റിറ്റ്സ്@ബസ്സ് (Ritz @buzZ) എന്നാണ് പ്രത്യേക പതിപ്പിന് പേര്. പെട്രോള്‍ ഡീസല്‍ കാറുകളില്‍ റിറ്റ്സ് ഹാച്ച്ബാക്ക് ലഭ്യമാണ്. 1.2 ലിറ്ററിന്‍റെ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്‍റെ ഫിയറ്റ് മള്‍ടിജെറ്റ് ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. റിറ്റ്സ്@ബസ്സ് പ്രത്യേക പതിപ്പിന്‍റെ വിശദാംശങ്ങള്‍ താഴെ കാണാം.

അകം
- പുതിയ പാര്‍സല്‍ ട്രേ
- റിറ്റ്സ് ബാഡ്ജുള്ള ലതര്‍ സീറ്റ് കവറുകള്‍
- ഡോര്‍ സില്‍ ഗാര്‍ഡുകള്‍
- നിലവാരമേറിയ ഫ്ലോര്‍ മാറ്റുകള്‍
- ബോഡി ഗ്രാഫിക്സ്
- കരുത്തേറിയ ബംപര്‍ പ്രതിരോധം
- സ്മാര്‍ട് ഡോര്‍ വിസര്‍
- സ്റ്റീയറിംഗ് വീല്‍ കവര്‍
- നിലവാരമേറിയ മഡ് ഫ്ലാപ്പുകള്‍
- ആറ് സ്പീക്കറുകള്‍
- 2-ഡിന്‍ സ്റ്റീരിയോ സിസ്റ്റം (ബ്ലൂടൂത്ത്, യുഎസ്ബി സന്നാഹങ്ങളോടു കൂടിയത്)
- അസിസ്റ്റീവ് റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍

പുറം



Click it and Unblock the Notifications








