പുതിയ എസ്എക്സ്4 വിലയും ചിത്രങ്ങളും ലീക്കടിച്ചു!
കഴിഞ്ഞയാഴ്ചയാണ് മാരുതി സുസൂക്കി എസ്എക്സ്4ന്‍റെ മുഖം മിനുക്കലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ മോട്ടോര്‍ബാഷ് ഓട്ടോമൊബൈല്‍ വെബ്‍സൈറ്റ് പുതുക്കിയ എസ്എക്സ്4ന്‍റെ ചാരപ്പടങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു.
വിശദമായ വിലനിലവാരവും ലീക്ക് ചെയ്യാന്‍ മോട്ടോര്‍ബാഷിന് സാധിച്ചിട്ടുണ്ട്. അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ വിപണിയലെത്താനിരിക്കുന്ന ഈ സെഡാന്‍, എന്തെങ്കിലും മുന്നേറ്റമുണ്ടാക്കുമെന്നു തന്നെയാണ് മാരുതിയുടെ പ്രതീക്ഷ. വാഹനത്തിന്‍റെ മുന്‍കാലത്തെ മോശം പ്രകടനം കമ്പനിയുടെ ആത്മവിശ്വാസം കുറച്ചിട്ടില്ല. ഒരു മികച്ച വാഹനം തന്നെയാണിതെന്ന് ഓട്ടോമൊബൈല്‍ നിരൂപകരും പറയുന്നുണ്ട്. എസ്എക്സ്4ന്‍റെ മുഖം മിനുക്കല്‍ ഉപഭോക്താക്കളെ കൂടുതല്‍ അടുപ്പിക്കുമെന്ന് കരുതാം.

മാരുതി സുസൂക്കി എസ്എക്സ്4
എസ്എക്സ്4ന്‍റെ പഴയതും പുതിയതുമായ മോഡലുകളെ ചിത്രങ്ങളില്‍ കാണാം.

മാരുതി സുസൂക്കി എസ്എക്സ്4
കാറിന്‍റെ മുന്‍ഭാഗത്താണ് ഗൗരവമായ മാറ്റങ്ങള്‍ കാണുന്നത്. റീഡിസൈന്‍ ചെയ്യപ്പെട്ട ഗ്രില്‍, ബംപര്‍, എയര്‍ ഇന്‍ടേക്ക്, റിയര്‍ വ്യൂ മനിററിലെ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുമുണ്ട്.

മാരുതി സുസൂക്കി എസ്എക്സ്4
രണ്ട് പുതിയ നിറങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗ്രേ, ബ്ലൂ നിറങ്ങളാണത്.

മാരുതി സുസൂക്കി എസ്എക്സ്4
ഡ്യുവല്‍ ടോണ്‍ ഇന്‍റ്റീരിയര്‍ സ്കീം അവതരിപ്പിക്കുന്നു.

മാരുതി സുസൂക്കി എസ്എക്സ്4

മാരുതി സുസൂക്കി എസ്എക്സ്4
ക്രോം ഫിനിഷ് പലയിടങ്ങളിലായി കാണാം.

മാരുതി സുസൂക്കി എസ്എക്സ്4
പിന്‍വശം നിലവിലെ മോഡലിന് ഏതാണ്ട് സമാനമാണ്.

മാരുതി സുസൂക്കി എസ്എക്സ്4
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 1.6 ലിറ്ററിന്‍റെ വിവിടി പെട്രോള്‍ യൂണിറ്റും 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ യൂണിറ്റും. പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് പതിപ്പ് അനുവദിക്കും. പത്ത് വ്യത്യസ്ത വേരിയന്‍റുകള്‍ എസ്എക്സ്4നുണ്ടായിരിക്കും.

മാരുതി സുസൂക്കി എസ്എക്സ്4
ബേസ് വേരിയന്‍റിന് വില 7.64 ലക്ഷം രൂപയാണെന്ന് ലീക്ക് ചെയ്ത രേഖകളില്‍ നിന്ന് വ്യക്തമാണ്. ടോപ് വേരിയന്‍റിന് വില 8.27 ലക്ഷം രൂപ. ഇത് സിഎന്‍ജി മോഡലാണ്.



Click it and Unblock the Notifications








