സ്വിഫ്റ്റ് ആർഎസ് സ്പോർടി പതിപ്പ് വിപണിയില്‍
മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയില്‍ 9.6 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു. സ്വിഫ്റ്റ് വില്‍പന പത്ത് ലക്ഷം തികയ്ക്കാനൊരുങ്ങുന്നതിന്റെ ആഘോഷ പരിപാടികള്‍ മാരുതി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് മാരുതി സ്വിഫ്റ്റ് ആര്‍എസ് എന്ന സ്‌പോര്‍ടി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പത്ത് ലക്ഷം വില്‍പന കണ്ടെത്താന്‍ ഈ വരുന്ന ഉത്സവ സീസണില്‍ (സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍) തന്നെ സാധിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. പുതിയ സ്വിഫ്റ്റ് ആര്‍എസ് വിശേഷങ്ങള്‍ ഇനി പറയാം.

സ്‌പോര്‍ടി ഗ്രാഫിക്‌സ്
നീല നിറത്തിലുള്ള സ്‌പോര്‍ടി ഗ്രാഫിക്‌സാണ് വാഹനത്തെ വേറിട്ടു നിറുത്തുന്ന പ്രധാന ഘടകം. പുറത്ത് ആർഎസ് എംബ്ലവും കാണാം.

വീല്‍ കവർ
ചിത്രത്തില്‍ കാണുന്നത് സ്വിഫ്റ്റ് ആര്‍എസ്സിന്റെ വീല്‍ കവറുകളാണ്. കറുത്ത വീല്‍ കവറുകളാണ് നല്‍കിയിട്ടുള്ളത്.

നീല നിറം
സൈഡ് മിററുകള്‍ക്ക് നീല നിറം നല്‍കിയിട്ടുള്ളത് ആകര്‍ഷകമായിട്ടുണ്ട്. സ്‌പോര്‍ടി ഫീല്‍ വര്‍ധിപ്പിക്കാന്‍ ഇതിന് സാധിക്കും. ഡോര്‍ സില്ലുകളില്‍ സ്വിഫ്റ്റ് എംബ്ലം പതിച്ചിട്ടുണ്ട്.

ബോണറ്റില്‍ ആര്‍എസ് എംബ്ലം

ആര്‍എസ് എംബ്ലം
ബോണറ്റില്‍ കൂടാതെ ആര്‍എസ് എംബ്ലം ഡോര്‍ പാനലിലും ഇടം പിടിച്ചിരിക്കുന്നു.

ഗ്രാഫിക്‌സ്
സി പില്ലാറിലേക്ക് കയറി നില്‍ക്കുന്ന ഗ്രാഫിക്‌സ് ഇവിടെ കാണാം.

ഫ്രണ്ട് ബംപര്‍
ബംപര്‍ കുറെക്കൂടി സ്‌പോര്‍ടിയാക്കുന്നതിനായി കനം വര്‍ധിപ്പിച്ചിരിക്കുന്നത് കാണാം. ഇവിടെയും നീലനിറമാണ് കൊടുത്തിരിക്കുന്നത്.

സ്‌പോയ്‌ലര്‍
റൂഫിലും ഗ്രാഫിക് വര്‍ക്കുകളുണ്ട്. പിന്നില്‍ സ്‌പോയ്‌ലര്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതിനും നീലനിറമാണ് നല്‍കിയിട്ടുള്ളത്.

വില
ഇന്റീരിയറിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നീലയും കറുപ്പും നിറച്ചേരുവയിലാണ് ലതര്‍ ഇന്റീരിയര്‍ വരിക. കാബിനുകളില്‍ ആര്‍എസ് എംബ്ലവും പതിച്ചിരിക്കും. റാലി തീമിലുള്ള ഫ്‌ലോര്‍ മാറ്റ് നല്‍കിയിരിക്കുന്നു. സിഡി പ്ലേയര്‍, ഓക്‌സ്, യുഎസ്ബി എന്നിവ റീഡ് ചെയ്യുന്ന സിഡി പ്ലേയറുമുണ്ട്. ഈ പാക്കേജിന് വില 24,500 രൂപയാണ്. വിഎക്‌സ്‌ഐ (പെട്രോള്‍), വിഡിഐ (ഡീസല്‍) എന്നീ വേരിയന്റുകളില്‍ സ്വിഫ്റ്റ് ആര്‍എസ് ലഭിക്കും.


Click it and Unblock the Notifications








