മാരുതി സ്വിഫ്റ്റിന് പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്തു
മാരുതി സുസൂക്കി സ്വിഫ്റ്റ് എക്‌സ്ഡിഐ എഡിഷന്‍ ലോഞ്ച് ചെയ്തു. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ എല്‍എക്‌സ്‌ഐ/എല്‍ഡിഐ വേരിയന്റുകള്‍ക്കുള്ള പ്രത്യേക പതിപ്പാണിത്. തല്‍ക്കാലം രാജസ്ഥാനില്‍ മാത്രമാണ് പുറത്തിറങ്ങുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പതിപ്പ് വന്നേക്കും. ഉപഭോക്താക്കളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും ഇത്.
നിരവധി സവിശേഷതകളടങ്ങിയ ഒരു ആക്‌സസറി പായ്ക്കാണ് എക്‌സ്ഡിഐ പതിപ്പ് ഉള്‍ക്കൊള്ളുന്നത്. ഡബിള്‍ ഡിന്‍ മ്യൂസിക് സിസ്റ്റം, രണ്ട് സ്പീക്കറുകള്‍, കൃത്രിമ ലതര്‍ സീറ്റുകള്‍ തുടങ്ങിയ നിരവധി പുതുമകള്‍ സ്വിഫ്റ്റ് എക്‌സ്ഡിഐ ഉള്‍ക്കൊള്ളുന്നു.

പെട്രോള്‍ - ഡീസല്‍ പതിപ്പുകളില്‍ (എല്‍എക്‌സ്‌ഐ/എല്‍ഡിഐ എന്നീ ബേസ് വേരിയന്റുകളില്‍) പുതിയ എക്‌സ്ഡിഐ പ്രത്യക എഡിഷന്‍ ലഭിക്കുന്നു.

ഡബിള്‍ ഡിന്‍ മ്യൂസിക് സിസ്റ്റം ഈ പതിപ്പിന്റെ പുതുമയാണ്.

തുകലിന്റെ ക്വാലിറ്റി ഫീല്‍ ചെയ്യിക്കുന്നുണ്ട് പുതിയ ലതര്‍ ആര്‍ട് സീറ്റ് കവറുകള്‍.

കീലെസ് എന്‍ട്രിയുള്ള സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം എക്‌സ്ഡിഐ സ്വിഫ്റ്റിലുണ്ട്.

പുറത്തെ റിയര്‍വ്യൂ മിററുകളില്‍ സൈഡ് ഇന്‍ഡിക്കേറ്റര്‍ നല്‍കിയിരിക്കുന്നതായി കാണാം.

പുതിയ വീല്‍ കവറുകള്‍ ലഭ്യമാക്കിയിരിക്കുന്നു എക്‌സ്ഡിഐ-യില്‍

മുമ്പില്‍ രണ്ടു ഡോറുകള്‍ക്കും പവര്‍ വിന്‍ഡോ നല്‍കിയിട്ടുണ്ട്.

റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റാണ് മറ്റൊരു പ്രത്യേകത.

മുമ്പില്‍ ഫോഗ് ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

സ്വിഫ്റ്റ് ലോഗോയോടു കൂടിയ ഡോര്‍ സില്‍ ഗാര്‍ഡ്.

അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റീയറിംഗ് വീല്‍

പാര്‍സല്‍ ട്രേ, പവര്‍ സ്റ്റീയറിംഗ്, ബോഡി സൈഡ് മോള്‍ഡിംഗ്, റിയര്‍ ആന്റിന തുടങ്ങി ഇനിയും നിരവധി സന്നാഹങ്ങള്‍ എല്‍എക്‌സ്‌ഐ, എല്‍ഡിഐ ബേസ് വേരിയന്റുകളില്‍ ഘടിപ്പിച്ചാണ് എക്‌സ്ഡിഐ എന്ന പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്.

വില
ജയ്പൂരിലെ ഓണ്‍റോഡ് വില എത്രയായിരിക്കുമെന്ന് മാരുതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിലകളില്‍ രജിസ്‌ട്രേഷന്‍, ഇന്‍ഷൂറന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
- മാരുതി സ്വിഫ്റ്റ് എക്‌സ്ഡിഐ പെട്രോള്‍ - 5.44 ലക്ഷം
- മാരുതി സ്വിഫ്റ്റ് എക്‌സ്ഡിഐ ഡീസല്‍ - 6.67 ലക്ഷം


Click it and Unblock the Notifications








