എസ്എക്‌സ്4, കൊറോള നികുതിപ്രശ്‌നം പരിഹരിച്ചു

1500 സിസി എന്‍ജിന്‍ ശേഷിക്ക് മുകളിലുള്ളതും 4,000 എംഎമ്മിലധികം നീളമുള്ളതും 170 എംഎമ്മിലധികം ഗ്രൗണ്ട് ക്ലിയറന്‍സുള്ളതുമായ വാഹനങ്ങളെ എസ്‌യുവികളായി കണക്കാക്കുന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നേട്ടു വെച്ചത്.
ഈ മാനദണ്ഡപ്രകാരം എസ്എക്‌സ്4, കൊറോള തുടങ്ങിയ സെഡാനുകള്‍ എസ്‌യുവികളുടെ ഗണത്തിലേക്ക് മാറ്റപ്പെട്ടു.
എസ് യുവികള്‍ക്ക് 3 ശതമാനം അധിക നികുതി വരുന്നത് ഈ വാഹനങ്ങള്‍ക്കും ബാധകമാകും എന്നതായിരുന്നു ഫലം. ഇത് തികച്ചും തെറ്റായ മാനദണ്ഡമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോമൊബൈല്‍ കമ്പനികള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ കാറുകള്‍ക്ക് വില വലിയ തോതില്‍ വര്‍ധിക്കും എന്ന നില വന്നിരുന്നു. വിപണിയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിനിടയ്ക്ക് ഇത്തരമൊരു വന്‍ നിലവര്‍ധന ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.


Click it and Unblock the Notifications








