വാഗണ്‍ ആറിന് മാധവന്‍ എഡിഷന്‍
മാരുതി സുസൂക്കി വാഗണ്‍ ആറിന്റെ 'ആര്‍ മാധവന്‍ സിഗ്നേച്ചര്‍ എഡിഷന്‍' പുറത്തിറങ്ങി. ഈ വാഹനം എവിടെയെല്ലാം ലഭ്യമാകുമെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. മാരുതിയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണ് വിവരങ്ങള്‍ തരുന്നത്.
ഈ പതിപ്പില്‍ ചില പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മാധവന്റെ കൈയൊപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

യുഎസ്ബി, ഓക്‌സ്-ഇന്‍ സപ്പോര്‍ട്ടുള്ള കെന്‍വുഡിന്റെ 2 ഡിന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേയോടു കൂടിയ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൂടൂത്ത് കിറ്റ്, തുകല്‍ പൊതിഞ്ഞ സീറ്റുകള്‍, എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ ഉള്ളില്‍ ഇടം പിടിക്കുന്നു.

പരസ്യം പറയുന്നത് പ്രകാരം 20,000 രൂപയാണ് ഈ പതിപ്പിന് അധികമായി നല്‍കേണ്ടത്. പുതുതായി കൂട്ടിച്ചേര്‍ത്ത സംവിധാനങ്ങളുടെ മൊത്തം മൂല്യം 32,000 എന്നാണ് കണക്കാക്കിയിട്ടുള്ളത് എന്നും അറിയുക.

'വാഗണ്‍ ആര്‍' ബാഡ്ജ് പേറുന്ന പുതിയ ഡോര്‍ സില്ലുകള്‍ ആര്‍ മാധവന്‍ എഡിഷനിലുണ്ട്. ഫുള്‍ വീല്‍ കവറുകള്‍, പിന്നില്‍ റൂഫ് സ്‌പോയ്‌ലര്‍ എന്നിവയും കാണാം.


Click it and Unblock the Notifications