മക്‌ലാറന്‍ പി1 പ്രകടനം വെളിപ്പെടുത്തി
മക്‌ലാറന്‍ പി1 സൂപ്പര്‍കാര്‍ ആദ്യത്തെ ഉപഭോക്താവിന്റെ പക്കലെത്തിയതിന് തൊട്ടു പിന്നാലെ വാഹനത്തിന്റെ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടു. ഇതുവരെ അനൗദ്യോഗികമായി ലഭിച്ച വിവരങ്ങളും വളരെ ചുരുക്കം ഔദ്യോഗിക വെളിപ്പെടുത്തലുകളും മാത്രമാണ് നമ്മുടെ പക്കലുണ്ടായിരുന്നത്.
റോഡിലും ട്രാക്കിലും കിടലന്‍ പ്രകടനം നടത്താന്‍ ശേഷിയുള്ള വിധത്തിലാണ് മക്‌ലാറന്‍ പി1 നിര്‍മിച്ചിരിക്കുന്നതെന്ന് ആദ്യത്തെ ഡെലിവറി നടത്തവേ കമ്പനി സിഇഒ മൈക് ഫ്‌ല്യൂവിറ്റ് പറഞ്ഞു. തങ്ങളുടെ അമ്പത് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നായി മക്‌ലാറന്‍ പി1 ഡെലിവെറിയെ അദ്ദേഹം വിശേഷിപ്പിച്ചു.

വോള്‍ക്കാനോ യെല്ലോ നിറത്തിലാണ് ആദ്യത്തെ മക്‌ലാറന്‍ പി1 കാര്‍ വന്നിരിക്കുന്നത്. ഇടയില്‍ വാഹനത്തിന്റെ കാര്‍ബണ്‍ ഫൈബര്‍ ശരീരം പെയിന്റ് ചെയ്യാതെ വിട്ടിരിക്കുന്നതായും കാണാം. ഒരു ബ്രിട്ടിഷുകാരനാണ് മക്‌ലാറന്‍ പി1ന്റെ ആദ്യ ഉടമ. ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. മക്‌ലാറന്‍ യെക്‌നോളജി സെന്ററില്‍ തന്നെയാണ് ഡെലിവറി നടന്നത്.

നേരത്തെ നമ്മള്‍ മനസ്സിലാക്കിയതു പോലെ വെറും 375 മോഡലുകളാണ് മക്‌ലാറന്‍ പി1-നുള്ളത്. ഓരോ കാറും കൈകൊണ്ട് നിര്‍മിച്ചവയാണ്.

ഓരോ കാറും നിര്‍മിക്കാന്‍ 82 സാങ്കേതിക വിദഗ്ധര്‍ പണിയെടുക്കണം. 17 ദിവസങ്ങള്‍ കൊണ്ടാണ് വാഹന നിര്‍മാമം പൂര്‍ത്തിയാവുക. നാല് ഘട്ടങ്ങളിലായുള്ള അസംബ്ലിംഗ് പ്രക്രിയയിലൂടെയാണ് കാര്‍ പുറത്തു വരുന്നത്.

2015 വരെ ഈ കാറുകളുടെ നിര്‍മാണം നടക്കും. അതുവരെയും ഈ കാറുകള്‍ അസംബ്ലി ലൈനില്‍ ഉണ്ടായിരിക്കും എന്നറിയുക.

പ്രകടനം
- 0-10 കിലോമീറ്റര്‍ വേഗം - 2.8 സെക്കന്‍ഡ്
- 0-200 കിലോമീറ്റര്‍ വേഗം - 6.8 സെക്കന്‍ഡ്
- 0.300 കിലോമീറ്റര്‍ വേഗം - 16.5 സെക്കന്‍ഡ്
- മണിക്കൂറില്‍ 100-0 കിലോമീറ്റര്‍ - 30.2 മീറ്റര്‍, 2.9 സെക്കന്‍ഡില്‍
- മണിക്കൂറില്‍ 200-0 കിലോമീറ്റര്‍ - 116 മീറ്റര്‍, 4.5 സെക്കന്‍ഡില്‍
- മണിക്കൂറില്‍ 300-0 കിലോമീറ്റര്‍ - 246 മീറ്റര്‍, 6.2 സെക്കന്‍ഡില്‍

വാഹനത്തിന് പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 350 കിലോമീറ്ററായി ഇലക്ട്രോണികമായി തടുത്തു നിറുത്തിയിരിക്കുന്നു.



Click it and Unblock the Notifications








