മെര്‍ക് ലോഗോ ഇനി വെട്ടിത്തിളങ്ങും!
കാറിന്‍റെ വ്യക്തിത്വ നിര്‍ണയത്തില്‍ ലോഗോ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഇനിയധികം പറയേണ്ടതില്ലല്ലോ. കാറിന്‍റെ ചരിത്രത്തെയും ആഢ്യത്വത്തെയുമെല്ലാം നിര്‍ണയിക്കുന്ന പ്രധാന ഘടകമാകുന്നു ലോഗോ. മെഴ്സിഡിസ് ബെന്‍സിന്‍റെ മൂന്ന് ആരങ്ങളുള്ള നക്ഷത്ര ലോഗോ സുപ്രസിദ്ധമാണ്. പുതിയ മെഴ്സിഡിസ് ഇ ക്ലാസ് മോഡലില്‍ ലോഗോയ്ക്ക് ലഭിച്ചിരിക്കുന്നത് പ്രധാനപ്പെട്ട അപ്‍ഗ്രേഡാണ്. ഇനി മെര്‍ക് ലോഗോ നിരത്തുകളില്‍ വെട്ടിത്തിളങ്ങും!
തിളങ്ങുന്ന ലോഗോ ഓപ്ഷണലാണ്. വേണമെങ്കില്‍ കൂടുതല്‍ പണം മുടക്കി തെരഞ്ഞെടുക്കാം. മുന്‍ ഗ്രില്ലില്‍ ലോഗോയുള്ള മോഡലുകള്‍ക്കെല്ലാം ഈ സൗകര്യം ലഭിക്കും. റിമോട്ട് ഉപയോഗിച്ച് ഡോറുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ലോഗോ തിളങ്ങും. ബൂട്ട് തുറക്കുമ്പോഴും ലോഗോയുടെ തിളക്കം കാണാം. മെഴ്സിഡിസ് ബെന്‍സിന്‍റെ മള്‍ടി മീഡിയ പാക്കേജില്‍ ഒന്നാണ് ഈ തിളങ്ങുന്ന ലോഗോ.

ലോഗോ വെട്ടിത്തിളങ്ങും!
ഇവനാണ് തിളങ്ങുന്ന മെര്‍ക് ലോഗോ

ലോഗോ വെട്ടിത്തിളങ്ങും!
ഇ ക്ലാസിന്‍റെ സ്പോയ്‍ലര്‍ ലിപ് നിരവധി വര്‍ണങ്ങളില്‍ ലഭ്യമാണിപ്പോള്‍.

ലോഗോ വെട്ടിത്തിളങ്ങും!
പിന്‍ സീറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ് സംവിധാനം. രണ്ട് 7 ഇഞ്ച് ഡിസ്പ്ലേകള്‍ അടങ്ങുന്നതാണിത്. ഡിവിഡി പ്ലേയര്‍, യുഎസ്‍ബി, എസ്‍ഡി കാര്‍ഡ് സ്ലോട്ട്, ഇന്‍ഫ്രാറെഡ് ഹെഡ്‍ഫോണുകള്‍, ഇന്‍ഫ്രാറെഡ് റിമോട്ട് കണ്‍ട്രോള്‍ എന്നിവടയങ്ങിയതാണിത്.

ലോഗോ വെട്ടിത്തിളങ്ങും!
മുന്‍ സീറ്റിന്‍റെ പിന്‍വശത്തായി ഐപാഡ് ഘടിപ്പിക്കാന്‍ സൗകര്യം.

ലോഗോ വെട്ടിത്തിളങ്ങും!
ഡൈംലര്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ഡ്രൈവ്‍സ്‍റ്റൈല്‍ അപ്ലിക്കേഷനുമായി ഐഫോണ്‍ ഡ്രൈവ് കിറ്റ് പ്ലസ് കണക്റ്റ് ചെയ്യാനുള്ള സംവിധാനം.

ലോഗോ വെട്ടിത്തിളങ്ങും!
ഇന്‍കാര്‍ ഹോട്‍സ്പോട് സാങ്കേതികത വഴി ലാപ്‍ടോപ്, സ്മാര്‍ട്ഫോണ്‍ എന്നിവയില്‍ നിന്നുള്ള വയര്‍ലെസ് സിഗ്നലുകളെ സ്വീകരിച്ച്, നീങ്ങിക്കൊണ്ടിരിക്കുമ്പോളും ഇന്‍റര്‍നെറ്റ് സൗകര്യം തടസ്സമില്ലാതെ ലഭ്യമാക്കുന്നു.

ലോഗോ വെട്ടിത്തിളങ്ങും!
അഞ്ച് ഇരട്ട ആരങ്ങളുള്ള അലോയ് വീലുകള്‍.

ലോഗോ വെട്ടിത്തിളങ്ങും!
ലഗ്ഗേജ് നീക്കത്തിനുള്ള കാറിനോട് ഘടിപ്പിക്കാവുന്ന അക്സസറികള്‍.

ലോഗോ വെട്ടിത്തിളങ്ങും!

ലോഗോ വെട്ടിത്തിളങ്ങും!

ലോഗോ വെട്ടിത്തിളങ്ങും!
ഇന്ത്യയില്‍ ഇവയെല്ലാം ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications








