മൂന്ന് മെര്‍ക് കാറുകള്‍ മൂന്ന് മാസത്തിനകം
ആക്രമിച്ച് കളിക്കാന്‍ തന്നെ നിശ്ചയിച്ചിരിക്കുകയാണ് മെഴ്സിഡിസ് ബെന്‍സ്. ഇന്ത്യയില്‍ ആദ്യമെത്തിയ ആഡംബര കാര്‍ കമ്പനിയായ മെര്‍ക് ഇന്ന് ഓഡിക്കും ബിഎംഡബ്ല്യുവിനും താഴെ മൂന്നാം സ്ഥാനത്താണുള്ളത്. ഈ നിലയില്‍ നിന്ന് എങ്ങനെയും കരകയറുക എന്നതാണ് മെഴ്സിഡിസിന്‍റെ ഏറ്റവുമടുത്ത ലക്ഷ്യം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് മെഴ്സിഡിസ് ആഡംബര കാറുകളാണ് വിപണിയില്‍ ഇടിച്ചുകയറുക.
മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ ആഡംബര എസ്‍യുവിയാണ് ഈ നിരയില്‍ ഇന്ത്യയില്‍ ആദ്യമെത്തുക. മെയ് 16ന് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നതായി മെഴ്സിഡിസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എബര്‍ഹാഡ് എച്ച് കേണ്‍ അറിയിച്ചു. പിന്നാലെ വരിക ബി ക്ലാസ് ഹാച്ച്ബാക്കിന്‍റെ ഡീസല്‍ പതിപ്പ് ആയിരിക്കും. പെട്രോള്‍ പതിപ്പ് നിലവില്‍ ഇന്ത്യയില്‍ വില്‍പനയിലുണ്ട്. ഇത് മെയ് അവസാനത്തിലോ ജൂണ്‍ ആദ്യത്തിലോ സംഭവിക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ മാസത്തിന്‍റെ പകുതിയോടെ മെഴ്സിഡിസ് എ ക്ലാസ് വിപണിയിലെത്തും. ഡീസല്‍ പതിപ്പും പെട്രോള്‍ പതിപ്പും ഒരുമിച്ചെത്തുമെന്ന് മെര്‍ക് വ്യക്തമാക്കുന്നു.

മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ എസ്‍യുവി

മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ എസ്‍യുവി

മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ എസ്‍യുവി

മെഴ്സിഡിസ് ബെന്‍സ് എ ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് എ ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് എ ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ബി-ക്ലാസ് ഹാച്ച്ബാക്ക്



Click it and Unblock the Notifications








