പജീറോ സ്‌പോര്‍ട് ആനിവേഴ്‌സറി എഡിഷന്‍
പഴയ പജീറോയുടെ ആരാധകരാണ് ഇപ്പോഴും അധികം പേരും. കഴിഞ്ഞ വര്‍ഷം പജീറോ സ്‌പോര്‍ട് എന്ന പുതിയ പതിപ്പ് വിപണിയിലെത്തിയെങ്കിലും ഓട്ടോ പ്രണയികളുടെ ആ 'ഗൃഹാതുരസ്‌നേഹം' ഇപ്പോഴും നിലനില്‍ക്കുന്നു. പജീറോയ്ക്ക് വില്‍പനയില്‍ നേരിടേണ്ടി വന്ന ചെറിയ തിരിച്ചടിക്ക് കാരണം പുതിയ ഡിസൈനില്‍ ആളുകള്‍ തൃപ്തരാകാത്തതായിരിക്കുമോ? സംഗതി എന്തായാലും പജീറോ സ്‌പോര്‍ടിന്റെ ഇന്ത്യന്‍ വരവിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് കമ്പനി.
നിരവധി അധിക സവിശേഷതകളാണ് പജീറോ സ്‌പോര്‍ട് ആനിവേഴ്‌സറി എഡിഷനില്‍ മിത്സുബിഷി നല്‍കിയിരിക്കുന്നത്.

ടച്ച് സ്‌ക്രീന്‍ മള്‍ടിമീഡിയ സംവിധാനം, ജിപിഎസ് നാവിഗേഷന്‍, റിയര്‍ വ്യൂ കാമറ, പിന്നില്‍ സ്‌പോയ്‌ലര്‍, ബോഡിയുടെ നിറത്തിലുള്ള ബംപറുകള്‍ എന്നിവ ആനിവേഴ്‌സറി എഡിഷനിലുണ്ട്. പ്രത്യേക പതിപ്പ് ഗ്രാഫിക്‌സും വാഹനത്തില്‍ കാണാം.

സൂപ്പര്‍ സെലക്ട് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ടൂ വീല്‍ ഡ്രൈവിലേക്ക് വാഹനത്തെ മാറ്റാനുള്ള സൗകര്യം ലഭിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. മൂന്ന് വ്യത്യസ്ത മോഡുകളിലേക്ക് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തെ മാറ്റാം എന്നത് മറ്റൊരു സവിശേഷതയാണ്. ഇത് വ്യത്യസ്ത ഭൂമിശാസ്ത്ര പരിതസ്ഥിതികളില്‍ ഉപയോഗപ്രദമാകും.

2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പജീറോ സ്‌പോര്‍ടിന് കരുത്ത് പകരുന്നത്. 178 കുതിരശക്തിയും 400 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.


Click it and Unblock the Notifications








