നിസ്സാന്‍ ടെറാനോ അവതരിച്ചു (വില 10 ലക്ഷത്തിനുള്ളില്‍)

ഇന്ത്യന്‍ വിപണി പ്രതീക്ഷയോടെ കാത്തിരുന്ന ചെറു എസ്‌യുവികളിലൊന്നായ നിസ്സാന്‍ ടെറാനോ അവതരിപ്പിച്ചു. അടിസ്ഥാനപരമായി റിനോ ഡസ്റ്ററിനെ റീബാഡ്ജ് ചെയ്ത പതിപ്പാണെങ്കിലും നിസ്സാന്‍ ടോറാനോ, ശ്രദ്ധയോടെ സൃഷ്ടിച്ചെടുത്ത ചില മൗലിക വ്യതിയാനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. റിനോ-നിസ്സാന്‍ ബാന്ധവത്തിലൂടെ കടന്നുവന്ന വാഹനങ്ങളൊന്നും തന്നെ ഉപഭോക്താക്കളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടില്ല. ഈ വാഹനവും, ആദ്യ കാഴ്ചയെയും ലഭ്യമായ വിവരങ്ങളെയും ആധാരമാക്കി പറയുകയാണെങ്കില്‍ ഇന്ത്യന്‍ ഉപഭോക്താവിനെ നിരാശപ്പെടുത്താനിടയില്ല.

മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അവതരണം നടന്നത്. ഒക്ടോബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ തന്നെ വാഹനം വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് അവതരണച്ചടങ്ങിനിടെ പ്രഖ്യാപനമുണ്ടായി. സെപ്തംബര്‍ 1 മുതല്‍ നിസ്സാന്‍ ടെറാനോ ബുക്കിംഗ് തുടങ്ങും.

വിലയുടെ കാര്യത്തില്‍ ചെറിയ ഒരു സൂചന മാത്രമാണ് ലഭിക്കുന്നത്. 10 ലക്ഷത്തിന് ചുവട്ടിലായിരിക്കും വാഹനത്തിന് വിലയെന്ന് പ്രഖ്യാപനമുണ്ടായി. ഇത് കൃത്യമായ ഒരു ഊഹത്തിന് വഴി നല്‍കുന്നിലെങ്കിലും ഡസ്റ്ററിനെക്കാള്‍ വില കൂടുതലായിരിക്കുമെന്ന കാര്യം ഉറപ്പിക്കുന്നുണ്ട്.

ശാരീരിക സവിശേഷതകളില്‍ തന്നെ കാര്യമായ വ്യതിയാനം പ്രകടിപ്പിക്കുന്നുണ്ട്. ഡസ്റ്ററിനെക്കാള്‍ ബള്‍ക്കിയായ ശരീരം ടെറാനോയ്ക്കുണ്ട്. വലിയ ഫെന്‍ഡറുകളും കനപ്പെട്ട മസിലന്‍ ബംപറും ടെറാനോയുടെ ശരീരത്തെ കരുത്തുറ്റതാക്കുന്നു. നേരത്തെ തന്നെ നമ്മള്‍ കണ്ടിട്ടുള്ളതുപോലെ കനമേറിയ ക്രോം പട്ടകള്‍ക്കുള്ളിലായി സ്ഥാപിച്ച നിസ്സാന്‍ ബാഡ്ജും നാല് ഭുജങ്ങളുള്ള ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ 'കരുത്തന്‍' ഫീല്‍ പകരാന്‍ സഹായകമാണ്.

New Nissan Terrano Unveiled

എക്‌സ്‌ട്രെയില്‍, പാത്ത് ഫൈന്‍ഡര്‍, പാട്രോള്‍ എന്നീ നിസ്സാന്‍ മോഡലുകളെ ആധാരമാക്കിയാണ് വാഹനത്തില്‍ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇവയുടെ സ്‌പോര്‍ടി സവിശഷതകളെ ഏറിയും കുറഞ്ഞും നിസ്സാന്‍ ടെറാനോ സ്വീകരിച്ചിരിക്കുന്നു.

New Nissan Terrano Unveiled

ബ്രോണ്‍സ് ഗ്രേ, പേള്‍ വൈറ്റ്, സഫയര്‍ ബ്ലാക്, ബ്ലേഡ് സില്‍വര്‍, ഫയര്‍ റെഡ്, സ്റ്റെര്‍ലിംഗ് േ്രഗ എന്നീ നിറങ്ങളിലാണ് നിസ്സാന്‍ ടെറാനോ ലഭ്യമാകുക. 16 ഇഞ്ച് മെഷീന്‍ പോളിഷ് ചെയ്ത അലോയ് വീലുകള്‍ വാഹനത്തിന് നല്‍കും.

New Nissan Terrano Unveiled

1.5 ലിറ്റര്‍ ശേഷിയുള്ള ഡിസിഐ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ തന്നെ ടെറാനോയെയും സേവിക്കും. ഡീസല്‍ എന്‍ജിന്‍ രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലൊന്ന് 84 കുതിരകളുടെ കരുത്ത് പുറത്തെടുക്കുമ്പോള്‍ മറ്റേത് 109 കുതിരശക്തി പ്രകടിപ്പിക്കുന്നു. കരുത്തേറിയ ഡീസല്‍ എന്‍ജിനോടൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം പ്രവര്‍ത്തിക്കുക 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്.

New Nissan Terrano Unveiled

ടെറാനോയുടെ കാബിനില്‍ പ്രീമിയം നിലവാരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ക്വാളിറ്റി കൂട്ടിയതിനൊപ്പം ബീജ് വര്‍ണരാശി പകര്‍ന്നത് കാഴ്ചയില്‍ ആഡംബരം വര്‍ധിപ്പിക്കുന്നു. ടെറാനോയിലെ സ്റ്റീയറിംഗ് വീല്‍ ശില്‍പം മാറിയിട്ടുണ്ട്. പുതിയ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമാണ് ഘടിപ്പിച്ചിട്ടുള്ളത്. ഡാഷ്‌ബോര്‍ഡ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവയ്ക്ക് വുഡ് ഫിനിഷ് നല്‍കിയിട്ടുണ്ട്. മുന്‍ കാബിനിലെ എയര്‍ വെന്റുകളുടെ ശില്‍പശൈലി മാറ്റിയതായി കാണാം. ക്രോം പട്ടകള്‍ക്കുള്ളില്‍ ഘടിപ്പിച്ച എയര്‍വെന്റ് ഇപ്പോള്‍ ഏതാണ്ടൊരു ചതുരാകൃതിയിലാണ്. കാബിന്‍ സ്‌പേസില്‍ കാര്യപ്പെട്ട മാറ്റങ്ങളില്ല.

More from DriveSpark

Article Published On: Tuesday, August 20, 2013, 13:46 [IST]
English summary
The most expected Nissan Terrano SUV has been unveiled in India. Here are the unveiled details of the Nissan Terrano SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X