നിസ്സാന്‍ ഡസ്റ്ററും പുതിയ മൈക്രയും ഈ വര്‍ഷം തന്നെ
മൈക്രയുടെ പുതുക്കിയ പതിപ്പും നിസ്സാന്‍ റീബാഡ്‍ജ് ചെയ്ത പുതിയ ഡസ്റ്റര്‍ എസ്‍യുവിയും ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്ന് നിസ്സാന്‍ ഇന്ത്യ സ്ഥിരീകരിച്ചു. ഇവയില്‍ മൈക്രയായിരിക്കും ആദ്യം വിപണി പിടിക്കുക. ഇത് മിക്കവാറും അടുത്ത മാസം തന്നെ നടന്നേക്കുമെന്ന് ഊഹിക്കപ്പെടുന്നു. റിനോ ഡസ്റ്ററിന് നിസ്സാന്‍ ബാഡ്‍ജ് നല്‍കിയ പതിപ്പ് ഈ വര്‍ഷം ഒടുവിലേ എത്തിച്ചേരുകയുള്ളൂ.
നിസ്സാന്‍ മൈക്രയുടെ പുതുക്കിയ പതിപ്പ് ഇതിനകം തായ്‍ലന്‍ഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതേ പതിപ്പാണോ ഇന്ത്യയിലെത്തുക എന്നതില്‍ ഉറപ്പൊന്നും ലഭ്യമല്ല. എന്തായാലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല.

പുതിയ മൈക്ര ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെ എത്തുമെന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്. ഇക്കാര്യത്തിലും ഔദ്യോഗിക ഉറപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിപണിയിലെ പരിതസ്ഥിതികള്‍ കണക്കിലെടുത്ത് ഇത് കമ്പനി പരിഗണിക്കാനിടയുണ്ട്.
പ്രദര്‍ശിപ്പിക്കപ്പെട്ടിടുള്ള മൈക്ര ഫേസ്‍ലിഫ്റ്റഡ് പതിപ്പില്‍ നിരവധി മാറ്റങ്ങള്‍ കാണാനുണ്ട്. മുന്‍ ബംപര്‍, റിയര്‍ സ്പോയ്‍ലര്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ ഹെഡ്‍ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയും കാണാവുന്നതാണ്.
കറുപ്പ് രാശി കലര്‍ന്ന സെന്‍ട്രല്‍ കണ്‍സോള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയ്‍ല്‍ ലൈറ്റുകള്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍.
മൈക്രയുടെ ഒരു വിലക്കുറവുള്ള പതിപ്പും വിപണിയിലെത്താനിടയുണ്ട്. റിനോ ഡസ്റ്റര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന നിസ്സാന്‍ ഡസ്റ്റര്‍ ഈ വര്‍ഷം ഒടുവില്‍ മാത്രമേ എത്തൂ. വാഹനത്തിന്‍റെ പേരെന്തായിരിക്കുമെന്നും മറ്റമുള്ള വിവരങ്ങള്‍ക്ക് അല്‍പം കൂടി കാത്തിരിക്കണം.


Click it and Unblock the Notifications








