നിസ്സാന്‍ ഇവാലിയയുടെ ടൂര്‍ പതിപ്പ്
നിസ്സാന്‍ ഇവാലിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം രൂപങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. പൊതുവില്‍ ഒരല്‍പം വാണിജ്യപരമായ ഉപയോഗമാണ് ഈ വാഹനത്തിനുള്ളത്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം തന്നെയാണ് ഇതിന് കാരണം. ഇന്ത്യയില്‍ നിസ്സാന്റെ പങ്കാളിയായ അശോക് ലെയ്‌ലന്‍ഡ് ഈ സാധ്യത കണ്ടറിഞ്ഞ് സ്‌റ്റൈല്‍ എന്ന പേരില്‍ ഒരു റീബാഡ്ജ് ചെയ്ത പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇറ്റലിയിലെ കാര്‍ ഡിസൈനിംഗ് സ്ഥാപനമായ ജിയോവാനി വെനഗല്ലോ നിസ്സാന്‍ ഇവാലിയയെ മാറ്റിത്തീര്‍ത്തിരിക്കുന്നത് ഒരു ടൂര്‍ വാഹനത്തിന്റെ ശൈലിയിലേക്കാണ്. ഇവാലിയ സി എന്നാണ് ഈ പതിപ്പിന് പേര്.

ഇവാലിയയുടെ ടൂര്‍ പതിപ്പ്
നിസ്സാനുമായുള്ള സഹകരണത്തിലൂടെയാണ് ജിയോവന്നി വെനഗല്ലോ ഈ പുതുക്കിപ്പണി നടത്തിയിരിക്കുന്നത്.

ഇവാലിയയുടെ ടൂര്‍ പതിപ്പ്
വാഹനത്തിന് മുകളില്‍ മെറ്റല്‍ ഷീറ്റല്ല ഉള്ളത്. ഫാബ്രിക് ഷീറ്റാണ്. ഇത് ആവശ്യാനുസരണം എടുത്തു മാറ്റാന്‍ സാധിക്കുന്നതാണ്.

ഇവാലിയയുടെ ടൂര്‍ പതിപ്പ്
5 സീറ്ററായോ 7 സീറ്ററായോ വാഹനം ലഭിക്കുന്നതാണ്. എന്‍ജിനിലും മറ്റ് സാങ്കേതിക സവിശേഷതകളിലും കാര്യമായ മാറ്റമൊന്നുമില്ല.

ഇവാലിയയുടെ ടൂര്‍ പതിപ്പ്
വാഹനം ഓര്‍ഡര്‍ അനുസരിച്ചു മാത്രമേ നിര്‍മിക്കുകയുള്ളൂ. ഇക്കാരണത്താല്‍ കാത്തിരിപ്പ് സമയവും കൂടുതലാണ്. അഞ്ച് മാസത്തോളം കാത്തിരിക്കാന്‍ ഉപഭോക്താവ് തയ്യാറായാല്‍ വാഹനം ഗാരേജിലെത്തും.

ഇവാലിയയുടെ ടൂര്‍ പതിപ്പ്
വാഹനത്തിന്റെ യൂറോ വിലയെ മലയാളത്തിലേക്ക് വിവര്‍ത്തിച്ചാല്‍ 37,16,000 രൂപ എന്ന് കിട്ടുന്നു. ഈ വിലയിലെ 2,20,000 രൂപയോളം കസ്റ്റമൈസേഷന്‍ ചെലവാണ്.


Click it and Unblock the Notifications








