പുതിയ മസിലന്‍ മൈക്രയുടെ ചിത്രങ്ങള്‍ പുറത്ത്

2013 നിസ്സാന്‍ മൈക്ര അല്‍പം മസിലന്‍ ശരീരവുമായാണ് വന്നിരിക്കുന്നത്. നിസ്സാന്‍ പുറത്തുവിട്ട, നീല നിറമുള്ള മൈക്ര ചിത്രങ്ങളില്‍ ജ്യൂക്ക് എസ്‍യുവിയുടെ ശരീരഭാഷയാണ് മുന്‍വശത്ത് കാണാന്‍ കഴിയുക. മുന്നിലും പിന്നിലും ഉള്‍വശത്തുമെല്ലാം വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും മുന്‍വശത്തെ ഡിസൈന്‍ ആരെയും അല്‍പനേരം നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. നിസ്സാന്‍ മൈക്രയുടെ നിലവിലെ ഡിസൈന്‍ നല്‍കുന്ന 'പാവം' ലുക്ക് പുതിയ മോഡല്‍ മിക്കവാറും വിട്ടൊഴിഞ്ഞിരിക്കുന്നു.

ഹെഡ്‍ലാമ്പുകള്‍, ബംപറുകള്‍, ഗ്രില്‍, ഫോഗ് ലാമ്പ്, എയര്‍ ഇന്‍-ടേക്കുകള്‍, ടെയ്ല്‍ ലാമ്പുകള്‍, ബോണറ്റ് എന്നിവിടങ്ങളിലെല്ലാം കാര്യപ്പെട്ട മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന ചെറിയ ഗ്രില്‍ മാറ്റിയിട്ടുണ്ട്. നിസ്സാന്‍ ജ്യൂക്കില്‍ കാണുന്നതുപോലെ വലിയ ബാഡ്ജ് ഗ്രില്ലില്‍ ഇടംപിടിച്ചിരിക്കുന്നു.

പസിഫിക് ബ്ലൂ, മെറ്റാലിക് പ്ലാറ്റിനം സീജ് എന്നീ നിറങ്ങള്‍ കൂടുതലായി ചേര്‍ത്തിട്ടുണ്ട്. ഇതോടെ നിറങ്ങളുടെ എണ്ണം പത്തിലെത്തി. 15 ഇഞ്ച് അലോയ് വീല്‍ പുതിയതാണ്. 16 ഇഞ്ച് അലോയ്‍കളും ഓപ്ഷനായി ചേര്‍ത്തിട്ടുണ്ട്.

മുന്‍വശത്ത് ബംപറിനും മറ്റും നല്‍കിയ മസിലുകള്‍ തന്നെയാണ് പുതിയ മൈക്രയെ വേറിട്ടു നിറുത്തുക. റോഡ് പ്രസന്‍സ് വര്‍ധിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും ബോധ്യമാവും. ബംപറില്‍ നല്‍കിയിട്ടുള്ള മസില്‍ ജ്യൂക്കില്‍ നിന്ന് നേരിട്ടെടുത്തിട്ടുള്ളതാണ്. ഫോഗ് ലാമ്പുകള്‍ വലുതാക്കുകയും ചുറ്റുമുള്ള രൂപകല്‍പനയില്‍ അല്‍പം കരുത്ത് പകരുകയും ചെയ്തിട്ടുണ്ട്.

നിലവിലെ മൈക്രയ്ക്ക് ഒരല്‍പം 'സ്ത്രൈണത'യുള്ളത് പുതിയ ഡിസൈന്‍ പൂര്‍ണമായും നീക്കിയിട്ടുണ്ട്. പിന്‍വശത്ത് ബംപറിന് ഡിസൈന്‍ മാറ്റം വന്നിട്ടുണ്ട്. ടെയ്ല്‍ ലാമ്പും മാറിയിരിക്കുന്നു.

ഇന്‍റീരിയറില്‍ സെന്‍റര്‍ കണ്‍സോളിന്‍റെ രൂപകല്‍പനയില്‍ മാറ്റം വരുത്തിയിരിക്കുന്നതായി കാണാം. സീറ്റ് ഫാബ്രിക്സ് കൂടുതല്‍ നിലവാരമുള്ളതാണ്. ഈ ചിത്രങ്ങളില്‍ കാണുന്നതെല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറിലേക്ക് കയറ്റി അയയ്ക്കുന്ന മൈക്രയില്‍ സൗകര്യങ്ങള്‍ കൂടുതലുണ്ട് എന്നതോര്‍ക്കുമല്ലോ.

Nissan Micra Facelift
The new generation Nissan Micra
Micra for the European market
New Micra Side Profile
New Micra Rear Design
Nissan Micra
Nissan Micra
Nissan Micra Facelift Indterior
Nissan Micra Facelift Exterior
Nissan Micra Facelift Front Profile
The new generation Nissan Micra Front Profile
The new generation Nissan Micra Seat Fabrics
Nissan Micra Facelift
Nissan Micra Facelift
Nissan Micra Facelift Interior
Nissan Micra Facelift Interior
Nissan Micra Facelift Interior
Nissan Micra Facelift Interior
Nissan Micra Facelift Interior
Nissan Micra Facelift Interior
Nissan Micra New Model
Nissan Micra Facelift Wllpaper

More from DriveSpark

Article Published On: Tuesday, June 4, 2013, 16:43 [IST]
English summary
The new generation Nissan Micra for the European market has been revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X