നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

Swarm behaviour എന്നൊരു സംഗതിയുണ്ട്. ആകാശത്ത് കൗതുകമുള്ള രൂപങ്ങള്‍ സൃഷ്ടിച്ച് കൂട്ടത്തോടെ പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ? അവയുടെ നീക്കങ്ങളെയാണ് 'സ്വാം ബിഹേവിയര്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരസ്പരം കൂട്ടിമുട്ടാതെ ഒരേ ദിശയിലേക്ക് ഒരുമിച്ച് .പറക്കുന്ന ഈ പ്രതിഭാസം ഇന്നൊരു പഠനവിഷയമാണ്. ട്രാഫിക് കുരുക്കുകള്‍ ഇല്ലാതാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഈ വഴിക്കുള്ള പഠനങ്ങള്‍ സഹായിക്കുമെന്നതിനാല്‍ ഓട്ടോമൊബൈല്‍ മേഖല ഈ ദിശയില്‍ കാര്യമായി ശ്രദ്ധ നല്‍കുന്നുണ്ട്.

റോഡിലെ എല്ലാ വാഹനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമഗ്ര നെറ്റ്‍വര്‍ക്കിംഗ് സന്നാഹം ഒരുക്കുക എന്നതാണ് 'സ്വാം ബിഹേവിയര്‍' അനുസരിക്കുന്ന ഒരു ട്രാഫിക് സംവിധാനത്തിന് വേണ്ടി ചെയ്യേണ്ടതെന്ന ഒരു പൊതുധാരണ ഉണ്ടായിവന്നിട്ടുണ്ട്. എന്നാല്‍ ഇതിനെ കൂടുതല്‍ സൂക്ഷ്മമായി വാഹനങ്ങളില്‍ സന്നാഹപ്പെടുത്തുക എന്നതാണ് ഓട്ടോമൊബൈല്‍ കമ്പനികളുടെ ഇപ്പോഴത്തെ പഠനങ്ങളുടെ ലക്ഷ്യം.

'സ്വാം ബിഹേവിയര്‍' പഠിക്കുന്നതിനായി നിസ്സാന്‍ മീനുകളെയാണ് നിരീക്ഷിക്കുന്നത്. തൊട്ടു തൊട്ടില്ല എന്നവണ്ണം അടുത്ത് സഞ്ചരിക്കുന്നത് മീന്‍കൂട്ടങ്ങളുടെ പ്രത്യേകതയാണ്. എന്നാല്‍ അവ ഒരു സന്ദര്‍ഭത്തിലും പരസ്പരം മുട്ടുകയില്ല. കൃത്യമായി ഒരേ ദിശയിലേക്ക് അവ ഒരുമിച്ച് സഞ്ചരിക്കുന്നു. വലിയ മീനുകളുടെ ആക്രമണങ്ങളെ മീന്‍കൂട്ടം ഒരൊറ്റ ശരീരമായി നിന്നാണ് ചെറുക്കുക. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? അതാണ് നിസ്സാന്‍ പഠിക്കുന്നത്.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നതെങ്ങനെയെന്ന് താഴെ ചിത്രങ്ങളിലൂടെ വിവരിക്കുന്നു.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

മീനുകളുടെ ഈ പെരുമാറ്റം അതേപടി ഓട്ടോമൊബൈലുകള്‍ക്ക് പിന്തുടരാന്‍ കഴിയുമോ എന്നതാണ് ശാസ്ത്രജ്ഞരുടെ അന്വേഷണം. ഇങ്ങനെയൊരു സംവിധാനം ഉരുവപ്പെട്ടുവന്നാല്‍ ലോകത്തെ മിക്ക ഗതാഗത സംവിധാനങ്ങളും ഇന്ന് നേരിടുന്ന വന്‍ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമായി എന്നുപറയാം.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത ഈ ഏഴ് റോബോട്ട് കാറുകള്‍ ഭാവിയില്‍ നിരത്തുകളില്‍ വിപ്ലവം തീര്‍ത്തേക്കാം.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

സങ്കീര്‍ണമായ അല്‍ഗോരിതങ്ങളാല്‍ നയിക്കപ്പെടുന്ന ഈ റോബോട്ടുകള്‍ക്ക് നിരത്തില്‍ 'ഐക്യത്തോടെയും സമാധാനപരമായും' പെരുമാറാനാവും.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

2009ല്‍ സുസുമു ഫ്യൂജിറ്റ എന്ന എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഈ റോബോട്ടുകളുടെ സൃഷ്ടി നടന്നത്.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

സിലിക്കണ്‍ വാലിയിലെ നിസ്സാന്‍ റിസര്‍ച്ച് സെന്‍ററില്‍ റോബോട്ടുകളെ പ്രദര്‍ശിപ്പിച്ചിരുന്നു.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

EPORO എന്നാണ് ഈ റോബോട്ടിക് സന്നാഹത്തെ വിളിക്കുന്നത്. പ്രകൃതി സൗഹൃദമുള്ളതും ട്രാഫ്ക് ജാമുകള്‍ സൃഷ്ടിക്കാത്തതുമായ ഭാവികാലത്തിന്‍റെ നിരത്തുകളിലേക്കാണ് നിസ്സാന്‍ ഉറ്റുനോക്കുന്നത്.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

സര്‍വ്വസന്നാഹപ്പെടുത്തിയ ഒരു ഓട്ടോണമസ് കാറിന്‍റെ സാങ്കേതികതകള്‍ മുഴുവനും ഈ റോബോട്ടുകളിലുണ്ട്. സ്വാം ബിഹോവിയറിലെന്ന പോലെ ഒരു 'നേതാവിനെ' കൃത്യമായി പിന്തുടരാന്‍ വാഹനത്തിന് കഴിയും.

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

നിസ്സാന്‍ മീനുകള്‍ക്ക് പഠിക്കുന്നു!

മീന്‍കൂട്ടങ്ങളുടെ സ്വാം ബിഹേവിയര്‍ (Swarm behaviour) പ്രവര്‍ത്തിക്കുന്ന വിധം.

More from DriveSpark

Article Published On: Monday, March 18, 2013, 11:22 [IST]
English summary
Here you can read about Nissan's research work in the field of Fish Schools (Swarm Behavior) to develop safer cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X