നിസ്സാന്‍ ടെറാനോയുടെ സകലതും പുറത്ത്! ബുക്കിംഗ് തുടങ്ങി
ഒക്ടോബറില്‍ ലോഞ്ച് നിശ്ചയിച്ച നിസ്സാന്‍ ടെറാനോയ്ക്ക ഇനി ഒളിപ്പിക്കാന്‍ അധികമൊന്നുമില്ല. വാഹനത്തിന്റെ ബുക്കിംഗ് ഔദ്യോഗികമായി തുടങ്ങിയതോടെ മിക്കവാറും വിവരങ്ങള്‍ ചോര്‍ന്നു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ വിവരങ്ങളെല്ലാം ഔദ്യോഗികമായിത്തന്നെ നിസ്സാന്‍ പുറത്തു വിടുകയായിരുന്നു.
നേരത്തെ നമ്മള്‍ ഊഹിച്ചതിന് സമാനമായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റിനോ ഡസ്റ്ററിന്റെ സമാനമായ വേരിയന്റ് നിലയാണ് ടെറാനോയും പിന്തുടരുന്നത്. ഡസ്റ്ററിന് നല്‍കുന്ന ബേസ് പെട്രോള്‍ വേരിയന്റ് ടെറാനോയില്‍ ഉണ്ടായിരിക്കില്ല. അളവിലും തൂക്കത്തിലും റിനോ ഡസ്റ്ററിന്റെ മുകളില്‍ നിലപാടെടുക്കുമെന്നത് നമ്മള്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവല്ലൊ.

- 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിന്‍
- റിനോയുടെ പ്രശസ്തമായ കെ9കെ എന്‍ജിന്‍ തന്നെയാണ് ടെരാനോയിലും ഘടിപ്പിക്കുന്നത്.
- 85 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.
- 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഡീസല്‍ എന്‍ജിനൊപ്പം ഘടിപ്പിക്കുക.
- 1.5 ലിറ്റര്‍ എന്‍ജിന്റെ ട്യൂണിംഗ് വ്യതിയാനത്തില്‍ ഒരു വേരിയന്റു കൂടി ലഭിക്കും. 110 പിഎസ് കരുത്തും 248 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഇതിനുണ്ടായിരിക്കുക.
- ആറ് വേരിയന്റുകളില്‍ വാഹനം വരുന്നു. എക്‌സ്ഇ, എക്‌സ്എല്‍, എക്‌സ്എല്‍ (6 സ്പീഡ്), എക്‌സ്എല്‍ പ്ലസ്, എക്‌സ്‌വി (6 സ്പീഡ്), എക്‌സ്‌വി പ്രീമിയം (6 സ്പീഡ്).


1.5 പെട്രോള്‍ എന്‍ജിന്‍
104 പിഎസ് കരുത്തും 140 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. 5 സ്പീഡ് മാനല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. എക്‌സ്എല്‍ എന്ന ഒറ്റ വേരിയന്റ് മാത്രമാണ് ഇതില്‍ ലഭ്യമായിട്ടുള്ളത്.

എക്‌സ്ഇ ഡീസല്‍ (ബേസ് വേരിയന്റ്)
ഡ്രൈവര്‍ എയര്‍ബാഗ് ഈ ട്രിമ്മിലെ സുരക്ഷാ സന്നാഹങ്ങളുടെ പട്ടികയിലുണ്ട്. ഫ്രണ്ട് റിയര്‍ പവര്‍ വിന്‍ഡോകളും മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയും വാഹനത്തില്‍ കാണാം.

എക്‌സ്എല്‍ ഡീസല്‍
ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണികമായ ബ്രേക്കിംഗ് ബലവിതരണം എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളും 2 ഡില്‍ ഓഡിയോ സിസ്റ്റം, യുഎസ്ബി, ബ്ലൂടൂത്ത് തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഫ്രണ്ട് കണ്‍സോള്‍ ഫിനിഷ് കാണാവുന്നതാണ്.

എക്‌സ്എല്‍ പെട്രോള്‍
ഡീസല്‍ എക്‌സ്എല്‍ ട്രിമ്മിന്റെ സവിശേഷതകളെല്ലാം ഈ ട്രിമ്മിലും ലഭ്യമാക്കിയിരിക്കുന്നു.

എക്‌സ്എല്‍ ഡീസല്‍ (6 സ്പീഡ്)
ഡീസല്‍ എക്‌സ്എലിന്റെ എല്ലാ സവിശേഷതകളും പേറുന്നതിനൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച വരുന്നു ഈ വേരിയന്റ്.എക്‌സ്എള്‍ പ്ലസ് ഡീസല്‍

എക്‌സ്എള്‍ പ്ലസ് ഡീസല്‍
രണ്ട് എയര്‍ബാഗുകളുണ്ട് ഈ പതിപ്പില്‍. 16 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

എക്‌സ്‌വി ഡീസല്‍ (6 സ്പീഡ് മാന്വല്‍)
റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, തുകല്‍ പൊതിഞ്ഞ ഗിയര്‍ ഷിഫ്റ്റ് നോബ് എന്നിവയ്‌ക്കൊപ്പം പിന്‍ എസി വെന്റുകളും അനുവദിച്ചിരിക്കുന്നു ഈ വേരിയന്റില്‍.

എക്‌സ്‌വി പ്രീമിയം ഡീസല്‍ (6 സ്പീഡ്)
തുകല്‍ സീറ്റുകള്‍, സീബ്ര ശൈലിയിലുള്ള വുഡ് ഫിനിഷുള്ള മുന്‍-പിന്‍ ആം റെസ്റ്റുകള്‍, ഡോര്‍ ട്രിം സ്ട്രിപ്പ് എന്നിവ കാണാവുന്നതാണ്.


Click it and Unblock the Notifications








